കൊടകര ഷഷ്ടി - 4
അതെ ഞാന്‍ അവളെ അനുഗമിയ്ക്കുകയാണ്, വദനങ്ങളെക്കാള്‍ സുന്ദരമെന്നു തോന്നിയ്ക്കുന്ന നിതംബങ്ങളുടെ താള ചലനങ്ങള്‍ നോക്കി.
ഒരുക്കാലത്ത് ഈ പ്രിയ എന്‍റെ ഒരു ശത്രു വായിരുന്നു ,എന്നിയ്ക്കും പത്മയ്ക്കുമിടയില്‍ പലപ്പോഴും ഒരു വലിയ കുരിശായി ഈയുള്ളവള്‍ വിള്ളയാടിയിരുന്നു .എന്റെ ദിവ്യ പ്രേമ്മത്തെ ഇവള്‍ പലപ്പോഴും മുതലെടുത്തിടുണ്ട് .
"അച്ഛന്നോട് പറഞ്ഞു കൊടുക്കും പോല്ലും"...ഭിഷണി ,എത്ര ഐസ്ക്രിമുകള്‍ ,എത്ര 5 സ്റ്റാര്‍ ചോകലെട്ടുകള്‍ ഇവള്‍ വാങ്ങി തിന്നിരിയുക്കുന്നു.
പിന്നിടിവള്‍ ആ തെറ്റ് തിരുത്തി ഒരു ഹംസമായി...പലപ്പോഴും അതി സാഹസികമ്മായി എത്ര എത്ര ലവ് ലറ്ററുകള്‍ എന്നിയ്ക്ക് കൊണ്ടുതന്നിരിയ്ക്കുന്നു ,എത്രയെണ്ണം ഞാന്‍ ഇവള്‍ വഴി ഇവളുടെ ചേച്ചി പത്മയ്ക്ക് കൊടുത്തയ്ച്ചിരിയ്ക്കുന്നു,എന്നാലും ഇവളുടെ ഐസ്ക്രിം തീറ്റയ്ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല.
ജൌള്ളിക്കട വരെ പോകേണ്ടിവന്നില്ല അതിന്നു മുന്‍പ് ഞാന്‍ അവളെ കണ്ടു,വര്‍ഷങ്ങള്‍ക്കു ശേഷം...
അവളെ കണ്ടതും എന്റെയുള്ളില്‍ ഒരാന്തല്‍....
പച്ച കരയുള്ള സെറ്റ് സാരിയുമുടുത്ത് എന്റെ ദേവി എന്നെ നോക്കി മന്ദസ്മിതം തൂകി , അനുരാഗത്തിന്റെ വശ്യമ്മായ പുഞ്ചിരിയായിരുന്നില്ല ,മറിച്ച് ഇന്നിയും യുഗങ്ങളോളം തപസിരുന്നാലും അര്‍ഥങ്ങള്‍ കണ്ടെത്താന്നാവുമെന്നു ഉറപ്പിലാത്ത എന്തോ ഒന്ന് ആ പുഞ്ചിരിയിലൂടെ അവളുടെ കണ്ണുകള്‍ എന്നോട് മന്ത്രിച്ചു.
"ഒരു നിമിഷം തരു നിന്നിലലിയാന്‍ ,ഒരു യുഗം തരു നിന്നെ അറിയാന്‍ "എത്ര അര്‍ത്ഥവത്താണവരികള്‍.
അവള്‍ ഒന്ന് തടിച്ചിടുണ്ട്, അതവളെ കുറച്ചുകൂടി സുന്ദരിയാക്കുന്നു ,എത്രയൊക്കെ വര്‍ണ്ണിച്ചാലും എന്തൊക്കെ പറഞ്ഞാലും അവളുടെ നെറ്റിയിലെ ഒരു നുള്‍ സിന്ദൂരം എനിക്കും അവള്‍ക്കുമിടയില്‍ വ്യക്തമായ അതിര്‍ വരമ്പുകള്‍ സ്രഷ്ടിച്ചിരിയ്ക്കുന്നു.
പത്മ എനിക്ക് അവളുടെ ഭര്‍ത്താവിനെ പരിചയപ്പെടുത്തി , തിരിച്ചെന്നെയും.
"പത്മ ഇടയ്ക്ക്യൊക്കെ പറയാറുണ്ട് " എന്ന് ഒരു കളചിരിയോടെ ആ പ്രവാസി മലയാളി എന്നോട് പറഞ്ഞൂ.
പിന്നെ നാട്ടിലെയും , വീട്ടിലെയും , ബാങ്ങലൂരിലെയും വിശേഷങ്ങള്‍ പറഞ്ഞ് കുറച്ചു നേരം , സാധിയ്ക്കുമെങ്കില്‍ വൈകിട്ട് കാണാം എന്നു പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു.
പോകുന്ന വഴിയ്ക്ക് എന്നെ കളിയാക്കി പ്രിയയുടെ വക ഒരു ഡയലോഗും "പിന്നെ ആ പഴയ റിലയന്‍സ് നമ്പര്‍ മറന്നിട്ടിലാല്ലോ അല്ലെ ?"
ഞാനാകെ ചൂളിപ്പോയി....
ഒരു രണ്ടു രണ്ടര മണിയോടുകൂടി എല്ലാ കാവടി സെറ്റുകളും അമ്പല നടയില്‍ കയറി എന്നു ഉറപ്പു വരുത്തി ഞാന്‍ വീട്ടിലേയ്ക്ക് തിരിച്ചു.
****
വൈകിട്ട് 8 .30 മണിയോടെ ചെറിയൊരു വെടിക്കെട്ടും കഴിഞ്ഞ്, കാവടികള്‍ അവസാന ആട്ടകലാശത്തിന്നു തെയ്യാര്‍. ഉച്ചയ്ക്കലത്തെ ക്ഷിണം തിര്‍ക്കാന്‍ ഞാന്‍ ചെറുതായി ഒന്നു മിന്നുങ്ങിയിട്ടുണ്ട് എന്നു പറയേണ്ടതിലാലോ..
ഒരു പത്തു പത്തര മണിയോടുകൂടി കാവടി സംഘം കൊടകര ടൌണില്‍ ലെത്തി. ഞാന്‍ ബാണ്ട് സെറ്റിന്റെ വാദ്യത്തിനോപ്പം ഡിസ്ട്ടടിയ്ക്യുകയാണ് (തുള്ളുകയാണ്) ലക്കും ലഗാനുമിലാതെ.
അപ്പൊ എന്തിന്നാണ് ഞാന്‍ അങ്ങോട്ട് നോക്കിയത്..എന്താണ് ഞാന്‍ അവിടെ കണ്ടത്...
എന്‍റെ റിലയന്‍സ് എമ്മാന്മ്മാരെ നിങ്ങള്‍ എന്തിന്നു എന്നോട് ഈ ചതി ചെയ്തു...
കൊടകര ടൌണില്‍ ആ നാലുകൂടിയ റോഡില്‍ ആ റിലയന്‍സിന്റെ ഫ്ലെക്സ് (പരസ്യ ബോര്‍ഡ് ) കണ്ടത്, എന്‍റെ ജീവിതത്തിലെ മറ്റൊരു ടെര്ണിഗ് പോയന്‍റ് ആകുമോ. ആ നാല്‍ക്കവലയില്‍ എങ്ങോട്ട് തിരിയണം മെന്നറിയാതെ ഞാന്‍.
ഒടുവില്‍ ഞാന്‍ ആളൊഴിഞ്ഞ ഒരു മൂലയില്‍പ്പോയി ആ 9349 ...റിലന്‍സ് നമ്പരില്‍ വിളിച്ചു..
ലോങ്ങ് റിംഗ് ....നോ ബടി പിക്കിംഗ് .... ആരും ഫോണെടുത്തില്ല,വീണ്ടും വിളിച്ചു ലോങ്ങ് റിംഗ്....ആരും ഫോണെടുത്തില്ല...നിരാശ... ച്ഹി. ഡാഷ് മക്കള്...പിന്നെയും എന്തോക്കെയും പുലമ്പി ഞാന്‍ വീണ്ടും പൂര്‍വാധികം ശക്തിയോടെ വീണ്ടും ഡിസ്ട്ടടി....തുള്ളല്‍.....ഉറഞ്ഞു തുള്ളല്‍.
ഇടയ്ക്കെന്റെ ശരിരം ഒന്നു വിറച്ചു ,പാദം മുതല്‍ തല വരെ ,രണ്ടു തുള്ളി അടിച്ചതിന്റെയാണോ ?
അല്ല , ഒന്നുകൂടി ഒരു വിറ, തുടയില്‍...നോക്കിയാ N സിരിസ് മൊബൈല്‍ വൈബരെട്ടര്‍ മോഡില്‍ വിറചതാണ്.
മൊബൈല്‍ എടുത്തു നോക്കിയപ്പോള്‍ 2 മിസ് കോള്‍... View
എന്റെ പൂനിലാര്‍ക്കാവിലമ്മേ.....9349 ...ഞാന്‍ ഒന്നുകൂടി കണ്ണ് തിരുമ്മി നോക്കി..അതെ ആ നമ്പര്‍ തന്നെ ആ പഴയ റിലയന്‍സ് 9349 നമ്പര്‍...
തുള്ളല്‍ മതിയാക്കി ആളൊഴിഞ്ഞ ഒരു കോണില്‍ പോയി ഞാന്‍ 9349 ...നംബറി ലേയ്ക്ക് വിള്ളിച്ചു...
രണ്ടു ലോങ്ങ് റിംഗ്.... call connected (കോള്‍ എടുത്തു ),അപ്പുറത്തൊരു സ്ത്രി ശബ്ദം,ഹല്ലോ...
നാലു വര്‍ഷത്തിനു ശേഷം വിള്ളിച്ചത്തു കൊണ്ടായിരിയ്ക്കാം ചെറിയ ഒരു ആമുഖം ( introduction ) വേണ്ടി വന്നു...പിന്നെ ചരിത്രത്തിലേയ്ക്ക് ഊളിയിട്ടു ,വര്‍ത്ത മ്മാനത്തിലൂടെ വണ്ടിയോടിച്ചു ഭാവിയിലോട്ടു ഒരു പോക്ക്...പരസ്പരം സോറി പറഞ്ഞും, പുകഴ്ത്തിയും സെന്റിയടിച്ചും കുറെ നേരം (ചുരുക്കി പറഞ്ഞാ കത്തിയടി).
ഒടുവില്‍ മോബില്ലിലെ ചാര്‍ജ് തീരും മുന്‍പേ ഞാനും അവളും ഒരു തിരുമാനത്തിലെത്തി.
തിരുമാനം വളരെ സിമ്പിള്‍ ആയിരുന്നു.
അതായതു "ഒരാണ്‍ കുട്ടി യാണ് ഉണ്ടാവുനതെങ്കില്‍ അവനെ SNV സ്കൂളിലും , പെണ്‍ കുട്ടിയാണെങ്കില്‍ അവളെ DON BOSCO (ഡോണ്‍ ബോസ്കോ ) വിലും വിട്ടു പഠിപ്പിയ്ക്കാം."
"പിന്നെ ഈ പ്രാവശ്യം ആരൊക്കെ എതിര്‍ത്താലും ഇല്ലേലും ,നമ്മുക്ക് നമ്മുടെ വിവാഹം അടുത്ത ഷഷ്ടി യ്ക്ക് മുന്‍പ് രജിസ്ടര്‍ ചെയാം"
ഷഷ്ടിയും കഴിഞ്ഞു അമ്പല പറമ്പില്‍ നിന്നും വീട്ടിലേയ്ക്ക് വരുമ്പോള്‍ ഞാന്‍ ചില തിരുമാനത്തിലെത്തിയിരുന്നു , എത്രയും പെട്ടന്ന് നാട്ടില്‍ സെറ്റില്‍ ചെയണം ,പറ്റുമെകില്‍ ഇവിടെ ഇന്‍ഫോ പാര്‍ക്കിലോ , കൊരട്ടിയിലെ ഐ ടി പാര്‍ക്കിലോ ഒരു ജോലി, പിന്നെ വിവാഹം.
കാരണം ഇവളെ കൂടി നഷ്ടപ്പെട്ടാല്‍ ആണാണെന്നു പറഞ്ഞു ജീവിചിരിയ്കുന്നതില്‍ അര്‍ത്ഥമില്ല!!!!! ചേച്ചിയോ ഒരു വഴിക്കായി , അനിയത്തിയെ കൂടി നഷ്ടപ്പെടാന്നു വച്ചാ.....എന്‍റെ പൂനിലാര്‍ക്കാവ് ദേവി.
മനസിലായില്ലാലെ....
ആ രാത്രി ആ ഫോണെടുത്തത് പ്രിയയായിരുന്നു....
പ്രിയ! പത്മയുടെ അനിയത്തി, എന്റെ ഭാവി വധു.
"ഓ...പ്രിയേ...പ്രിയേ നിനക്കൊരു ..........." എന്ന അനിയത്തി പ്രാവിലെ ഗാനം ഞാന്‍ മൊബൈലില്‍ പ്ലേ ചെയ്തു...പിന്നിടങ്ങോട്ട് ഇന്നുവരെ ഈ അനിയത്തി പ്രാവിലെ ഗാനമാണ് എന്റെ റിംഗ് ടോണ്‍.
അങ്ങനെ പത്മയുടെ അച്ഛന്‍ തന്നെയാണ് എന്റെ അമ്മായിച്ചന്‍ ആകുവാന്‍ ഏറ്റവും യോഗ്യന്‍ എന്ന തിരുമാനത്തില്‍ ഞാന്‍ ഉറച്ചു നിന്നു.
(നോട്ട് : ഈ കഥയും ,ഇതിലെ കഥാ പാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രമാണ് , ജീവിച്ചിരിയ്ക്കുനവരോ , മരിച്ചവരോ , ഇന്നി ജനിയ്ക്കാന്‍ പോകുന്നവരുമ്മായി എന്തെകിലും സാമ്യമുണ്ടെങ്കില്‍ അതു തികച്ചും യാദ്രശ്ചികം മാത്രം )
(ഇന്നി ആ രാത്രി പത്മ എന്തെടുക്കുകയാണെന്ന് ചോദിച്ചാ... അവള്‍ അടുത്ത മുറിയില്‍ അവളുടെ കുഞ്ഞിന്നു ഒരു കഥ പറഞ്ഞൂറക്കുകയായിരുന്നു എന്ന് പറയേണ്ടിവരും)
(ഈ വര്‍ഷത്തെ കൊടകര ഷഷ്ടി കഴിഞ്ഞു ,ഇന്നി അടുത്ത വര്‍ഷം)
ദേവകഥകള്‍ : 5 -15 വരി കഥകള്‍! ഒരു ചെറിയ മിഠായി പോലെ ആസ്വദിക്കാവുന്ന ചെറു കഥകള്‍. Devakathakal:5-15 line stories, stories that sweeten your mind.
Total Pageviews
Friday, December 17, 2010
Wednesday, December 15, 2010
മന്ത്രിമാര്
മന്ത്രിമാര്
ഞാന്‍ ,ഒരു ആമുഖത്തിന്റെ ആവശ്യം ഇല്ല ,
നിങ്ങള്‍ ജനങ്ങള്‍, എന്റെ പ്രിയപ്പെട്ട വോട്ടര്‍മ്മാര്‍ തിരഞ്ഞെടുത്തത് കൊണ്ട് മാത്രം കഞ്ഞി കുടിയ്ക്കുന്ന ഒരു പാവം മന്ത്രി .
പോര്‍ച്ചില്‍ കിടക്കുന്ന ചുവന്ന നമ്പര്‍പ്ലേറ്റ് ഉള്ള സ്കോട ഒക്ടാവിയ കണ്ടപ്പോളാണ് അതിന്നു പിറകിലുള്ള കാര്യം ഓര്‍മ്മ വന്നത്.
***
അന്ന് ഞങ്ങള്‍ എം എല്‍ എ മാര്‍ ഉച്ചയ്ക്കുള്ള ഉണ്ണും കഴിഞ്ഞു വെടി പറഞ്ഞു സമയം പോയതറിഞ്ഞില്ല ,ചര്‍ച്ച പതിവുപോല്ലേ തന്നെ മുല്ലപെരിയാര്‍, സ്മാര്‍ട്ട് സിറ്റി , വിലകയറ്റം ,വാണിഭം അങ്ങനെ...പലവക.
ഭരണ പക്ഷ്ത്തായതുകൊണ്ട് ഞാന്‍ പല്ലിന്റെ എടയും കുത്തി ഒരു കൊട്ടുവായുമിട്ടു മിണ്ടാതിരുന്നെയുള്ളൂ .
അപ്പോഴാന്നു ഇമ്മടെ മധ്യ കേരളത്തിലുള്ള സഖാവ് പറഞ്ഞത്....ഒന്ന് പുറത്തു പോയി ഓരോ ചായും വഴാക്കപ്പവും കാചിയാല്ലോ...ങേ ?
ഗസ്റ്റ് ഹൌസിന്നു വെള്ളിയില്‍ അബസിടര്‍ കാറുണ്ടായിരുന്നെങ്കിലും ഞങ്ങള്‍ നാലു പേരും നടന്നു പോകാം എന്നു തിരുമ്മാനിച്ചു....ഒരു പത്തു മിനിട്ട് നടക്കണം.
പിന്നെ വല്ലപോഴുമുള്ള ഈ നടന്നു പോക്ക് ഞങ്ങള്‍ എം എല്‍ എ മ്മാര്‍ക്ക് ജനസംബര്‍ക്കത്തിന്നുള്ള ഒരു എളുപ്പ വഴികൂടിയാണ്...
അങ്ങനെ വളരെ കാലത്തിന്നു ശേഷം മനോരമ്മ ജങ്ങ്ഷന്‍ വഴി തമ്പാനൂര്‍ വരെ ഞങ്ങള്‍ നടന്നു.
പോതുമാരമത്ത് നമ്മടെ വകുപ്പലാതതിന്നാല്‍ റോഡുകളെ പറ്റി പറയാന്‍ എന്നിക്ക് അവകാശമുണ്ട്...
റോഡും ,തോടും തിരിച്ചരിയ്യന്‍ നന്നേ പാടുപെട്ടു.. ഈ ഗട്ടരുകള്‍ക്കിടയില്‍ റോഡു തിരിച്ചറിയാനൊക്കെ പറഞ്ഞാ വല്യ കഷ്ടാ...
പിടകോഴി ചിക്കി മാന്തിയ.... കാക്ക തൂറി കൊക്ക് മന്തിയതു പോലെ ജെ സി ബി കൊണ്ട് മാന്തിപോളിച്ച റോഡുകള്‍ , നടപാതകള്‍....എന്തു സുന്ദര കേരളം.
പെട്ടന്നാണ് അത് സംഭവിച്ചത്...
അത്ര പെട്ടന്നു എന്നു പറയാനൊക്കില്ല... കാരണം അതുപോലുള്ള റോഡിലൂടെ അതും നമ്മുടെ ആന വണ്ടി (KSRTC) പാഞ്ഞു പോയെന്നു പറഞ്ഞാ നമ്മില്‍ എത്ര പേര്‍ വിശ്വസിയ്ക്കും...
KSRTC പാഞ്ഞു പോയി...
ഒരു 5 മിനിറ്റ് സമയത്തേയ്ക്ക് എന്താണ് സംഭവിച്ചതെന്ന് ഓര്‍മയില്ല.
ഒരാറ്റം ബോംബിട്ട അവസ്ഥ.... ആകെ പൊടി...ചെമ്മണ് വിസ്പ്പോടനം ....
വായിലും , മൂക്കിലും എന്തിന്നു.... ആ പോടിയഭിഷേകത്തില്‍ ഞങ്ങള്‍ ധന്യരായി(പൊടി തിന്നു വയറു നിറഞ്ഞൂ).
അകലേന്നു മറ്റൊരു ആന വണ്ടികൂടി വരുന്നത് കണ്ട ഞങ്ങള്‍ നാലു എം എല്‍ എ മ്മാരും ചായ കുടി തത്ക്കാലം വേണ്ട എന്നുവച്ച് ,മറ്റൊരു ഇടവഴിയിലൂടെ (ഗട്ടറുകള്‍ സൈക്കിള്‍ ട്യൂബ് പഞ്ചറോട്ടിയ്ക്കുന്നതുപോലെ അവിടെ ഇവിടെ ടാറു കോരിയോഴിച്ചു ഓട്ടയടച്ച) ഗസ്റ്റ് ഹൌസ് ലക്ഷ്യമ്മാക്കി നടന്നു, ഒപ്പം ആ വഴി ദിവസും നടന്നു/ കടന്നു പോകാന്‍ ഹതഭാഗ്യരായ എന്റെ സ്വന്തം വോട്ടര്‍മ്മാരെക്കുറിചാലോചിച്ചു ഞാന്‍ പുളകിതന്നായി.
(കുറിപ്പ് : സത്യം പറഞ്ഞാ ഈ ഒരനുഭവം ഉള്ളതുകൊണ്ടാണ് 70 കോടി ചെലവാക്കി മന്ത്രിമ്മാര്‍ക്കും ,എം എല്‍ എ മ്മാര്‍ക്കും ആഡംബര കാര്‍ വാങ്ങണം എന്ന പ്രമ്മേയം വന്നപ്പോ കക്ഷം ചൊറിഞ്ഞു ഞാന്‍ അതിനെ പിന്താങ്ങിയത് , ഈ വാര്‍ത്ത എന്റെ വോട്ടര്‍മ്മാര്‍ പ്രമുഖ ദിനപത്രങ്ങളുടെ ഉള്‍പ്പേജുകളില്‍ വായിചിരിയ്ക്ക്യുമ്മല്ലോ)

Tuesday, December 14, 2010
കൊടകര ഷഷ്ടി - 3
കൊടകര ഷഷ്ടി - 3
ട്രെയിന്‍ ഇറങ്ങി നേരെ വീട്ടിലേയ്ക്ക് , പീ ജീ ട്രാവെല്‍സിന്റെ ലൈന്‍ ബസില്‍.
രണ്ടു കുടം വെള്ളം നിറയിലൂടെ ഒഴിച്ച് , ഒരു ജോഡി പുതിയ ഡ്രെസ്സ്സുമ്മിട്ട് തെക്കുമുറി സെറ്റിന്‍റെ കാവടി കൂട്ടത്തിലേയ്ക്ക് ഒരു ഓട്ടം.
ശികാരി മേള ത്തിനു താളം പിടിച്ച് കുറച്ചു നേരം , പിന്നെ കാവടികളുടെ ഭംഗി ആസ്വദിച്ചു ഗോപുര കാവടി വരെ ഒരു പ്രദിക്ഷണം 30 പൂ കാവടികളും , 5 ഗോപുരകാവടികളും , കാവടികളുടെ എണ്ണ മെടുക്കുക എന്ന പതിവ് ഞാന്‍ തെറ്റിച്ചില്ല.
ഓരോ വര്‍ഷം ചെല്ലും തോറും കൂടുതല്‍ വര്‍ണ കൊഴുപ്പോടും മേള കൊഴുപ്പോടും കൂടി ഷഷ്ടി.
കാവടികളുടെ അകമ്പടി സേവിച്ച് അടിയന്‍ അമ്പല പറമ്പിലേയ്ക്ക്.
പൂനിലാര്‍ക്കാവ് ഷഷ്ടി പറമ്പില്‍ (അമ്പല പറമ്പില്‍ ) ജന സാഗരം ,മേള്ള കൊഴുപ്പോടെ പൊടിപറത്തി നാനാ ഭാഗത്തുനിന്നുള്ള കാവടി സംഘങ്ങള്‍ ദേവി ദര്‍ശനത്തിന്നായി വന്നു തുടങ്ങി .
അടിയനും ദേവി ദര്‍ശനത്തിനായി വന്നതാണ്... അവളെ ഈ അമ്പല പറമ്പില്‍ കാണാനാവുമോ ?
ശികാരി മേളത്തിനൊപ്പം ഈയുളവന്റെ ഉള്ളുംമിടിയ്ക്കാന്‍ തുടങ്ങി.
കണ്ട്രോള് തരു കണ്ണാ... കണ്ട്രോള്‍... നഷ്ടപ്പെട്ട കണ്ട്രോള്‍ വീണ്ടെടുക്കാനായി ഞാന്‍ അമ്പല പരബിലെ സുന്ദരികളുടെ സുന്ദരമായ മുഖങ്ങള്‍ മാറി മാറി നോക്കി ( വായ് നോട്ടം )
ആ മുഖങ്ങളില്‍ എന്റെ ദേവിയുടെ മുഖം മാത്രം കാണാനായില്ല....അതുകൊണ്ട് മറ്റു സുന്ദരികളുടെ മുഖം മുതല്‍ പാദം വരെ കണ്ണോ ടിയ്ക്കുന്ന ക്രിയയില്‍ ഞാന്‍ വ്യാപ്രതനായി.
കാവടി സംഘങ്ങള്‍ ഒന്നിന് പുറകെ ഒന്നായി അമ്പലനടയിലെയ്ക്ക് വന്നു കൊണ്ടിരുന്നു അങ്ങനെ എത്ര നേരം പോയെന്നറിഞ്ഞു കൂടാ.
അങ്ങനെ അവിടെ നില്‍ക്കുമ്പോള്‍ തികച്ചും അപ്രദിഷിതമായി ഒരു ചുവന്ന ആപ്പിള്‍ ബലൂണ്‍ എന്റെ കവിളില്‍ തലോടിക്കൊണ്ട് എന്റെ മുന്‍പില്‍ വീണു.
ആ ബലൂണിന്റെ പുറകെ ഒരു രണ്ടു രണ്ടര വയസു വരുന്ന കുട്ടിയും, അവനാ ബലൂണ്‍ എടുത്തു എന്നെ നോക്കി നിഷ്കളങ്കമായി ചിരിച്ചു, ഞാനും അവനെ നോക്കി ചിരിച്ചു .
ആ കുട്ടിയുടെ ഉടുപ്പില്‍ നന്നായി അമ്പല പറബിലെ ചെമ്മണ്‍ പൊടി പറ്റിയിരുന്നു , അവനെ കണ്ടാലറിയാം അവന്നവിടെ ഉഴുതു മറിയ്ക്കുകയായിരുന്നുവെന്ന്.
ഭഗവാനെ .....എന്റെ ഭഗവതി..... എന്നിയ്ക്ക് എന്റെ കണ്ണുകളെ വിശ്വസിയ്ക്കാമോ...
ആരാണിത്.... പ്രിയ ,
പ്രിയ ആ കുട്ടിയെ വാരിയെടുത്ത് അവനെ ഒന്ന് ശകാരിച്ചു...(അമ്പല പറമ്പ് ഉഴുതു മറിച്ചത്തിന്നായിരിക്കാം)
പ്രിയ ,ചുവന്ന കരയുള്ള സെറ്റ് സാരിയുമുടുത്തു ,നെറ്റിയില്‍ ചന്ദന കുറിയും തൊട്ട് യൌവനത്തിന്റെ പടിവാതില്‍ കടന്നു നില്‍ക്കുന്ന യുവ സുന്ദരി.
എന്റെയും പ്രിയയുടെയും കണ്ണുകള്‍ പരസ്പരം ഉടക്കി... അവള്‍ എന്നെ തിരിച്ചറിഞ്ഞു... എന്നെ നോക്കി മധുരമ്മായി ഒരു മന്ദഹസിച്ചു, ഒരു റോസാപൂ വിടര്‍ന്ന പോലെ.
" ഹല്ലാ ഇതാരാ... കുറെ കാലായാലോ കണ്ടിട്ട്...ഈ വഴിയൊക്കെ ഓര്‍മയുണ്ടോ..." "എന്നാ വന്നത്? പഠിത്തമൊക്കെ കഴിഞ്ഞോ ?"
അവളുടെ ആ ചോദ്യത്തിന്നു പെട്ടന്ന് എന്തു മറുപടി പറയണം എന്നെനിക്ക് അറിയില്ലായിരുന്നു.
ഞാന്‍ എന്തോ പറഞ്ഞു...എന്താണ് പറഞ്ഞതെന്ന് ഓര്‍മയില്ല....
ഒക്കത്തിരിയ്ക്കുന്ന കുഞ്ഞിനെ കാട്ടി അവള്‍ വീണ്ടും ചോദിച്ചു... "ഇതാരന്നു അറിയോ?"
എന്തോ കേട്ടു ഞെട്ടിയ... എന്നൊക്കെ പറയാറില്ലേ.... ആ ഒരവസ്ഥയില്‍ ഞാന്‍.
രണ്ടു കണ്ണും മിഴിച്ചു ഞാന്‍ അവളെ നോക്കി നിന്നു..
"പത്മയുടെ കുട്ട്യാ... രാഹുല്‍ .. രണ്ടു വയസു കഴിഞ്ഞു...."
"ചേച്ചിയും ചേട്ടനും ആ ജൌള്ളി കടേട അടുത്തുണ്ട് ,മാലയും ,വളയും,കണ്മഷിയും....വാങ്ങാന്നു തോന്നുന്നു "
നിന്നിടത്തു നിന്നു ഉരുകി പോകുന്നത് പോലെ...എന്നിക്ക് എവിടെയ്കെങ്കിലും ഓടി ഒളിയ്ക്കാന്‍ തോന്നി.
പത്മയുടെ കല്യാണം കഴിഞ്ഞിരിക്കുന്നു....അവള്‍ക്കു രണ്ടു വസയുള്ള ഒരു കുട്ടിയും.....എന്റെ പൂനിലാര്‍ക്കാവില്ലമ്മേ....
കൈയിലിരിയ്ക്കുന്ന ബലൂണില്‍ എന്തോ കോപ്രായം കാട്ടി ,ഇടയ്ക്ക് രാഹുല്‍ എന്നെ ഒന്നു നോക്കും.അവനറി യാമ്മോ ഞാന്‍ ഒരിക്കല്‍ അവന്‍റെ അമ്മയെ (എന്റെ പത്മയെ ) ഞാന്‍ സ്നേഹിചിരുന്നുന്....
" ഹല്ലാ... എന്തുപറ്റി ? "
"ഇവിടെ ഇങ്ങനെ നില്‍ക്കണോ ?
വാ...ചേച്ചിയുടെ അടുത്തേയ്ക്ക് പോകാം"
"ചേച്ചിയ്ക്ക് ഇതിലും വല്യ ഒരു സര്‍പ്രൈസ് ഈ ജന്മത്തില്‍ ഉണ്ടാവ്വാന്‍ പോണില്ല, അതും ഇവിടെ ഈ അമ്പല നടയില്‍ വച്ച് , എന്നിക്ക് വയ്യ!" അതും പറഞ്ഞവള്‍ നടന്നു...
മനസ്സില്‍ ചിന്തകളുടെ ഒരായിരം തിരമാലകള്‍ ,വേലിയേറ്റങ്ങള്‍, വേലിയിറക്കങ്ങള്‍....
എങ്ങോട്ടെങ്കിലും ഓടി ഒളിയ്ക്കാന്‍ തോന്നിയെങ്കിലും...അവളെ അനുഗമിയ്ക്കുകയാണ് ഞാന്‍ ചെയ്തത് ...
(തുടരും)

Monday, December 13, 2010
കൊടകര ഷഷ്ടി -2
കൊടകര ഷഷ്ടി -2
പൂനിലാര്‍ക്കാവ് ദേവിയുടെ പ്രേരണ അതു മാത്രമ്മാണ് ആ മുതലാളി എമ്മന്മാരെകൊണ്ട് അത്തരം ഒരു സാഹസ പ്രവര്‍ത്തിയ്ക്കു മുതിരാന്‍ അവരെ പ്രേരിപ്പിച്ചതെന്ന് ഇന്നും ഞാന്‍ വിശ്വസിയ്ക്കുന്നു.
സംഭവം എന്താണെന്നു വച്ചാ... ഒരു വിപ്ലവം..അതെ ഒരു വിവര സകേതിക വിപ്ലവം
എന്തുട്ടാ ഇഷ്റ്റാ പറയാ... ഇമ്മടെ തൃശ്ശൂരും...കോടരേലും ആ വിപ്ലവം ആഞ്ഞടിച്ചു....
റിലയന്‍സ് മുതലാളിമ്മാരുടെ 500 രൂപ മൊബെല്‍ വിപ്ലവം....
പൂനിലാര്‍ക്കാവ് ഭഗവതി, കൊടകര സൈന്റ്റ് ജോസഫ് പുണ്യാളന്‍ ഇമ്ട പ്രാര്‍ത്ഥന കേട്ടു.
പിന്നെ കുറച്ചു കാലത്തിന്നുള്ളില്‍ നാട്ടിലെ എല്ലാവരും റിലയന്‍സ് മൊബൈല്‍ സ്വന്തമ്മാക്കി. കൂടെ പത്മയുടെ അച്ഛന്നും, എന്തു സ്നേഹനുള്ള അച്ഛന്‍.
അന്ന് ഞാന്‍ തിരുമ്മാനിച്ചു എന്റെ അമ്മായിഅപ്പനാവാന്‍ ഏറ്റവും യോഗ്യന്‍ പത്മയുടെ അച്ഛന്‍ തന്നെ.
അടുത്ത ആഴ്ച അമ്പല പറമ്പില്‍ വച്ച് അവള്‍ എന്നിക്ക് ആ 9349... നമ്പര്‍ കൈമ്മാറി. രണ്ടു പ്രാവശ്യം കേട്ടപോളെയ്ക്യും ഞാന്‍ അതു മനപാഠമാക്കി..
തിരിച്ചു വീട്ടിലേയ്ക്ക് പോകുന്ന വഴി മുഴുവന്‍ ആ നമ്പര്‍ അയവര്‍ത്തുകൊണ്ടാണ് ഞാന്‍ സൈക്കിള്‍ ചവിട്ടിയത് അതുകൊണ്ട് ആ പത്തക്ക നമ്പര്‍ മരിച്ചാലും ഞാന്‍ ഓര്‍ക്കും.
ഈ മൊബൈല്‍ നമ്പര്‍ മാത്രം അയവറത്തതു കൊണ്ടാണോ എന്നറിഞ്ഞു കൂടാ ,വേറെ ഒന്നും തന്നെ തലയില്‍ കയറിയില്ല.
അങ്ങനെ സത്യത്തില്‍ ആ ആഴ്ച ഇമ്മടെ തോമാച്ചന്റെ മോഡല്‍ എക്സാംമില്‍ താറാ മുട്ട... ആന മുട്ട...
പിന്നെ ഒരു ചെറിയ കല്‍പ്പന...
"വീട്ടിന്നു അപ്പനെ വിളികാതെ ഇന്നി ക്ലാസ്സില്‍ കയറേണ്ട... "
വേറെ വഴിയില്ല വിട്ടിന്നു അപ്പനെ വിളിച്ചു ,ഒരു ഒന്നര മണികൂര്‍ തോമാച്ചന്റെ ഉപദേശം... അവസാനം ഒരു തിരുമാനത്തില്‍ എത്തി മാസത്തിലൊരിക്കല്‍ വീട്ടിലേയ്കുള്ള പോകല്‍ നിറുത്തി ഇന്നിയുള്ള നാല്ലുമാസം കട്ട കോച്ചിംഗ്/ഇന്ടെന്‍സിവ് കോച്ചിംഗ്.
പിന്നെ തോമാച്ചന്റെ ഒരു ആശ്വാസ വാക്കും... വീട്ടിലേയ്ക്ക് വിളിയ്ക്യണേല് ,ഇവിടെ കോയിന്‍ ബോക്സുണ്ട് , പിന്നെ അപ്പന് നിര്‍ബന്ധമാണെങ്കില്‍ അവനൊരു മൊബൈല്‍ കൊടുത്തേര്.
ഹാവൂ... സമാധാനമ്മായി... ഇപ്പോ എന്നിക്ക് തോന്നുന്നു പൂനിലാര്‍ക്കാവ് ഭഗവതി , ജോസഫ് പുണ്യാളന്‍ പിന്നെ നമ്മുടെ സ്വന്തം ചെട്ടിക്കാട് അന്തോന്യോസു പുണ്യാളന്‍ ഇതിനു പിന്നില്‍ ഉണ്ടെന്നാണ്.
അല്ലെലേല് " രോഗി ഇചിച്ചതും വൈദ്യന്‍.... "
ഞാനും അപ്പനും തൃശൂര്‍ റൌണ്ടില്‍ ഒന്നു കറങ്ങി...കോഫി ഹൌസിന്നു ഒരു മസാല ദോശയും കോഫിയും കുടിച്ചു,
പിന്നെ അപ്പന്‍ നടെലുള്ള ഹൈടെക് മൊബൈലി ന്നും ഒരു റിലയന്‍സ് മൊബൈല്‍ വാങ്ങി എന്റെ കൈയില്‍ തന്നു .
അപ്പാ അപ്പാനാണപ്പാ അപ്പന്‍......
പിന്നെ പകലുകളും രാത്രികളിലും 9349...നുംബരുകള്‍ക്ക്(നമ്പര്കള്‍ക്ക്)വിശ്രമമുണ്ടായില്ല....റിലയന്‍സ് എമ്മാന്നു നന്ദി)
ഒടുവില്‍ അതു സംഭവിച്ചു.. എന്ത് ?
ഒറ്റവാക്കില്‍ പറഞ്ഞാ "എന്ട്രന്‍സ് ഊ ഉഉം ഉംബിട്ടാ...."
എന്ട്രന്‍സ് പരിക്ഷയുടെ റിസള്‍ട്ട് ...വീട്ടുകാര്‍ ഞെട്ടി ! തോമാച്ചനും ഞാനും ഞെട്ടിയില്ല പകരം ഞൊട്ടി...
ആദ്യ റാങ്കുകള്‍ കിട്ടിയാല്‍ ഞാന്‍ അഹകാരിയാവും എന്നു പേടിചിടാണേന്നു തോന്നുന്നു , പതിനായിരത്തിനു ശേഷമേ നമ്മടെ നമ്പര്‍ വന്നുള്ളൂ.
പക്ഷെ എന്റെ അപ്പന്‍ ഒന്നു തിരുമാനിച്ചാ പിന്നെ മാറ്റം..നഹി നഹി.... ഒടുവില്‍ അപ്പന്‍ തിരുമാനിച്ചു കൂടെ ഞാനും,
ബാഗ്ലൂര്‍ പോകാം ....അതാണിപ്പൊ ഫാഷന്‍.... കുടുബത്തിന്നു ആദ്യ എങ്ങിനിയര്‍ ആവാന്‍ ഞാന്‍ നിയോഗിയ്ക്യപ്പെട്ടു.....
അങ്ങനെ ചെറിയൊരു( നുണ )ഡോണേഷനും കൊടുത്തു ..... ഒരു ചെറിയ വലിയ പേരുള്ള കോളേജില്‍ അഡ്മിഷന്‍ ഒപ്പിച്ചു...
ഇപ്പോ ഞാന്‍ യാത്ര ചെയുന്ന ബാങ്ങലൂരു- കന്യകുമ്മാരി എക്സ് പ്രസ്സില്‍ എന്നെ കയറ്റി അയച്ചു....
പിന്നെ ഒരു നാലു വര്‍ഷം നിലാവത്തു കോഴി കഞ്ചാവടിച്ച പോലെ അങ്ങ് ബാങ്ങലൂരു സിറ്റിയില്‍...
റിലയന്‍സിന്റെ നിലവിലുള്ള STD call പ്ലാനുകള്‍ അന്നിലാത്തതിന്നാലും... ബാങ്ങലൂരു സിറ്റിയുടെ നിറ പകിട്ടില്‍ കണ്ണ് മഞ്ഞളിച്ചതിനാലും ആയിരിയ്ക്കാം പിന്നിട് ആ പഴയ 9349 .... നമ്പര്‍ ....എന്റെ പത്മ ഔട്ട് ഓഫ് റേഞ്ച് ആയി....
ഇതെന്‍റെ ഒരു എക്ഷ്ക്യുസ് (EXCUSE ) ആണ് , കാരണം ബാങ്ങലൂരു എത്തിയ ഞാന്‍ എന്റെ നമ്പര്‍ മാറ്റി , പക്ഷെ പത്മയ്ക്ക് ഞാന്‍ ആ നമ്പര്‍ SMS , ചെയുകയോ അവളെ ആ നംബ റില്‍ നിന്നും വിളിയ്കുകയോ ചെയ്തില്ല ...
പകരം കോളേജിലെ തരുണികളുടെ നമ്പരുകള്‍ എന്റെ ഫോണ്‍ ബുക്കില്‍ നിറഞ്ഞു...
******
ബാങ്ങലൂരു- കന്യകുമ്മാരി എക്സ് പ്രസ് തൃശൂര്‍ വിട്ടു ... അടുത്ത സ്റ്റേഷന്‍ ഇരിങ്ങാലക്കുട യാണ്...
ഞാന്‍ ലഗേജുംമെടുത്തു വാതില്കലെയ്ക്ക് ... അകലെ മെഘങ്ങളുംമായി സലപിയ്ക്കുന്ന കനകമല .... ഒപ്പം വളരെ നേരിയ ശബ്ദത്തില്‍ ഷഷ്ടിയുടെ ശികാരി മേളവും ...
(തുടരും )

Friday, December 10, 2010
കൊടകര ഷഷ്ടി - 1
കൊടകര ഷഷ്ടി - 1
നാളെ കൊടകര ഷഷ്ടിയാണ്.
കൊടകര ഷഷ്ടി മഹോത്സവം , കൊടകരക്കാരുടെ ദേശിയോത്സവം.
ആന, പൂ കാവടി, മയില്‍ കാവടി, ഗോപുര കാവടി അങ്ങനെ കാവടികളുടെ മഹോത്സവം
ചെണ്ട, നാദസ്വരം, പഞ്ചവാദ്യം,ശിങ്കാരി മേളം, ബാന്റ്സെറ്റ് അങ്ങനെ ശബ്ദങ്ങളുടെ മഹോത്സവം.
അലുവ, പൊരി ,ഈന്തപഴം,കരിമ്പ്, ഐസ് ക്രീം അങ്ങനെ മധുര വിഭവങ്ങളുടെ മഹോത്സവം.
തെക്കുമുറി സെറ്റ് ,പുലിപ്പാറക്കുന്നു സെറ്റ് , കുംബാരപറമ്പ് സെറ്റ് , അഴകംസെറ്റ് അങ്ങനെ മുഴുവന്‍ കൊടകരക്കാരുടെ ഷഷ്ടി മഹോത്സവം.
ലോകത്തിലെ ഏറ്റവും വലിയ ഷഷ്ടി (കാരണം മറ്റു ചെറിയ ഷഷ്ടി ഉത്സവങ്ങള്‍ കൊടകര ഷഷ്ടിയുടെ ഉപോല്പ്പനങ്ങളാണ്).
ഇന്ന് വൈകിട്ടത്തെ ബംഗാളുര്‍ കന്യാക്കുമാരി എക്സ്പ്രസ്സ്‌ന്നു നാട്ടിലേയ്ക്ക് പോണം. കാലത്ത് 9 മണിക്ക് ഇരിഞ്ഞാലക്കുടയില്‍ വണ്ടിയിറങ്ങി നേരെ അമ്പല പറമ്പിലേയ്ക്ക്.
നാലു വര്‍ഷം മുന്‍പാണ് അവസാനമായി നാട്ടില്‍ ഷഷ്ടി ആഘോഷിച്ചത്.
കഴിഞ്ഞ നാലു വര്‍ഷം ഓട്ടമായിരുന്നു ഇവിടെ ഈ ബംഗാളൂരില്‍ ഒരു എങ്ങിനിയര്‍ ഡിഗ്രി യ്ക്കുവേണ്ടി (B- Tech) .പിന്നെ ഇവിടെ തന്നെയുള്ള ഒരു ഐ ടി കമ്പനിയില്‍ ജീവിതം കരുപ്പിടിപിയ്ക്കാനായി....ഓട ഡാ...ഓട്ടം.
കഴിഞ്ഞ ആഴ്ച നാട്ടിന്നു വന്ന നന്ദുവാണ് ഷഷ്ടിയെ പറ്റി വീണ്ടും ഓര്‍മ്മിപ്പിച്ചത്...പിന്നെ ഈ പ്രാവശ്യം ശനിയും ഞായറുമ്മാണ് ഷഷ്ടി.അങ്ങനെ ഷഷ്ടി കാണാന്‍ ഞാന്‍ വീണ്ടും പോകുന്നു .
എന്തുകൊണ്ടോ ഈ ഷഷ്ടി എന്നെ മാടി വിളിയ്കുന്നു.
"കൊടകരയില്ല് കാവടിയാടുമ്പോ കണ്ടടി ഞാനൊരു മിന്നായം" എന്ന് ചാലക്കുടിയിലെ മഹാനാടന്‍പാട്ട് കവിയുടെ (കലാഭവന്‍ മണ്ണി) വരികള്‍ ഒരിക്കല്‍ക്കൂടി ഞാന്‍ എന്റെ മൊബൈലില്‍ പ്ലേ ചെയ്തു.
*****
പൂനിലാര്‍ക്കാവ് അബല പറമ്പിലെ കല്യാണ മണ്ഡപത്തില്‍ വച്ചാണ് ഞാന്‍ പത്മയുമായി പരിചയപ്പെടുന്നത്.അന്ന് എന്റെ വിടിന്റെ അടുത്തുള്ള സീത ചേച്ചിയുടെ കല്യാണം, ഉച്ചയ്ക്ക് ഊന്ന് കഴിയ്ക്കാനായി ഞാനും വല്യപ്പന്റെ ഇന്ച്ചനും കൂടി അവിടെ പോയത്.
അക്കാലത്തു നാട്ടില്‍ നടക്കുന്ന ഹിന്ദു കല്യാണത്തിനെലാം വീട്ടിന്നു ഞാനാ പോകാറ്,കാരണം പത്തു പണ്ട്രണ്ടു കറിയും രണ്ടു മൂന്നു പായസവും കൂട്ടി ഉണ്ണാനുള്ള കൊതി.
പത്മ ഞാന്‍ പഠിച്ച സെന്റ് ഡോണ്‍ബോസ്കോ കോണ്‍വെന്റില്‍ സ്ക്കൂള്ളില്‍ തന്നെയാണ് പഠിച്ചിരുന്നത്. അവള്‍ ഏഴു ബി ക്ലാസ്സില്‍ ഞാന്‍ ഏഴു ഡിയിലും, അവളെ സ്ക്കൂളില്‍ വച്ചു പലപ്പോഴും കണ്ടിരുനെങ്കിലും അവളോട് ഞാന്‍ അതുവരെ സംസാരിച്ചിരുന്നില്ല . എന്നിക്ക് അവളെ കാണുബോള്‍ ഒരു ...ഒരു...
വാക്കുകൊണ്ട് പറയാനാവാത്ത എന്തോ ഒരു......കാരണം എന്നിയ്ക്ക് അവളെ ഇഷ്ടമായിരുന്നു.
അബല പറമ്പിലെ ആ കല്യാണ മണ്ഡപത്തില്‍ വച്ചു അവളെ കണ്ടിലായിരുനെങ്കില്‍ എന്ന് ഞാന്‍ ആദ്യം ആഗ്രഹിച്ചു ...
പക്ഷെ അവളെ അവിടെ വച്ചു കണ്ടു എന്നതുതന്നെയാണ് ഇതുവരെ എന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹുര്‍ത്തം.
പിന്നിട് അങ്ങോട്ട് ആ പൂനിലാര്‍ക്കാവ് അമ്പല മൈതാനിയാണ് ഞങ്ങളുടെ പ്രേമ്മത്തിന്നു സാക്ഷ്യം വഹിച്ചത്.
സെന്റ് ഡോണ്‍ ബോസ്കോ കോണ്‍വെന്റില്‍ സ്ക്കൂള്ളില്‍ നിന്നും എഴാം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ ടി സി വാങ്ങി ഞാന്‍ SNV യില്‍ ചേര്‍ന്നു ( കന്യകാസ്ത്രികള്‍ നടത്തിയിരുന്ന സ്കൂള്‍ ആയതിനാല്‍ ഏഴാം ക്ലാസ്സ് വരെയേ ആണ്‍ കുട്ടികള്‍ക്ക് അവിടെ പഠിയ്ക്കാന്‍ പറ്റു, പെണ്‍ കുട്ടിയ്കള്‍ക്ക് ഡിഗ്രി യും കംബ്യുട്ടരും വരെ)
അതുവരെ ട്യുഷനും, കാലത്ത് പള്ളിയിലും പോകാത്ത ഞാന്‍, ഭക്തിയും ആവേശവും കൊണ്ട് എന്നും അതിരാവിലെ പള്ളിയിലെയ്ക്കും വൈകിട്ട് അബല പരംബിനടുത്തുള്ള വിസ്ഡം പാരല്‍ ട്യുടോറിയയില്‍ ട്യുഷന്നും പോയി.
ഈ ഭക്തിയും , ആവേശവും.... അത് പഠനത്തില്‍ മുന്നേറുവാന്‍ വേണ്ടിയായിരുന്നില മറിച്ചു എന്റെ ദേവിയെ കാണാനും, കുറച്ചു നേരം സംസരിയ്ക്കുവാനും വേണ്ടി മാത്രം... ദേവിയെന്നു പറഞ്ഞാല്‍ എന്റെ പൂനിലാര്‍ക്കാവില്‍ ദേവി ...പത്മ.
പന്ത്രണ്ടാം ക്ലാസ്സുവരെ അങ്ങനെ...മരംചുറ്റി പ്രേമം അല്ല ...അബല പറമ്പ് പ്രേമം.അബല പറമ്പിലെ വലിയ ആല്‍മരത്തിന്റെ ചുറ്റും വട്ടം പിടിയ്ക്കാന്‍ പറ്റാത്തതു കൊണ്ടാണ് മരച്ചുറ്റി പ്രേമംത്തിന്നു ഞാന്‍ മുതിരാതിരുന്നത്
പന്ത്രണ്ടു കഴിഞ്ഞപ്പോള്‍ വീട്ടുക്കാര്‍ക്ക് എന്റെ ഭാവിയില്‍ വലിയൊരു ശംക(ശങ്ക), എങ്ങിനിയര്‍ അതോ ഡോക്റ്ററോ..
എന്നെ വീട്ടുക്കാര്‍ തൃശൂരുള്ള തോമാച്ചന്റെ എന്‍ട്രന്‍സ് കൊച്ചിങ്ങിന്നു വിട്ടു.
പത്മ ബികോം ഉം കംബ്യുട്ടരും പഠിച്ചു നല്ലൊരു വീട്ടമ്മയാവാന്‍ ഡോണ്‍ ബോസ്ക്കൊയില്‍ തന്നെ തുടര്‍ന്നു.
തോമ്മാച്ചന്റെ ഉപദേശ പ്രകാരം വീട്ടുക്കാര്‍ എന്നെ തൃശൂരുള്ള ഹോസ്റ്റലില്‍ അടച്ചു.... തൃശൂര്‍ ജനിച്ച എന്നിക്ക് അവിടന്ന് വെറും 20 കിലോ മീറ്ററോളം ദൂരമുള്ള വീട്ടിലേയ്ക്കുള്ള വരവ് മാസത്തില്‍ ഒരിക്കല്‍ മത്രംമായി.
അങ്ങനെ അബല പറമ്പ് പ്രേമ ത്തിനു ഒരു താത്ക്കാലിക തിരശ്ശില വീണു.
****
പക്ഷെ പൂനിലാര്‍ക്കാവ് ദേവി ഈ ഭക്തനെ കൈവിട്ടില്ല

Friday, December 3, 2010
വാള്ള !
വാള്ള !
ഹല്ലാ!എന്തുട്ടാ ഇത്... ഇമ്മാരി സാധനം ഈ മൂന്തി നേരത്ത് കൊണ്ടാരന്‍..
ആരാന്ന് വച്ചിട്ടാ ഇതൊന്നു നന്നാക്കാന്‍.....
പണ്ടാരം പിടിച്ച മഴെത്തു ആ തോട്ടി പോയ നേരം...നാലു കീറ് ഓല കൊണ്ടോന്നായിരുനെകി ആ ചോരണോടം മറയ്ക്യമാരുന്നു...
അതിനെങ്ങന്യാ...തലയക്കകത്തു ചേറും ചെള്ളിയല്ലേ...
ഹല്ലാ...എന്റെ അമ്മിണി ...ഇതുപ്പാ വല്യ പൊല്ലാപ്പായല്ല..
ഒരിത്തിരി മീചാറു കൂട്ടി അത്താഴം കഴിക്കാന്‍ പറ്റിലാന്നു വച്ചാ... ഹ്യാ..
എന്തുട്ടാ പറയാ...
എന്‍റെ അമ്മിണി ഇന്നത്ത മഴേല് ചിറ നറഞ്ഞൂട്ടാ...ഇപ്പോ വരിതിന്റെ തോട്ടില്ല് അരയ്ക്കു മിതെയാ വെള്ളം.
ഇമ്മാരി മഴ ഈ നൂറ്റാണ്ടില് ഇത് ആദ്യാ... മലവെള്ലോന്നു കേട്ടിരിക്കണാ നിയീ..
തോട്ടിന്ന് പിടിച്ചതാ...
വാള്ളയാ...നല്ല തൊട്ടു വാള്ള...പിന്നെ കുറച്ചോ കൂര്യും..
പിന്ന്യാ... ഇപ്പോ ഈ വാളേം കൂര്യോന്നും കിട്ടാനില്യാത്ര...കാലം പോയ പോക്കെ...
വഴിവച്ചു കണാരന്‍ ചോദിച്ചു കൊടുക്കൊനോന്നു...60രൂപ്യാ...
ഷാപ്പ് കഴിഞ്ഞിട്ടാ ആ മണകോണപ്പ്നെ കണ്ടേ.. അല്ലലു ഇതു കൊടുത്തൊരു തൊടം കള്ള്..
നീ ഇത്രി നാളിരം പിഴിഞ്ഞു വയക്ക്യമ്മിണി.. രണ്ടെണം വറുത്തോ...പിള്ളേര് കൂട്യോള്ളും...
അപ്പുന്നു മീ മീ ന്ന് വച്ചാ കൊത്യാ... മിന്‍റെ ശൂര് കേട്ടാമതി ചെക്കന്...
പിന്നെ കവലേല് കൃഷി ആപ്പിസരു പറയാ... മഴ്കെടുത്തിടെ പൊറം പൂരിപിച്ചാ വല്ലതും കിട്ടുത്ത്രാ...
ഞാന്‍ പോയൊന്നു മേല് കഴ്യെട്ടു വരാം...തൊട്ടിന്നു കേറിയോലെലും മേലാകെ ഒരു വാളെട മണം..
.***
അമ്മിണി മീന്‍കൂടാ തൊറന്നു നോക്ക്യപ്പാ...ദാണ്ട പെടയ്ക്കാണ് രണ്ടു വാളേം ഒരാരെഴു കൂര്യും
പിഞാനിയും ,മീങ്കലോം ഒരു പിച്ചാത്തിയുമെടുത്ത് അവള്‍ കൂടയില്‍ നിന്നും വാളയെ കശാപ്പു ചെയാന്‍ തെയാറെടുത്തു.
കാല്‍റാത്തലോളം വരുന്ന വാള്ള അമ്മിണിയെ നോക്കി പ്രാണവായുവിനായി കേണു.
അവസാന ശ്വാസം ശ്വസിക്കു മാറ് വായ് ചെറുതായി തുറനടച്ചു....ഒന്നുപിടഞ്ഞു.
അമ്മിണി ആ വാള്ളയെ ഒന്നു നോക്കി ,അതിന്റെ വയറു വീര്‍ത്താണിരിയ്ക്കുന്നത്... വാള്ള ഗര്‍ഭിണിയാണെന്ന് തോന്നണു.
വാള്ളയെ അവള്‍ തിരികെ കൂടയിലെക്കിട്ടു....
പിന്നെ കൂടയുമെടുത്തു തൊടിയിലേയ്ക്ക്...അവളാ മീനെ തോടിയിലെ കുളത്തിലേയ്ക്ക് സ്വതന്ത്രയാക്കി.....
മീചാറ് കൂട്ടി അത്താഴം കഴിക്കാന്‍ പറ്റാത്തിലുള്ള തന്റെ പുരുഷന്റെ ദേഷ്യം അവള്‍ സവിനയം ഏറ്റുവാങ്ങി.
നാട്ടിലവശേഷിയ്ക്കുന്ന ചില വാള്ളയും കൂരിയും തൊടിയിലെ കൂളത്തില്‍ നീന്തി തുടിക്കുന്നുവെന്ന വിശ്വാസത്തോടെ അവള്‍ അയാള്‍ക്കും അപ്പുവിനും ചമന്തിയും ചോറും വിളമ്പി.

Thursday, December 2, 2010
അഴിമതി
അഴിമതിയുടെ രാജവാഴ്ച്ച!
കുറച്ചു ദിവസമായി രാവിലെ പത്രം നിവര്‍ത്തിയാല്‍ ആകെ കാണുനത് അഴിമതിയുടെ കഥകള്‍ മാത്രം.
അയാള്‍ വെറുതെ ഒന്ന് എണ്ണി നോക്കി 1)2G സ്പെക്ട്രം 2)ആദര്‍ശ് സൊസൈറ്റി കുംഭകോണം 3)യടിയുരപ്പ ഭൂമി മാഫിയ , 4)LIC ഹൌസിംഗ് ടെവലോപ്മെന്റ്റ് കുംഭകോണം...etc അങ്ങനെ പോകുന്ന അഴിമതി കഥകള്‍.
ഈ അഴിമതികളെ പുറത്തു കൊണ്ടുവരുവാനും, മുളയിലെ നുള്ളി കളയാനും വേണ്ടി ഇനിയും പുറത്തുവന്നതും, പുറത്തു വരാത്തതുമായ കഥകള്‍ വേറെയും.
ചരിത്ര അധ്യാപകനായ അയാള്‍ ഇന്ത്യ ചരിത്രത്തിലേയ്ക്ക് ഊളിയിട്ടു.
ഒരിക്കല്‍ ചിലര്‍ പറഞ്ഞു "ചരിത്രം ഒരിക്കലും ആവര്‍ത്തിക്കുനില്ല " മറ്റു ചിലര്‍ പറഞ്ഞു "ചരിത്രം വീണ്ടും ആവര്‍ത്തിയ്ക്കുന്നു"
ഇന്നലെ
ഒരു ഇരുനൂറു-മുനൂറു വര്‍ഷം മുന്‍പ് പറങ്കികളും , ബ്രിട്ടിഷുകാരും പിന്നെ ഇവിടെയുള്ള നാടുരാജക്കാന്‍മ്മാരും കൂടി ഭൂമി വെട്ടിപിടിച്ചു പങ്കിട്ടെടുത്തു.
മണ്ണിനും പെണ്ണിനും വേണ്ടിയുള്ള വെട്ടിപിടിക്കല്‍. അതില്‍ ബ്രിട്ടിഷുകാര്‍ കുറച്ചു ബുദ്ധി പ്രയോഗിച്ചു വെട്ടിപിടിച്ച ഭൂമി ലേലം വിളിച്ചു നാട്ടുരജക്കാന്‍ മാര്‍ക്കു തിരികെകൊടുത്തു പാട്ടം പിരിച്ചു....നാടു മുടിച്ചു.
ഇന്ന്
ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യം.
വരും നുറ്റാണ്ടിലെ പ്രമുഖ സാമ്പത്തിക ശക്തി.
ഇന്നിപ്പോള്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രധിനിധികളും മന്ത്രി മേലാളന്‍മാരും കൂടി നാടും അതും പോരാഞ്ഞിട്ട് അതിനു മുകളിലുള്ള ആകാശവും വെട്ടിപിടിച്ചും വെട്ടി മുറിച്ചും ലേലം വിളിച്ചു പങ്കിട്ടെടുത്തു.
ജനാതിപത്യം = തിരഞ്ഞെടുക്കപ്പെട്ടവരുടെ രാജവാഴ്ച...
പത്ര പാരായണം കഴിഞ്ഞു തണുത്ത ചായ മോന്തി കുടിക്കുബോഴും അയാള്‍ തന്നോട് തന്നെ ചോദിച്ചു.
"ചരിത്രം ഒരിക്കലും ആവര്‍ത്തിക്കുനില്ല " അതോ " ചരിത്രം വീണ്ടും ആവര്‍ത്തിയ്ക്കുന്നുവോ " ?????

Monday, November 29, 2010
എഴുത്ത് ! (ഒരാത്മകഥ by Editor)
എഴുത്ത് ! (ഒരാത്മകഥ by Editor)
യൂണിവേര്‍സിറ്റിയില്‍ നിന്നും ജേര്‍ണലിസം ഡിപ്ലോമ കഴിഞ്ഞു കുറെ അലഞ്ഞു ,പിന്നെ ഒരു പ്രമുഖ ദിന പത്രത്തില്‍ കയറിപറ്റി.
പത്ര പ്രവര്‍ത്തനം എന്ന ജന സേവനം ഞാന്‍ കര്‍മ്മ മണ്ഡലമായി തിരഞ്ഞെടുത്തു...
100 കോടി ഭാരതിയ മക്കളെ അവര്‍ക്ക് വേണ്ടകിലും സേവിയ്ക്കുവാന്‍ ഞാന്‍ തിരുമാനിച്ചു.
ഇരുതല മൂര്‍ചയുള്ള ആയുധം(വാള്‍)ഞാന്‍ കൈയില്‍ എടുത്തു ,ഒരു പേന.
പിന്നെ അഗംവെട്ടായിരുന്നു...വെട്ടി വിഴ്ത്തി അങ്ങനെ വിഹരിച്ചു...
ഒരിക്കല്‍ ഞാന്‍ എന്നോടു ചോദിച്ചു ?ഇതുകൊണ്ട് ആര്‍ക്കു എന്ത് നേട്ടം??
നേട്ടം ?????
ആര്‍കെന്തു കോട്ടം തട്ടിയാലും തനിക്കു നേട്ടമിലെങ്കില്‍ എന്തു നേട്ടം ?
വെറും പിണം.....
1)"പണ്ണം മില്ലാത്തവന്‍ പിണം" (2)"പണത്തിനു മീതെ പരുന്തും പറക്കില്ല"
ഒടുവില്‍ ഞാന്‍ തിരുമാനിച്ചു.
കോര്‍പ്പറേറ്റ് മേലാളന്‍ മാര്‍ക്കുവേണ്ടി എഴുതാം.... അവരുടെ കൈയിലെ കളി പാവ,അതൊരു സുഖമുള്ള ഏര്‍പ്പാടായി എന്നിക്കു തോന്നി.
ഒരു പേന, പിന്നെ 2 രൂപ വില വരുന്ന നാലു A 4 ഷീറ്റ് പേപ്പറും.
പിന്നെ എഴുതി ,തോന്നും വിധം, തോന്നിയ പോലെ
ഒരാവര്‍ത്തി വായിച്ചു നോക്കി ,കുഴപ്പമില്ല എല്ലാം ഒത്തു വന്നിട്ടുണ്ട്
സത്യത്തില്‍ ഇതൊരു ബിസിനസ് ഫോര്‍മുലയാണ് .... ഒരു മാജിക് ഫോര്‍മുല...
(അങ്ങു ഹവാര്‍ഡ് ബിസിനസ് സ്കൂളിലെ താപ്പാന്നകള്‍ക്കുപോലും അറിയാത്ത ഒരു മള്‍ട്ടിപ്ലിക്കെഷന്‍ ഫോര്‍മുല)
ഇവിടെ നമ്മള്‍ നമ്മുടെ പാരമ്പര്യം അനുസരിച്ച് 5 പത്താക്കിയതും ,പത്തു നൂറാക്കിയ കഥയും കേട്ടിടുണ്ട്.
എന്നാല്‍ ഒരു പേന, നാലു പേപ്പര്‍ ആകെ10 രൂപയുക്കുള്ള വകയെ ഉള്ളു ,ഇതുപയോഗിച്ച് 1കോടിയും , 10കോടിയും , 100കോടിയും ഉണ്ടാക്കിയ കഥ നിങ്ങള്‍ കേട്ടിട്ടുണ്ടോ ?
നിങ്ങള്‍ അതു കേട്ടിട്ടിലെങ്കിലും നിങ്ങള്‍ അവ വായിച്ചിടുണ്ട്...പ്രമുഖ ദിനപത്രങ്ങളില്‍
ആരാണ് വിഡ്ഢി? ? ?
പേപ്പര്‍ മുടങ്ങാതെ വായിക്കുന്ന നിയോ ? ?
അതോ അതില്‍ മുടങ്ങാതെ എഴുതി കീശ വിര്‍പ്പിച്ച ഞാനോ ? ?
(കുറിപ്പ് : "ജനങ്ങളുടെ ,ജനങ്ങളാല്‍ ,ജനങ്ങള്‍ക്കുവേണ്ടി" എന്ന ജനാതിപത്യ ചിന്ത " കോര്‍പ്പരെറ്റിന്റെ ,കോര്‍പ്പറേറ്റ്കളാല്‍ ,കോര്‍പ്പരെറ്റുകള്‍ക്കുവേണ്ടി" എന്നു മാറ്റി എഴുതുന്നതില്‍ ഞങ്ങളുടെ സേവനം നിങ്ങള്‍ ജനങ്ങള്‍ മനസിലാക്കിയിട്ടുണ്ട് എന്നു വിശ്വസിക്കുന്നു )

Thursday, November 25, 2010
കോടിശ്വരന്‍ (പാര്‍ട്ട് / ഭാഗം-2 & പാര്‍ട്ട് / ഭാഗം- 3
കോടിശ്വരന്‍(പാര്‍ട്ട്/ഭാഗം-2 & പാര്‍ട്ട്/ഭാഗം- 3
രാം ഗോപാല്‍ വര്‍മയുടെ
കോടിശ്വരന്‍
പാര്‍ട്ട് / ഭാഗം 2
ക്ല്യ്മാക്സ്- 1
"കുന്നോളം മോഹിച്ചാ കുരുവോളം"
പിറ്റേ ദിവസം രാവിലെ പല്ലുപോലും തെയ്ക്കതെയാണ് നായകന്‍ തന്റെ വിവരപ്പെട്ടി (കംബ്യുട്ടര്‍ ) ഓണാക്കിയത്.
തീ കുറുക്കന്‍(Fire FOX)വഴി യാഹൂ അക്കൗണ്ട് ലേയ്ക്ക് അവന്‍ ഊളിയിട്ടു.
ഗ്രഹണി പിടിച്ച പയ്യന്‍ ചക്ക കൂട്ടാന്‍ കാണുബോഴുള്ള ആര്‍ത്തിയോടു കൂടി അവന്‍ തന്റെ ഇന്‍ബോക്സില്‍ പരതി...
അതാ .. ദേണ്ട കിടക്കണ് 1 കോടി ഡോളറിന്റെ ഇമെയില്‍........
നേരത്തെ പറഞ്ഞ അതെ ആര്‍ത്തിയോടെ അവന്‍ അത് ഓപ്പണ്‍ ചെയ്തു വായിച്ചു....
ഒരാവര്‍ത്തി, രണ്ടു, മൂന്ന് അങ്ങനെ പല തവണ..........
പിന്നെ പോയി പല്ലും മുഖവും കഴുകി നായകന്‍ പുറപ്പെട്ടു......ഒരു യാത്രയ്ക്ക്...
അതെ അയാള്‍ ഒരു യാത്രയിലാണ് ..... കാര്യം ?
കാര്യം വളരെ നിസാരം, കുറച്ചു പൈസ ഒപ്പിക്കണം
നമ്മടെ സിഗപുരുള്ള ലോട്ടറി എമ്മന്മാര്‍ക്ക് , ഒരു അക്കൗണ്ട് സെറ്റില്‍മെന്‍റ്....വെറും അമ്പതിനായിരം രൂപ.
വിട്ടില്‍ ചോദിച്ചാല്‍ ഒരായിരം ചോദ്യങ്ങള്‍ ????? മാത്രം
അതലാതെ പൈസ കിട്ടുന്ന കാര്യം ഉറപ്പില്ല.....
അതുകൊണ്ട് അയാള്‍ ആ പൈസ കടം വാങ്ങി ....
എന്നിട്ട് സിഗപുരുള്ള ലോട്ടറി എമ്മന്മാര്‍ക്ക് അയച്ചു കൊടുത്തു.....
പിന്നെ വര്‍ണ ശഭളംമായ സ്വപ്നങ്ങള്‍.........സ്വപ്നങ്ങള്‍ കാണുന്നവര്‍ക്കേ എന്തേലും ആവാന്‍ പറ്റു എന്ന ഒരു മഹാത്മാവിന്റെ നിര്‍ദേശം നായകന്‍ ഏറ്റവും ആര്‍ഭാട മായി നടപ്പാക്കിയത് ഇപ്പോഴാണ്.
ചില ദിവസങ്ങള്‍ കൊഴിഞ്ഞു വീണു....
വീണ്ടും ഒരു ഇമെയില്‍ കൂടി വന്നു, ഒരു അമ്പതിനായിരം രൂപ കൂടി വേണം പ്രോസിസ്സിംഗ് ചാര്‍ജ്...
ഏതായാലും 40 കോടി കിട്ടുന്ന കാര്യമ്മല്ലേ .......
വീണ്ടു കൂറെ കടം വാങ്ങി ആ തുകയും അയച്ചു കൊടുത്തു(ഈ കടം വാങ്ങിയത് അഥവാ ഒപ്പിച്ചത് ഒരു വലിയ സംഭവം/കഥയാണ് അത് പിന്നെ പറയാം)
പിന്നെയും ദിവസങ്ങള്‍ കൊഴിഞ്ഞു വീണു....
ദിവസങ്ങള്‍ മാസങ്ങളായി..........
പക്ഷെ!!!!!!
സിഗപുരുള്ള ലോട്ടറി ഏമ്മാന്മാര്‍ പിന്നിടോരിക്കലും അയാളെ കൊടിശ്വരന്‍ ആക്കാം എന്നു പറഞ്ഞു ആക്കിയില്ല....(മോഹിപിച്ചില്ല...)
അങ്ങനെ കൊടിശ്വരന്‍ ആവാന്‍ സാധിചിലെങ്കിലും ഒരു കടക്കാരനവാന്‍ സാധിച്ചു...
കൈയിലുള്ള കാശും പോയി , മാനവും പോയി അതുകൊണ്ട് നായകന്‍ ഈ സംഭവം ആരോടും പറഞ്ഞില്ല...
സത്യം പറഞ്ഞാ...(തൃശൂര്‍ ഭാഷയില്‍ പറഞ്ഞാ...ലോട്ടറി......ഉം......ഉം.....ഉബിട്ടാ...
പാര്‍ട്ട് / ഭാഗം- 3
ക്ല്യ്മാക്സ് - 2
അന്നൊരു ഞായറാഴ്ചയായിരുന്നു...
"കുന്നോളം മോഹിച്ചാ കുരുവോളം "
പിറ്റേ ദിവസം രാവിലെ പല്ലുപോലും തെയ്ക്കതെയാണ് നായകന്‍ തന്റെ വിവരപ്പെട്ടി (കംബ്യുട്ടര്‍) ഓണാക്കിയത് .
തീ കുറുക്കന്‍ (Fire FOX ) വഴി യാഹൂ അക്കൗണ്ട് ലേയ്ക്ക് അവന്‍ ഊളിയിട്ടു.

ഒരാവര്‍ത്തി , രണ്ടു , മൂന്ന് അങ്ങനെ പല തവണ..........
പിന്നെ പോയി പല്ലും മുഖവും കഴുകി നായകന്‍ പുറപ്പെട്ടു...... ഒരു യാത്രയ്ക്ക്...
അയാള്‍ നേരെ പോയത് പള്ളിയിലെക്കാ.... ഞായറാഴ്ച കുര്‍ബാന കാണാന്‍...
റാഫേല്‍ അച്ഛന്റെ കുര്‍ബാനക്കിടയിലെ പ്രസംഗം അയാളുടെ മനസ്സില്‍ കുറെ തീ കോരിയിട്ടു....
ദുര്‍ത്ത പുത്രന്റെ കഥ/ഉപമ .... ഹോ.....ഹൌ...ഹം...ഹാ...
മനസ് പട പട ഇടിച്ചു....പിന്നെ അതൊരു വികാര പ്രക്ഷുബ്ധമായ കടലായി.....ഒടുവില്‍ സുനാമിയായി....
താന്‍ എന്താണി ചെയുന്നത് ?....
പശ്ച്താപം.....ഹോ .....ഹൌ...ഹം... ഹാ..
നായകന്‍ ഒരു തിരുമാനത്തില്‍ എത്തി, അയാളും തിരിച്ചുവരും...ദുര്‍ത്ത പുത്രന്റെ പോലെ...
അയാള്‍ക്കിനിയും ജീവിക്കണം...ലോകത്തിനു നന്മ ചെയാനായി....
അയാള്‍ ആദ്യം ചെയ്തത് തന്റെ യാഹൂ അക്കൗണ്ട് തുറന്നു...
എന്നിട്ട്....? എന്നിട്ട്...
സിഗപുരുള്ള ലോട്ടറി ഏമ്മാന്മാര്‍ക്ക് ഇങ്ങനെ ഒരു മെയില്‍ അയച്ചു...
എത്രയും സ്നേഹനിറഞ്ഞ സിഗപുരുള്ള ലോട്ടറി എമ്മാന്‍ അറിയുനതിന്നു,
നിങ്ങള്‍ അയച്ച മെയില്‍ കിട്ടി,1 കോടി ഡോളര്‍ ലോട്ടറി അടിച്ചതില്‍ ഞാന്‍ അതിവ സന്തുഷ്ടന്നാണ് , എന്നാല്‍ ഇത്രയതികം പൈസ ദുര്‍ ത്ത ടിക്കാന്‍ ഞാന്‍ യോഗ്യനല്ല. ആയതിനാല്‍ കോടിശ്വരനായ ഞാന്‍ ആ തുകയത്രയും ആഫ്രിക്കയിലെയും,ഏഷ്യയിലെയും പട്ടിണി പാവങ്ങള്‍ക്ക് ദാനം ചെയുന്നു.
ദയവു ചെയ്തു ആ തുക മുഴുവനും ആര്‍ഹാരായ പാവങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുവാന്‍ ദയവുണ്ടാകണം.
എന്ന്,
സവിനയം,
ദുര്‍ത്തനായ കോടിശ്വരന്‍.
പേര് .
ഒപ്പ്.
ആ രാത്രി തന്റെ ചുമലില്‍ നിന്നും വലിയൊരു ഭാരം ഇറക്കിവച്ച ആശ്വാസത്തോടെ ,ദാനം ചെയ്ത സംത്ര്പ്തിയോടെ അയാള്‍ ഉറങ്ങി.
(കൊരിപ്പ്: ലോട്ടറി അടിച്ച തുക മുഴുവന്‍ ദാനം ചെയ്തവരുടെ പേര് ഗിന്നസ് ബുക്കില്‍ എഴുതി ചെര്‍ക്കാതതിനാല്‍ അയാള്‍ക്ക് ആ ബഹുമതിയ്ക്ക് അര്‍ഹാനാവാന്‍ സാധിച്ചില്ല... ഹ... കഷ്ടം!)

Tuesday, November 23, 2010
കോടിശ്വരന്‍ (പാര്‍ട്ട് - 1 / ഭാഗം -1 )
രാം ഗോപാല്‍ വര്‍മയുടെ ........
കോടിശ്വരന്‍!പാര്‍ട്ട്-1/ഭാഗം-1)
കഥയിലെ നായകന്‍ ഒരു ഐ ടി പോക്കിരി ആയിരുന്നില്ല, എന്നാല്‍ സക്ഷരതയാല്‍ സമ്പനമായ ദൈവത്തിന്റെ നാടിന്‍റെ സ്വന്തം പുത്രന്‍, അക്ഷര കംബ്യുട്ടര്‍ സാക്ഷരത മിഷന്റെ ഉപോല്പ്പനം.
ഏതൊരു മലയാളിയെപോലെ അവനും പല ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു,ഒന്ന് രണ്ടു ബൈക്ക്, ഒരു കാര്‍, പിന്നെ കുറച്ചു മൊബൈല്‍(സാധികുമെങ്കില്‍ ഇറങ്ങുന്ന ലേറ്റസ്റ്റ് മോഡല്‍)ചുറ്റും ചിയര്‍ ഗേള്‍സ്...അങ്ങനെ ചെറിയ ചെറിയ ആഗ്രഹങ്ങള്‍...........
കുറച്ചു കാശു സമ്പാതിയ്കണം,അതും വെറുതെ കിട്ടുകയാണെങ്കില്‍....ഒരു ചെറിയ കൊടിശ്വരന്‍ ആവാന്‍ അവനും കൊതിച്ചു.
വിട്ടിലെ സാമ്പത്തിക സ്ഥിതി മോശമല്ലാതതിനാലും, എന്തു ചോതിച്ചാലും നടത്തികൊടുക്കുന്ന മാതാപിതാക്കള്‍ ഉള്ളതുകൊണ്ടും, കാശ് ദുര്‍ത്തടിയ്ക്കുന്നതില്‍ നായകന്‍ ഒരു പ്രത്യേക സാമര്‍ത്ഥ്യം കാണിച്ചിരുന്നു.
എന്നാല്‍ ഒരിക്കല്‍ പോലും നായകന്റെ മനസ് സ്വസ്തമായിരുന്നില്ല കാരണം അവന്‍ ഒരു ലോലഹ്രദയനും, വികാര ജീവിയുമായിരുന്നു...
പിന്നെ അവനു ദുര്‍ത്തടിയ്ക്കാന്‍ വേണ്ട പണം കിട്ടിയിരുന്നില്ല എന്ന ദുഖവും(എന്തിലാണോ സാമര്‍ഥ്യം അതു ചെയാന്‍ പറ്റാത്ത അവസ്ഥ).
അങ്ങനെ ഒരു ദിവസം നായകന്‍ തന്റെ യാഹൂ ഇമെയില്‍ അക്കൗണ്ട് തുറന്നപ്പോള്‍ അവനു അവന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല........
അവനൊരു കോടിശ്വരന്‍ ആവുന്നു...
നായകന്നു ഒരു ഓണ്‍ലൈന്‍ ലോട്ടറി അടിച്ചിരിക്കുന്നു ........
കേരള ലോട്ടറിയല്ല .............സിംഗപൂര്‍ ലോട്ടറി.........അതും വെറും വളരെ തുച്ചമായ തുക .......
വെറും ഒരു കോടി ഡോളര്‍........ഏകദേശം ..........40 കോടി രൂപ ........
സില്ലി ബോയ്സ്..... ഹിപ്......ഹോപ് ......ഹുറായ്.......
അകെ ചെയേണ്ടത് പേരും, അഡ്രസ്സും,ഫോണ്‍ നമ്പറും , അക്കൗണ്ട് നമ്പരും അയച്ചു കൊടുത്താല്‍ മതി...
ഇതില്ലെല്ലാത്തിലും രസം നായകന്‍ ലോട്ടറി എടുക്കാന്‍ കാ കാശു ചെലവാക്കിയിട്ടില്ല.....
സില്ലി ഗേള്‍സ്.... ഹിപ്......ഹോപ് ......ഹുറായ്.......
നായകന്‍ തന്റെ പേരും മറ്റു വിവരങ്ങളും അയച്ചു കൊടുത്തു......... ഒന്നു മന്ദഹസിച്ചു..........
ഒരു കൊടിശ്വരന്‍ ആവാന്‍ സാധിച്ചതില്‍ അയാള്‍ അത്യതികം ആഹ്ലാദിച്ചു ........
ഇന്നി കുറച്ചു ദിവസങ്ങള്‍ മാത്രം.........നായകന്റെ ലോകമാകെ മാറി മറിയാന്‍ പോകുന്നു.
അന്നു രാത്രി അയാള്‍ ഏറ്റവും മധുരമായ സ്വപ്നങ്ങള്‍ കണ്ട്.........വളരെ കാലത്തിനു ശേഷം.......സ്വസ്ഥമായി ഉറങ്ങി..........
എന്നാല്‍...........
(കോടിശ്വരന്‍(പാര്‍ട്ട്-2/ഭാഗം-2):തുടരും........
(Tailer : അതൊരു ട്രാജഡി ആവാം )

Thursday, November 11, 2010
അപ്പു 3 ,ലാഭവും നഷ്ടവും !(15 വരി കഥ )
അപ്പു 3, ലാഭവും നഷ്ടവും !
സ്കൂള്‍ വിട്ടു വന്ന അപ്പു പതിവുപോലെ ചായകുടിയും കഴിഞ്ഞു കണക്ക് ഹോം വര്‍ക്ക് ചെയുവാന്നായി പുസ്തകം നിവര്‍ത്തി.
ക്ലാസ്സില്‍ മിനി ടീച്ചര്‍ ഇന്നു ലാഭവും നഷ്ടവും എന്ന ടോപിക്കാണ് എടുത്തത്.
ആകെ ലഭിച്ച വരവില്‍ നിന്നും ചിലവു കുറയ്ക്കുക ....,
വരവിനേക്കാള്‍ കൂടുതല്‍ ചെലവ് എങ്കില്‍ നഷ്ടവും , ചെലവിനേക്കാള്‍ കൂടുതല്‍ വരവ് എങ്കില്‍ ലാഭവും.
വളരെ സിംപിളായ 3 ഹോം വര്‍ക്ക് മാത്രമേ അന്നുണ്ടായുള്ളൂ.
ഹോം വര്‍ക്ക് കഴിഞ്ഞു അപ്പു ഡ്രോയിംഗ് റൂമില്‍ കിടക്കുന്ന തലേ ദിവസത്തെ പത്രം വെറുതെ ഒന്നു മറച്ചു നോക്കി, വല്ല നല്ല പടവും ഉണ്ടെങ്കില്‍ വര്‍ക്ക് ബുക്കില്‍ വെട്ടി ഒട്ടിക്കാമല്ലോ...
പത്രത്തിലെ ഓരോ പേജും മറിചു നോക്കുനതിനിടയില്‍ അപ്പുവിന്റെ കണ്ണ് ഒരു തലകെട്ടില്‍ ഉടക്കി. ആ വാര്‍ത്തയില്‍ അപ്പുവിനൊരു കൌതുകം തോന്നി.
അപ്പു വേഗം പോയി ഒരു റഫ് പേജും പേനയുമെടുത്ത് ചിലത് കുത്തി കുറിച്ചു.ചില ലാഭ നഷ്ട കണക്കുകള്‍(സത്യം പറഞ്ഞാല്‍ മൊത്തം നഷ്ട കണക്കാണ്).
ആകെ ചിലവു = 2307.82 കോടി (ഇതു ലോണ്‍ എടുത്തതാണ് )
ആകെ കിട്ടിയത് = 327.00 കോടി
----------------
നഷ്ടം = 1980.82 കോടി
മറ്റു കൊടുത്തു വാങ്ങലുകളിലൂടെയുള്ള നഷ്ടം =90 കോടി(ഏകദേശം 90 കോടി വരും,ഇന്നിയും കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല)
പ്രതിക്ഷിച്ച വരവ് = 1708.00 കോടി,പിരിഞ്ഞു കിട്ടാനുള്ളത് 114 .15 കോടി ,അങ്ങനെ കുറെ നഷ്ട കണകുകള്‍ മാത്രം ..........
"അമ്മേ ദെ ഇതു നോക്ക്യ ........ നമ്മടെ കോമണ്‍ വെല്‍ത്ത് ഗൈമ്സിന്റെ വരവ് ചിലവു കണകുകള്‍".
സത്യത്തില്‍ ഈ കണക്കു കണ്ട അപ്പുവിന്റെയും അമ്മയുടെയും കണ്ണ് തള്ളി പോയി........ (ആരുടെയും കണ്ണ് മാത്രമല്ല കൊടല് വരെ പുറത്തു ചാടുവാനുള്ള വകയുണ്ടല്ലോ ...പെറ്റ തള സഹിക്കൂല്ലാ...)
അപ്പു :"ഇന്നി എങ്ങന്യാ....ഇത്രം പൈസ ഗവണ്‍മെന്റ് ഉണ്ടാക്കാ"...........?
അമ്മ :"അതിനല്ലേ ജനങ്ങള്‍ എന്നു പറയുന്ന 100 കോടി കഴുതകള്‍..........."
അപ്പുവിനു അമ്മ പറഞ്ഞതിന്റെ അര്‍ഥം മനസിലായിലെങ്കിലും അതിന്റെ ഫീലിംഗ് പിടികിട്ടി, അതുകൊണ്ട് അവനും വായ് പൊളിച്ചു നിന്നു ....

Tuesday, November 9, 2010
കള്ളന്‍! ഒരു 12 വരി കഥ .
കള്ളന്‍! ഒരു 12 വരി കഥ.
"അറിവാണ് ആയുധം " അയാള്‍ക്കും ഒരറിവ് ലഭിച്ചു.
അയാള്‍ ഒന്ന് ആട്ടഹസിച്ചു ഹ.... ഹാ....ഹാ.....
ചില നിഗമനങ്ങള്‍,ചില മുന്‍വിധികള്‍...
സ്വര്‍ണ കടയില്‍ ആരും കോഴി മുട്ട വാങ്ങാന്‍ പോകിലല്ലലോ.........ഹ ഹാ ഹഹാ......
"പണമില്ലാത്തവന്‍ പിണം" വിദ്യാലയത്തില്‍ വച്ച് ആരോ ചെവിയില്‍ ഓതിയ വേദാന്തം.....
പവന് വില Rs 15000.00,ഇന്നിയും വില കൂടാം .....ഹ ഹാ ഹഹാ............
സമയം 11.30am.
സ്വര്‍ണ കടയില്‍ നിന്നും ഇറങ്ങിവന്ന സുന്ദരിയുടെ കൈയിലെ വാനിറ്റി ബാഗും കവര്‍ന്നു അയാള്‍ ഓടി.............
ചിലര്‍ക്ക് ചിലത് നഷ്ടമാവുന്നു, ചിലര്‍ക്കത് നേട്ടമാവുന്നു..........
അയാളുടെ മുഖത്ത് ക്രുരമായ ഒരു പുഞ്ചിരി....ഹ ഹാ ഹാ ഹാ ഹഹാ
ഇടവഴിയിലൂടെ അയാള്‍ ഓടി ആര്‍ക്കും പിടികൊടുക്കാതെ.......ഈ റെയില്‍ പാളവും കൂടി മുറിഞ്ഞു കടന്നാല്‍ അയാള്‍ സ്വതന്ത്രന്‍......
ഹ ഹാ ഹഹാ ഹ്ഹ്ഹ്ഹ്ഹാ......
പതിവുപോലെ..... ആരുടേയും നിഗമനങ്ങള്‍ തെറ്റിക്കാതെ മദ്രാസ് മെയില്‍ 15 മിനിറ്റ് വൈകി......
അയാളുടെ ആട്ടഹാസം ട്രെയിനിന്‍റെ ചൂളം വിളികൊപ്പം അലിഞ്ഞിലതായി ..............

Monday, November 8, 2010
മാവ്(മരം)!
മാവ്(മരം)
മാര്‍ച്ചു മാസം.
മാലിനി പതിവുപോലെ ബ്യുട്ടി പാര്‍ലറിലേക്ക്...
മാലിനിക്ക് ഒരു 45 വയസു പ്രായം കാണും,സുന്ദരി,മക്കള്‍ അങ്ങ് അമേരിക്കയില്‍,വീട്ടില്‍ ടിവി കണ്ടു ബോറടിയ്ക്കുമ്പോള്‍ ഒന്നു ബ്യുട്ടി പാര്‍ലറിലേക്ക്,പോകുന്നതും വരുന്നതും ഓട്ടോയില്‍,വെറും ഒരു കിലോ മിറ്റര്‍ ദൂരമല്ലേ ഉള്ളു വെറുതെ എന്തിന്നു കാര്‍ടുക്കണം?
പക്ഷെ...
ഒരു മിന്നല്‍ പണിമുടക്ക്!(ഇതാണ് ഇപ്പോള്‍ ഫേഷന്‍,ഒരു മിന്നല്‍ പോലെ എല്ലാവരെയും ഒന്നു കളിപിയ്ക്കാന്‍... ഹല്ലാ പിന്നെ !)
അവള്‍ ഒരിക്കല്‍ കൂടി വാച്ചിലേയ്ക്ക് നോക്കി സമയം 12 .30 , നല്ല വെയിലുണ്ട് , ഇന്നിനി ഓട്ടോയോ ടാക്സിയോ കിട്ടാന്‍ വഴിയില്ല.
ബ്യുട്ടി പാര്‍ലറിന്നു പുറത്തു വന്നു അവള്‍ ഒരിക്കല്‍ കൂടി വിജനമായ വഴിയിലേക്ക് നോക്കി.
നല്ല ചുട്ടുപൊള്ളുന്ന വെയില്‍
ഒരു ഒന്നൊന്നര കിലോ മിറ്റര്‍ നടന്നാല്‍ ഫ്ലാറ്റിലെത്താം,രണ്ടു മണിക്ക് റിയാലിറ്റി ഷോയുടെ റീടെലി കാസറ്റുണ്ട്.അതു മിസ്സ് ചെയാന്‍ വയ്യ.
മിസ്സ് മാലിനി ഉറപ്പിച്ചു വീട്ടിലേയ്ക്ക് നടക്കുക തന്നെ.
വിജനമായ റോഡിലുടെ അവള്‍ നടന്നു,ചുട്ടു പൊള്ളുന്ന വെയില്‍ , വഴിയിലൊന്നും ഒരു തണല്‍ മരം പോല്ലുമില്ല,എങ്ങും കൊണ്ക്രീട്റ്റ് കാടുകള്‍
മാലിനി വിയര്‍ത്തു കുള്ളിച്ചു,ഒരു നൂറടി നടന്നപോഴെക്കും വയ്യ!കുറച്ചു വെള്ളം കിട്ടിയിരുന്നെകില്‍.
ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ ഭൂമിക്കടിയിലൂടെ, ഒരൊറ്റ പബ്ലിക് ടാപ്പുകള്‍ പോല്ലും റോഡരികില്‍ പോലുമില്ല . ജപ്പാന്‍ കുടിവെള്ള പദ്ധതിയ്ക്ക് സ്തുതി!
മാലിനിയുടെ മൈയ്ക്കപെല്ലാം ഒലിച്ചുപോയി, ഇത്രക്ക് ചൂട്...
ഈ വെയിലിന്നിത്ര ചൂടുണ്ടാകുമെന്നു അവള്‍ സ്വപ്നത്തില്‍ പോല്ലും വിചാരിച്ചില്ല.
(സത്യത്തില്‍ മറ്റു സൊസൈറ്റി വുമണിനെ പോലെ മാലിനിയും കാറില്‍ മാത്രമേ പുറത്തേയ്ക്ക് പോകാറുള്ളൂ.പിന്നെ ദുര്‍ മേദസ് കുറയ്ക്കാന്‍ പാര്‍ക്കില്‍ ഒരു ജോഗിംഗ്(വൈകിട്ടുള്ള ഓട്ട പ്രദിക്ഷണം കൂട്ടുകാരികള്‍കൊപ്പം വെടി പറഞ്ഞ്), ദുര്‍ മേദസ് കുറഞ്ഞിലെങ്കിലും പര ദൂഷണം പറയുമ്പോള്‍ ആകെ മൊത്തം ഒരു ...........ന്ഹ്ഗ്)
ആഗോളതാപനം,അതെന്താന്നെന്നു ഇന്നി ആരും പറയേണ്ടതില്ല.
ഒരു തണല്‍ മരമെങ്കിലും ഉണ്ടായിരുന്നെകില്‍,മാലിനി ചുറ്റും ഒന്ന് കണ്ണോടിച്ചു...
കുറച്ചകലെ
ഒരു മുന്നൂറു അടി മാറി ഒരു മരം,അവള്‍ കുറച്ചു കൂടി വേഗത്തില്‍ നടന്നു ആ മരം ലക്ഷ്യം വച്ച്.
ഒരു മാവിന്‍ മരം,കുറെ പഴുത്ത മാങ്ങകള്‍ അതിനു ചുവട്ടില്‍ വീണു കിടക്കുന്നു , ചിലത് കിളി കൊത്തിയിട്ടുണ്ട്
കിളികളുടെ കലപില ശബ്ദം,ചില അണാറകണ്ണന്‍മാര്‍ മരം ചാടി കളിയ്ക്കുന്നു,കുറെ എറുബുകള്‍ വരി വരിയായി മാവിനടിയിലെ വിട്ടിലേയ്ക്ക് പഴുത്ത മാങ്ങയുടെ ചില കഷണം ചുവന്നു കൊണ്ടുപോകുന്നു. കരിയിലകള്‍ക്കിടയില്‍ വിശ്രമിയ്ക്കുന്ന ഒരു ഓന്ത്. മാവിലകള്‍ തുന്നി വിടുണ്ടാക്കുന്ന പുള്ളിയെറുബുകള്‍ , കുറച്ചു മുകളില്‍ ഒരു മരം കൊത്തി യുടെ കൂടുണ്ടെന്നു തോന്നുന്നു അങ്ങനെ ഒരു മാവും അതിനെ ചുറ്റിപറ്റി ഒരായിരം ജീവജാലങ്ങള്‍.
മാവിന്‍ ചുവട്ടില്‍ ആകെ മൊത്തം ഒരു പുതിയ ലോകം, വര്‍ഷങ്ങള്‍ക്കു ശേഷം തനിക്കു ചുറ്റും താന്‍ കണ്ണാത്ത എന്തോ ഒന്നു കണ്ടെതിയതുപോല്ലേ.
ആ മരത്തിനടിയില്‍ നില്‍ക്കുബോള്‍ എന്തൊരാശ്വാസം.....ഈ മാവിന്നു ചുവടില്‍ ഈ തണലില്‍ ഇങ്ങനെ നില്‍ക്കുബോള്‍ ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അതു ഇതാണെന്നു തോന്നുന്നു.
മാലിനി ചുറ്റുമൊന്നു നോക്കി,പതിവു കാഴ്ചകള്‍ തന്നെ,വിജനമായ റോഡും കുറെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും.
മാലിനിക്ക് അവളുടെ കുട്ടിക്കാലം ഓര്‍മവന്നു ......ചില മുത്തശ്ശി കഥകളില്‍ കേള്‍ക്കാറുള്ളത് പോലെ .
പണ്ട് പണ്ട് ഇവിടം ഒരു പക്ഷെ ഒരു കാടായിരുന്നിരിക്കാം, നിറയെ മരങ്ങളുള്ള , നിറയെ പൂക്കളും,തുബികളും... അങ്ങനെ നിറയെ ജീവജാലങ്ങളുള്ള ഒരു കൊച്ചു സ്വര്‍ഗം
ഇപ്പോള്‍ മരങ്ങള്‍ എന്നുപറയാന്‍ ഒന്നും തന്നെയില്ല , നിറയെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ മാത്രമുള്ള ഒരു ടൌണ്‍ഷിപ്പ്
ഈ മാവ് ഇവിടെ വച്ചത് ആരായിരിക്കാം...? മണ്‍ മറഞ്ഞു പോയ ഏതോ ഒരു മുത്തച്ഛന്‍ അലെങ്കില്‍ ഒരു മുത്തശ്ശി..
തലമുറകള്‍ക്ക് തണലേകി മരിച്ചിട്ടും മരിക്കാതെ ചില മുത്തച്ഛന്‍മാരും ചില മുത്തശ്ശിമാരും , മാലിനി ആ മുത്തച്ചനും മുത്തശ്ശിക്കും നന്ദി പറഞ്ഞു.
ചെറിയൊരു വിശ്രമത്തിന്നു ശേഷം അവള്‍ വിണ്ടും നടന്നു തന്റെ ഫ്ലാറ്റു ലക്ഷ്യമാക്കി...
പക്ഷെ ആ മാവിന്‍ ചുവട്ടില്‍ നിന്നും വെറും കൈയോടെ പോരാന്‍ അവള്‍ക്കാകില്ല
കൂടെ കുറച്ചു മാങ്ങയും മാങ്ങണ്ടിയും പെറുക്കി അവള്‍ തന്റെ വാനിറ്റി ബാഗില്ലിട്ടു
അവള്‍ അവ നടും..... എന്നും വെള്ളമൊഴിച്ച് അതിനെ വളര്‍ത്തും....
തലമുറകള്‍ക്ക് തണലേകി മരിച്ചാലും മരിക്കാത്ത ഒരു മുത്തശ്ശിയാവാന്‍ അവളും കൊതിച്ചു.
"മരങ്ങള്‍ മരിക്കാതിരിക്കട്ടെ
മരണം നമ്മെ വരിക്കാതിരിക്കട്ടെ"

Thursday, November 4, 2010
ദീപാവലി !
ദീപാവലി
ഇന്നു ദീപാവലി!
എല്ലാ വര്‍ഷവും ദീപാവലി ദിവസം രാജി ചില്‍ട്രന്‍സ് ഹോമിലാണ് ചെലവഴിക്കാറു...
ചില്‍ട്രന്‍സ് ഹോമില്‍ കുറച്ചു സമയം ചെലവഴിക്കുമ്പോള്‍ മനസിനൊരാശ്വാസം.
പക്ഷെ ഇന്നവള്‍ അയാളെ തേടി അയാളുടെ ഫ്ലാറ്റിലേക്ക് പോയി.
ഒരിക്കല്‍ കൂടി അവള്‍ കൊള്ലിംഗ് ബെല്ലില്‍ വിരല്‍ അമ്മര്‍ത്തി,വാതില്‍ അടഞ്ഞുതന്നെ കിടന്നു,ഫ്ലാറ്റില്‍ ആരുമ്മില്ല.
മൊബൈലില്‍ അവള്‍ രാജേഷിനെ വിളിച്ചു.....പരിധിക്കുപുറതാണ്....
ഫ്ലാറ്റില്‍ നിന്ന് അവള്‍ നേരെ ചില്‍ട്രന്‍സ് ഹോമിലേക്ക് കാര്‍ ഡ്രൈവ് ചെയ്തു.
രണ്ടു ദിവസമായി രാജി അയാളെ വിള്ളിക്കുന്നു.പക്ഷെ മറുപടിയില്ല.
കഴിഞ്ഞ മുന്നാഴ്ചയായി രാജേഷ് അവളെ നിന്തരം വിളിച്ചിരുന്നു.പക്ഷെ അവള്‍ കോള്‍ എടുത്തില്ല,കാരണം അയാളോട് എന്തു മറുപടി പറയണം എന്നവള്‍ക്ക് അറിയുമായിരുന്നില്ല...
ജീവിതത്തില്‍ ആദ്യമ്മായ് ഒരു പുരുഷന്നെ കുറിച്ചാലോചിച്ചു അന്ന് അവള്‍ ആകുലപ്പെട്ടു.
എന്തിനാണൂ അയാള്‍ തന്നെ സ്നേഹിക്കുനെന്നും ഇഷ്ടമാണെന്നും വിവാഹം ചെയ്യാന്‍ താത്പര്യപ്പെടുനെന്നും പറഞ്ഞത്.
രാജിക്ക് കുട്ടികള്‍ വേണ്ടായെങ്കില്‍ തനിക്കിഷ്ടമുള്ള ചില്‍ട്രന്‍സ് ഹോമ്മില്‍ നിന്നും ഒരു കുട്ടിയെ ദതെടുക്കാനും രാജേഷിനു സമതമ്മാണ്.
പക്ഷെ ...രാജിയെന്ന ഈ പേരുപ്പോലും...
ലോകത്തിനു മുന്‍പില്‍ താന്‍ വെറുമൊരു കോള്‍ഗേള്‍ മാത്രമാണ്,തന്റെ ചരിത്രവും എതൊരു കോള്‍ ഗേള്ളിനെതുപോല്ലെതന്നെ.പ്രായപൂര്‍ത്തിയാകുനതിനുമുന്പ് പുറം തെരുവിലെറിയപ്പെട്ടവള്‍
എന്നിട്ടും എന്തിനാണ് അയാള്‍ തന്നെ സ്നേഹിക്കുനത്.ആദ്യം തോന്നിയത് വെറുമൊരു തമാശയാണെന്നാണ്,പക്ഷെ അയാള്‍ സീരിയസ് ആയിരുന്നു.
തന്നെ പോല്ലുള്ള ഒരു സ്ത്രീക്ക്,വിവാഹം, കുടുംബ ജീവിതം ഇതൊന്നും ആഗ്രഹിക്കാവുന്നതല്ല .
തന്നെ പറ്റി എല്ലാം അറിഞ്ഞിട്ടും ഒരുമിച്ചൊരു ജീവിതം വാഗ്ദാനം ചെയാന്‍ മാത്രം അയാള്‍ തന്നെ സ്നേഹിക്കുനുവോ ?
അറിയില്ല ... ഒരു പക്ഷെ ഇങ്ങനെയും ചില നല്ല മനുഷ്യര്‍ ഉണ്ടായിരിക്കാം.
അവളുടെ മനസിലൂടെ ഒരായിരം ചിന്തകളുടെ വേലികയറ്റം........
പതിവുപ്പോലെ കുറെ സ്വീട്സും,ഗിഫ്റ്റുകളുമായി അവള്‍ ചില്‍ഡ്ട്രന്‍സ് ഹോമിലെത്തി.
വിസിറ്റെഴ്സ് രജിസ്റ്ററില്‍ പേരെഴുതുമ്പോള്‍ അവള്‍ കണ്ടു അയാളുടെ പേരും ആ രജിസ്റ്ററില്‍,
"മാഡം!മാഡതിനൊരു വിസിറ്ററുണ്ട്... ഈ ദീപാവലി ദിവസം മാഡം ഇവിടെ വരുമെന്ന് അയാള്‍ക്ക് ഉറപ്പുണ്ടത്രേ" വാര്‍ഡന്‍റെ ശബ്ദം അവളെ ചിന്തയില്‍ നിന്നും ഉണര്‍ത്തി.
അകലെ മാവിന്‍ ചുവട്ടില്‍ ചില്‍ട്രന്‍സ് ഹോമിലെ കുട്ടികളുമൊത് സലപിചിരിക്കുന്ന രാജേഷ്.
"ഞാന്‍ നിന്നെ സ്നേഹിക്കുന്നു" എന്നു ആ കണ്ണുകള്‍ തന്നെ നോക്കി മന്ത്രിക്കുനതായി അവള്‍ക്കു തോന്നി .
സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും മധുര വിഭവങ്ങളും മതാപ്പുകളുമായി ഒരു ദീപാവലി കൂടി...

Wednesday, November 3, 2010
ദേവി !
ആ ദിവസം രാവിലെ അയാള്‍ വളരെ ശാന്തനായിരുന്നു,ലോകത്തില്‍ വച്ച് ഏറ്റവും ശാന്തന്‍.
അയാള്‍ ഒരിക്കല്‍ കൂടി ബഡ് റൂമില്‍ കിടനുറങ്ങുന്ന തന്റെ പ്രിയതമയെ നോക്കി,അവളുടെ നെറ്റിയില്‍ കൈവച്ചു, ചെറിയ ചൂടുണ്ട്,പനീ പുര്‍ണമായും മാറിയിട്ടില്ല.
കഴിഞ്ഞ ഒരാഴച്ചയായി അവള്‍ക്കു പനീയാണ്,വയറല്‍ ഫിവര്‍,കഴിഞ്ഞ ഓരാഴ്ച്ച അയാള്‍ക്കൊരു തിരിച്ചറിവിന്‍റെ ആഴ്ച്ചയായിരുന്നു. ദാമ്പത്യജീവിതത്തിലെ ഏറ്റവും വില്ലപ്പെട്ട തിരിച്ചറിവിന്‍റെ ആഴ്ച്ച.
ഈ ദിവസങ്ങളിലാണ് ഒരു ഭാര്യ,അമ്മ എന്നൊക്കെ പറഞ്ഞാല്‍ എന്താണെന്നു അയാള്‍ക്ക് മനസിലായത്.
കഴിഞ്ഞ പത്തുവര്‍ഷം ഭാര്യ എന്ന ഒരൊറ്റ കാരണത്താല്‍ തന്റെ ആട്ടും തുപ്പും കേട്ട് വിട്ടുവേലകള്‍ എല്ലാം ചെയ്ത് യാതൊരു വിധ പരാതിയുമില്ലാതെ അവള്‍...
എന്നിട്ടും അതിരാവിലെ മുതല്‍ ഉറങ്ങുനത് വരെ ചെയ്തതിലെല്ലാം കുറ്റങ്ങളും കുറവുകളും കണ്ടുപിടിച്ചു അവളെ കുറ്റപെടുത്തുക മാത്രമാണ് അയാള്‍ ചെയ്തിരുന്നത്.
എന്നിട്ടും അതിരാവിലെ പുഞ്ചിരി തുകുന്ന മുഖവുമായി ഒരു കപ്പ് ചായ തരുന്നത് മുതല്‍ ഒരു ഉത്തമ ഭാര്യയുടെ എല്ലാവിധ കര്‍ത്തവ്യങ്ങളും യാതൊരു വിധ പരാതിയുമില്ലാതെ അവള്‍ ചെയ്തു.
ആ കാലില്‍ തൊട്ടോന്നു കരയാന്‍ സാധിച്ചിരുന്നെങ്കില്‍......
സ്ത്രീ ഭാര്യയോ അമ്മയോ മാത്രമല്ല അവള്‍ ഒരു ദേവിയാണ്.
അയാളുടെ മനസാകുന്ന അഗ്രഹാരത്തില്‍ ചിര പ്രതിഷ്ട നേടിയ,അയാള്‍ എന്നും പൂജിക്കാനഗ്രഹിക്കുന്ന ദേവി.

Tuesday, November 2, 2010
വീണ്ടും അപ്പു !
വീണ്ടും അപ്പു!
ഇന്ന് രണ്ടാം ശനി(Second Saturday)ക്ലാസ്സില്ല!
അപ്പു കുറച്ചു നേരം വൈകിയാണ് ഉണര്‍ന്നത്.മതിലിന്നപുറത്തെ ഫ്ലാറ്റ് പണി തകൃതിയായി നടക്കുനുണ്ട്.അവിടെ തട്ടുന്നതിന്റെയും മുട്ടുന്നതിന്റെയും ശബ്ദങ്ങള്‍ കേള്‍ക്കാം.ജനലിലൂടെ നോക്കിയാല്‍ നിറയെ സിമന്‍റ് പില്ലറുകള്‍.
പ്രഭാത കൃത്യങ്ങള്‍ കഴിഞ്ഞു കുറച്ചു മാഗി ന്യുടില്സും കഴിച്ചു നേരെ കംബ്യുട്ടര്‍ ഓണ്‍ ചെയ്തു. തീ കുറുക്കന്റെ(ഫയര്‍ ഫോക്സ്)സഹായത്താല്‍ ഗൂഗിളില്‍ പോയി തന്റെ ഫേസ് ബുക്കും(മുഖ പുസ്തകവും)ഓര്‍ക്കുട്ട് അക്കവുണ്ടും ഓപ്പണ്‍ ചെയ്തു തന്റെ സ്ക്രാപുകള്‍ ചെക്ക് ചെയ്തു,മീനുവിന്റെ സ്ക്രാപ്പ്.... ,ചക്കിടെ സ്ക്രാപ്പ്...,സൂര്യെടെ സ്ക്രാപ്പ്.........
പിന്നെ കുറെ സ്ക്രാപ്പുകള്‍ കൂട്ടുകാര്‍ക്കും അയച്ചു.
പിന്നെ ആഡ് ഫ്രണ്ട് റിക്വസ്റ്റ്ല്‍ പോയി ,6 ഫ്രണ്ട് റിക്വസ്റ്റ്,4 പേരെ ആഡ് ചെയ്തു,രണ്ടു പേരെ അറിയില്ല അതുകൊണ്ട് ആഡ് ചെയ്തില്ല.
അപ്പുവിപ്പോള്‍ എന്നും രാവിലെ ഫേസ് ബുക്കും,ഓര്‍ക്കുട്ടും ചെക്ക് ചെയ്തിട്ടേ വേറെ എന്തും ചെയാറുളൂ.
അപ്പുവിനിപ്പോള്‍ എല്ലാം ഓണ്‍ലൈന്‍ ഫ്രെണ്ട്സാ.
ആകെ കുട്ടുക്കാരുമോത്തു കളിക്കുന്നത് സ്കൂള്‍ ഗ്രൌണ്ടിലാ....നഗരത്തിലെ കൊണ്ക്രിറ്റ് കാടുകളില്‍ കളിക്കാന്‍ പ്ലേ ഗ്രൌണ്ടില്ല പിന്നെ ആകെയുള്ളത് ഓര്‍കുട്ടും ഫേസ് ബുക്കും ഓണ്‍ലൈന്‍ ഗൈമ്സും.
ഫേസ് ബുക്കിലും,ഓര്‍ക്കുട്ടിലും ഒരു ശയനപ്രദിക്ഷണം ചെയ്തപ്പോള്‍ ഒരു സംതൃപ്തി.
കുറച്ചു നേരം ഓണ്‍ലൈന്‍ ഗൈമ്സില്‍ നീഡ് ഫോര്‍ സ്പീഡില്‍(Need for Speed)ബൈക്കും ഓടിച്ചു,പിന്നെ കംബ്യുട്ടര്‍ ഓഫ് ചെയ്തു.
ഡ്രോയിംഗ് റൂമില്‍ അമ്മ ടിവിയും ഓണ്‍ ചെയ്തു ഇന്നലത്തെ റിയാലിറ്റി ഷോയുടെ ബാക്കി കാണുന്നു.
അപ്പു ഫ്രിഡ്ജില്‍ നിന്നും ഒരു കാട്ബരിസ് ചോകലെറ്റ് എടുത്തു അതും വായിലിട്ടു നുണഞ്ഞു തന്റെ ബാല്‍ക്കണിയില്‍ വന്നു മതിലിനപുറത്തു നടക്കുന്ന ഫ്ലാറ്റ് പണിയും നോക്കി നിന്നു.
ചില ജോലിക്കാര്‍ തലയില്‍ ചട്ടിയും പിടിച്ചു പടി കയറുന്നു....ഇറങ്ങുന്നു....ചിലര്‍ ചുറ്റിക കൊണ്ട് കബികളില്‍ അടിയ്ക്കുന്നു..., വളയ്ക്കുന്നു..,ചിലര്‍ സിമറ്റ് പില്ലറുകള്‍ നനയ്ക്കുന്നു..... ആകെ ജോല്ലിക്കാരുടെ തിക്കും തിരക്കും...
അപ്പു സശ്രദ്ധം കെട്ടിടപണിയും നോക്കി അങ്ങനെ ഒരു എഞ്ചിനിയരെ പോലെ നില്‍ക്കുബോള്‍ അപുറത്തു മണലില്‍ കളിച്ചു കൊണ്ടിരിക്കുന്ന ഒരു ബാലന്‍ അപ്പുവിനെ നോക്കി ചിരിച്ചു.
അപ്പു ആദ്യമായാണ് ഒരു ബാലനെ അവിടെ കാണുന്നത്.
ബാലനൊരു നാലു വയസു പ്രായം കാണും,കുറച്ചു മുഷിഞ്ഞ വേഷം,നീളമുള്ള എണ്ണ തേയ്ക്കാത്ത ചെബന്‍ മുടി.
ഒരു പക്ഷെ ആ കെട്ടിട പണിക്കാരിലെ ആരുടെയെങ്കിലും മകനായിരിക്കാം.
ബാലന്‍ അപ്പുവിനെ നോക്കി കൈകള്‍ വീശി...ഒന്ന് നിഷ്കളങ്കമായി ചിരിച്ചു.
അപ്പു കൈകള്‍ വിശി അവനെ നോക്കി ചിരിച്ചു,അപ്പു കൈയില്‍ ഇരിക്കുന്ന ചോക്കലേറ്റ് ഉയര്‍ത്തി കാട്ടി അവനു വേണമോ എന്നു ചോദിച്ചു.
ബാലനുടനെ കിശയില്‍ നിന്നും ഒരു ലോല്ലിപോപ് മിടായിയെടുത്തു അപ്പുവിനെറിഞ്ഞു കൊടുത്തു
"അമ്പട ഇവന്‍ ആള് കൊള്ളാലോ" ഒരു പിക്കിരി പയ്യന്‍ തനിക്കു ലോലിപോപ്പ് എറിഞ്ഞു തരുന്നോ?
അപ്പു വേഗം പോയി ഫ്രിഡ്ജില്‍ നിന്നും രണ്ടു കാട്ബരിസ് ഡയറി മില്‍ക്ക് ചോകലെറ്റ് എടുത്തു ബാലന്നു എറിഞ്ഞു കൊടുത്തു....
രണ്ടുപേരും പരസ്പരം ഒന്നു നോക്കി നിഷ്കളങ്കമായി ചിരിച്ചു ....
പിന്നെ മതിലിനപുറവും ഇപ്പുറവും നിന്നു ചിരകാല സുഹൃത്തുക്കളെ പോലെ ഒരു ചിയേര്‍സ് പറഞ്ഞു ഒരു കഷണം ചോകലെറ്റ് വായിലിട്ടു നുണഞ്ഞു ....
പിന്നെ രണ്ടാളുംഎന്തൊക്കയോ പറഞ്ഞും ഗോഷ്ടികള്‍ കാട്ടിയും അങ്ങനെ കുറെ നേരം....
"അപ്പു പോയിരുന്നു ഹോം വര്‍ക്ക് ചെയൂ"എന്ന അമ്മയുടെ സ്നേഹമുള്ള ശകാരം അപ്പുവിനെ തന്റെ റൂമിലേയ്ക്ക് പോകുവാന്‍ നിര്‍ബന്ധിച്ചു.
"നാളെ വരാം"എന്നു തന്റെ സുഹൃത്തിനോട് പറഞ്ഞു അപ്പു തന്റെ റൂമിലേയ്ക്ക്...
റൂമിലേയ്ക്ക് പോകുബോള്‍ ഓര്‍ക്കുട്ട്,ഫേസ് ബുക്ക് ഓണ്‍ലൈന്‍ നെറ്റ് വര്‍ക്കിന്നുമപുറത്തു ഒരു ഫ്രണ്ടിനെ ആഡ് ചെയ്തതിലുള്ള ആത്മസംതൃപതിയാല്‍ അപ്പുവിന്റെ മനസു നിറഞ്ഞിരുന്നു .
(കുറിപ്പ്: "അപ്പുവിന്റെ ചോദ്യങ്ങള്‍" എന്ന കഥയ്ക്ക് വായനക്കാരായ നിങ്ങള്‍ നല്‍കിയ പ്രചോധനമാണ് ഈ കഥയെഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്.)

Monday, November 1, 2010
ട്രെയിന്‍ , ഒരു അമളി കഥ!
ട്രെയിന്‍,ഒരു അമളി കഥ!
"യാത്രക്കാരുടെ ശ്രദ്ധയ്ക്ക് കൊല്ലം - തിരുവനന്തപുരം പാസഞ്ചര്‍ അല്‍പ സമയത്തിന്നുളില്‍ രണ്ടാമത്തെ ഫ്ലാറ്റ്ഫോമില്‍ നിന്ന് പുറപ്പെടുന്നതാണ്"
നായകന്‍ ഫ്ലാറ്റ്ഫോമില്‍ ഒരിക്കല്‍ക്കൂടി തെക്ക് വടക്ക് നടന്നു.ഇരയെ തേടി അലഞ്ഞു ഒന്നും കിട്ടതാവുബോള്‍ ഉണ്ടാകുന്ന നിരാശ ആ മുഖത്ത് കാണാം.
പേരിനു പോലും ഒരു പെണ്ണ്‍കൊടിയെ കാണാത്തതില്‍ നായകന്‍ നിരാശനായിരുന്നു...
ആകെയുള്ളത് ജോലി കഴിഞ്ഞു വീട്ടില്‍ പോകുന്ന കുറെ മധ്യവയസ്ക്കര്‍ മാത്രം.
നായകന്‍റെ വേഷം(കോലം)കണ്ടു പല മധ്യവയസ്ക്കരും എന്തൊക്കയോ പറയുന്നുണ്ട്,പക്ഷെ നായകന്‍ അതൊന്നും ശ്രദ്ധിക്കാതെ ഇരയ പിടിക്കാനായി മൊബൈലില്‍ എന്തൊക്കയോ കുത്തി കോറി നടക്കുകയാണ്.
ഈര്‍ക്കലി പോലെയുള്ള ശരീരം,അവിടെ.. ഇവിടെ..എന്തൊക്കയോ എഴുതിവച്ച ഒരു ലോ വൈയ്സ്റ്റ് ജീന്‍സ്,അതിടയ്ക്കു ഉരിപ്പോകുബോള്‍ ഇടതു കൈ കൊണ്ട് സിനിമാസ്റ്റൈലില്‍ വലിച്ചു മേല്‍പ്പോട്ടു കയറ്റുന്നു,ഓരോ പത്തടി വയ്ക്കുബോഴും നായകന്‍ ഈ ക്രിയ ചെയ്തു കൊണ്ടിരുന്നു.ഒരു ടൈറ്റ് ടി ഷര്‍ട്ട് അതില്‍ ചെവിയും കൂര്‍പിച്ചുനില്‍ക്കുന്ന ഒരു മുയലിന്‍റെ പടം പിന്നെ പ്ലേ ബോയ്(കളിക്കുന്ന കുട്ടി) എന്നൊരു അടികുറിപ്പും.മുട്ടോളം തുങ്ങി കിടക്കുന്ന ഒരു ഡിസെലിന്റെ ബാഗ്, മുടി കുറച്ചു ജെല്‍(പശ)തേച്ചു മുകളിലോട്ടു.., കാതില്‍ ഒരു കടുക്കന്‍ ഒരു ചെറിയ റേബാന്‍ കൂളിംഗ് ഗ്ലാസ്,ചെവിയില്‍ രണ്ടു ഹെഡ് സെറ്റ് തിരുപിടിപ്പിചിരിക്കുന്നു അതില്‍ നിന്നൊരു വള്ളി ജീന്‍സിന്റെ കിശയിലോട്ടു,കിശയിലുള്ളത് ഒരു ചൈനീസ് മൊബൈല്‍ ആണ്,ഡബിള്‍ സിം,8 ജി ബി മെമറി പാട്ട് കേള്‍ക്കാന്‍ ചൈനീസാനു ബെസ്റ്റ്,പെണ്ണ്പിളെരോട് ശോള്ലാന്‍ നോക്കിയ 1100 കാരണം കൂടുതല്‍ ബാറ്ററി പിക്ക്അപ്പ്, ഇപ്പോള്‍ കൈയില്‍ ഒരു നോക്കിയ എന്‍ സിരിസ് അതില്‍ ഒരു കബുകൊണ്ട് എന്തൊക്കയോ കുത്തി കൊറുന്നു.
കണ്ടാല്‍ വന്‍ സെറ്റപ്പാ... പക്ഷെ ഒന്നും ഒറിജിനല്‍ അല്ല നായകന്‍ ഒരു ചൈന ആരാധകനാണ്,ചൈന്നാ വിപ്ലവം കേരളത്തിലെ ഫുട്പാത്തുകളില്‍ കോടി കുത്തി വാഴുവോളം നായകന്‍ ഒരു ചൈന്നാ ആരാധകനായി തുടരും.
സുന്ദരികളായ തരുണി മണികളെ കാണാത്തതിനാല്‍ അയാള്‍ ഒന്നുകൂടി നിരാശനായി
കൊല്ലം - തിരുവനന്തപുരം പാസഞ്ചര്‍ ഒന്നുച്ചത്തില്‍ അലറി .....പുറപ്പെടാന്‍ പോകുകയാണെന്നും കയറെണ്ടവര്‍ കയറിക്കോ എന്ന് ഒരു സൂചന നല്‍കി.
നായകന്‍ അള്ളിപിടിച്ച് ഒരു കംബാര്‍ട്ടുമെന്റില്‍ കയറി.
ഒരു പേരിനെങ്കിലും ഒരു പെണ്കൊടിയെ കാണാനാവുമെന്നുഹിച്ചു അയാള്‍ കംബാര്‍ട്ടുമെന്റില്‍ ഒന്നുകൂടി ഉലാത്തി .... വീണ്ടും നിരാശ ആകെയുള്ള പത്തു നാല്പതു പേരില്‍ അതികവും പുരുഷന്മാര്‍ പിന്നെ കുറെ കിഴവികളും...
ലേഡിസ് ഒണ്‍ലി കംബാര്‍ട്ടുമെന്റില്‍ കണ്ടുപിച്ചവനെ ഒന്നു കൈയില്‍ കിട്ടിയിരുന്നെങ്കില്‍....
"നിരാശ കാമുക ലോകത്തില്‍ ഒരു പ്രധാനിയായി ഞാന്‍..."എന്ന പാട്ട് അയാളുടെ ചെവികളില്‍ മുഴങ്ങി.....പേ പിടിച്ച പട്ടിയെ പോലെ നായകന്‍ വീണ്ടും ട്രെയിനില്‍ ഉലാത്തി.
ഒടുവില്‍ അയാള്‍ ബാത്ത്റൂമിന്റെ/ടോയിലെട്ടിന്നു മുന്‍പില്‍ വന്നു നിന്നു...അകത്തോട്ടു കയറണോ ഒരു ചറിയ ശങ്ക...
അതെ ചെറിയ ഒരു ശങ്കയോടികൂടി അയാള്‍ ടോയിലെട്ടിലെയ്ക്ക് വലതുകാല്‍ വച്ച് കയറി...
ഇന്ത്യന്‍ റെയില്‍വേയുടെ ബാത്ത്റൂം നിറയെ ചിത്ര പണികള്‍,നാട്ടിലെ കലാകാരന്മാരുടെ ക്യാന്‍വാസ് ഇപ്പോള്‍ ഈ ബാത്ത്റൂം ചുവരുകളാണ്.
പല രൂപത്തിലും ഭാവത്തിലും ഉള്ള ചിത്രങ്ങള്‍,വ്യാത്സായന്റെ കാമസൂത്ര ഇത്രയ്ക്ക് മനോഹരമായി ഇന്ത്യന്‍ റെയില്‍വേയുടെ ബാത്ത്റൂം ചുവരുകളില്‍ മാത്രമേ കാണാന്‍ സാധിക്കു.കജുരാഹോ ചുവര്‍ ചിത്രങ്ങള്‍പോലും ഇവയ്ക്കു മുന്‍പില്‍ നാണിച്ചു തുണിയുടുക്കും.
ചിത്രങ്ങള്‍ കണ്ടാസ്വധിച്ച നായകന്‍ അവയ്ക്കടിയിലുള്ള അടികുറിപ്പുകള്‍ വായിച്ചു ....
"ഞാന്‍ നമിത എന്നെ ഈ നമ്പരില്‍ വിളിക്കു.... 9895...."
"നിങ്ങളുടെ കൂ...... കൊടുക്കും..... നമ്പര്‍ 9847....."
" നയന്‍താരയുടെ .................. ഇവിടെ...... പൂ..........അവിടെ" ".........കൊച്ചിയില്‍ വരുകയാണെങ്കില്‍.................. നമ്പര്‍....9846.............."
പിന്നെയും അടിക്കുറിപ്പുകള്‍ ചിലത് ഇംഗ്ലീഷില്‍.....,ചിലത് ഹിന്ദിയില്‍.... പിന്നെ ചിലത് തമിഴില്‍....
നായകന്നു തന്റെ വികാരം അടക്കാനായില്ല.....താനൊരു വികാര ജീവിയാണെന്ന് അയാളും ഉമറിനെപോലെ തിരിച്ചറിഞ്ഞു.....
പക്ഷെ ആരെ വിളിക്കും ചുവരുകളില്‍ ഒരായിരം നമ്പരുകള്‍.
ഒടുവില്‍ നമിതയെ തന്നെ വിളിക്കാം എന്ന് തിരുമാനിച്ചു.....
തന്റെ നോകിയ എന്‍ സിരിസില്‍ വളരെ ശ്രദ്ധാപൂര്‍വ്വം അയാള്‍ നമിതയുടെ നമ്പര്‍ ഡയല്‍ ചെയ്തു ......
ഭാഗ്യം...റിംഗ് ചെയുന്നുണ്ട്.....നമിത ഫോണ്‍ എടുത്താല്‍ എന്തു പറയണം?....ചെറിയ ഒരു ടെന്‍ഷന്‍......
പെട്ടന്ന് നമിത ഫോണെടുത്തു..........നായകന്‍ വളരെ പ്രയാസപ്പെട്ട്....പക്ഷെ വളരെ ആത്മവിശ്വാസത്തോടെ മൊഴിഞ്ഞു..." നമിതയാണോ.... ?"
ഒരു ചെറിയ ഭരണിപ്പാട്ട്....
"നമിത നിന്റെ അമ്മേടെ......പൂ.........കൂ........പേ....മാ....തായോ.........."
ഭരണി പാട്ട് മുഴുവനാവുനതിന്മുന്‍പ് അയാള്‍ ഒന്നു വിറച്ചു....ഒന്നു ഞെട്ടി...........
അയാള്‍ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല ......
ക്ലി.. ക്ലി... ശബ്ദത്തോടെ കൈലിരുന്ന നോകിയ എന്‍ സിരിസ്....ഇന്ത്യന്‍ റെയില്‍ വേയുടെ ഇന്ത്യന്‍സ്റ്റൈല്‍ ടോയിലെട്ടിലൂടെ റെയില്‍ പാള്ളത്തിലോട്ടു.....
മാനവും പോയി,നമിതയും പോയി,കൈയിലെ മൊബൈലും പോയി..........
ബാത്ത്റൂം/ടോയിലെട്റ്റ് ചുവരിലെ നഗ്ന ചിത്രങ്ങള്‍ അയാളെ നോക്കി എന്തൊക്കയോ പുലമ്പുന്നുണ്ടായിരുന്നു.

Friday, October 29, 2010
Hope….
Hope...
Watching the sunset in Renaca Beach in Vina del Mar, he was the happiest man on the earth.
Two drop of tears falls, as he Thanked God for giving him a Second chance, he never imagined he could see a Sunset or Sunrise again.
Once again he hold her with love and affection, he could see his children playing in the sea enjoying their outing with Papa.
He has no words to thank God for reuniting him with his land, with his friends, with his wife, with his loving kids and parents.
Spending 69 days down there in the San Jose Copper –Gold mine at Copiapo with his 33 colleagues was the toughest, hardest, the worst or probably the best days in his life.
All could have been buried there in the mine leaving no marks…..but still a hope...
The Sun was set, but he has the hope…… that he could see many more Sun rises, for he has more things to do here on earth.

Thursday, October 28, 2010
ഹണി ബി !
ഹണി ബി!
ഒരിക്കല്‍ കൂടി അയാള്‍ വാച്ചില്‍ നോക്കി,സമയം 6.30pm കുറച്ചു കൂടി പണി ബാക്കിയുണ്ട്. ഇന്നിത് കഴിചീട്ടെ പോകാവു എന്നാണ് ഉത്തരവ്.
ഒരു കാജാബീഡി കൂടി കത്തിച്ചു ആഞ്ഞു വലിച്ചു അയാള്‍ ബാക്കിയുള്ള മണല്‍ വാരുവാന്‍ പോയി.
മണ്ണി 8pm ആയപ്പോഴേക്കും ഒരുവിധം പണി കഴിച്ചു അയാള്‍ കവലയിലേക്കു നടന്നു...
ടൌണിലെക്കുള്ള ലാസ്റ്റ് ബസ് 8.15pmനാണ് ,അതുപോയാല്‍ പിന്നെ ഓട്ടോ വിളിച്ചുപോണം.
ടൌണില്‍ നിന്നും സാധനം വാങ്ങി ഇതേ ബസില്‍ തന്നെ തിരിക്കണം,പിന്നെ ടൌണില്‍നിന്നും നാട്ടിലേക്കു ബസില്ല.
ഒരിക്കല്‍ കൂടി അയാള്‍ കൈയിലെ പൈസ എണ്ണിനോക്കി,300 രൂപ,കൂലി മുഴുവന്‍ കിട്ടിയില്ല, ബാക്കി അടുത്ത ആഴ്ച്ച തരാമെന്നാ പറഞ്ഞത്.
കൂറച്ചു പലചെരക്ക് സാധനങ്ങള്‍ വാങ്ങണം പിന്നെ ഒരു ഹാഫ് ബോട്ടില്‍ ഹണി ബീ , ഒരു പാക്കറ്റ് കുരുമുളക് പൊടി,ഒരു 3 താറാമുട്ട.
ചാരായമായിരുന്നു നല്ലത്,വാറ്റു നിര്‍ത്തിയതില്‍ പിന്നെ നല്ല ചാരായം കിട്ടാനില്ല.
പിന്നെയുള്ളത് കളവാറ്റ്,അതു ചെല്ലപ്പോ...? കണ്ണ് ഫ്യുസാകും ഇപ്പോ ആകെ വിശ്വസിക്കാവുന്നത് കേരള ബീവറേജസ് കോര്‍പറേഷന്‍നെയാ (ബെവ്കോ).
തമ്മില്‍ ഭേദം ഹണി ബീ തന്നെ 180 രൂപയ്ക്ക് ഒരു ഹാഫ്.
ടൌണില്‍ ബസിറങ്ങി അയാള്‍ നേരെ ബീവറേജസ് ലക്ഷ്യംമാക്കി നടന്നു... അല്ല ഓടി...,
9 മണിക്ക് ബിവറേജസ് അടയ്ക്കും അതിനുമുന്‍പ് അയാള്‍ക്കവിടെ എത്തണം..
ഒരു ഹാഫ് ബോട്ടില്‍ ഹണി ബീ ബ്രാണ്ടി അതുമാത്രമായിരുന്നു അയാളുടെ ചിന്ത. ബിവറേജസ്സിനു മുന്‍പില്‍ അയാള്‍ ഒരു കിതപോടെ നിന്നു.
ഭാഗ്യം...
ബീവറേജസ് അടച്ചിട്ടില്ല, അയാളും വേഗം പോയി ആ ക്യുവില്‍ നിന്നു...
ഒരു ഹാഫ് ബോട്ടില്‍ ഹണി ബീയും വാങ്ങി ലോകത്തിലെ ഏറ്റവും സംതൃപ്തന്നായ മനുഷ്യനെ പോലെ അയാള്‍ പലചരക്ക് കട ലക്ഷ്യംമാക്കി നടന്നു.
പലചരക്ക് കടയില്‍ നിന്നു അത്യാവശ്യം വീട്ടുസാമാനങ്ങളും,ഒരു പാക്കറ്റ് കുരുമുളകും,3താറാമുട്ടയും അയാള്‍ മറക്കാതെ വാങ്ങി.
വീട്ടു സാമാനങ്ങള്‍ വാങ്ങിയിലെങ്കിലും ഹണി ബീയും കുരുമുളകും , താറാമുട്ടയും വാങ്ങാതെ അയാള്‍ക്ക് ടൌണ്‍ വിട്ടു പോരാനാകുമായിരുന്നില്ല.
എല്ലാം കൈയില്‍ കരുതിയ ഒരു തുണി സഞ്ചിയില്‍ പൊതിഞ്ഞു അയാള്‍ ലാസ്റ്റ് ബസുപിടിക്കനായി ബസ്‌സ്റ്റാന്റ് ലക്ഷ്യംമാക്കി നടന്നു...
***********
അയാള്‍ ഒരു മദ്യപാനിയല്ല... പിന്നെയെന്തിനു ബ്രാണ്ടിയും കുരുമുളകും താറാമുട്ടയും വാങ്ങണം...?
അയാളുടെ കൊച്ചുമകന്‍ തുള്ളുന്ന പനീ (കടുത്ത പനീ ) പിടിച്ചു വീട്ടില്‍ കിടപ്പാണ് , ഒപ്പം തോരാത്ത മഴയും. പനീചു കിടക്കുന്ന മകനെയും കൊണ്ട് ടൌണിലെ ആശുപത്രിയില്‍ വരാവുന്ന ഒരവസ്ഥയില്‍ അല്ല അയാള്‍ , ഒരു ദിവസത്തെ പണി കളയണം പിന്നെ വണ്ടിചെലവും.
ഹണി ബീ ബ്രാണ്ടിയും, കുരുമുളകും വാങ്ങിയത് ഒരു നാടന്‍ കഷായം ഉണ്ടാക്കുവാന്‍ വേണ്ടിയാണ്.
പനീ മാറാന്‍ ഏറ്റവും നല്ലത് ഈ നാടന്‍ കഷായം തന്ന്യാ.....
ഒരു അര ഗ്ലാസ് ബ്രാണ്ടിയും കുറച്ചു കുരുമുളകുപൊടിയും കൂടി വെള്ളം ചേര്‍ക്കാതെ ഒരൊറ്റ വലി.....
എന്നീട്ടു ഒരു കബളിയും പുതച്ചു ഒരൊറ്റ ഉറക്കം , ഒന്ന് വിയര്‍ക്കണം.... ഏത് പനിയും പമ്പകടക്കും...,മലബനി മുതല്‍ പന്നി പനീ വരെ ഈ കഷായത്തിനു മുന്നില്‍ വിട്ടു പോകും
പിന്നെ ഒരു കിണം ചുടു കഞ്ഞിയും , കുറച്ചു ആടലോടകവും ഉലുവയും ചേര്‍ത്ത ഒരു താറാമുട്ട ഒമലെട്ടും .... ഏത് പനിയും ക്ഷിണവും മാറും.
***********
ഈ നാടന്‍ കഷായം തന്‍റെ കൊച്ചുമോന്റെ പനീ മാറ്റും എന്ന ആത്മവിശ്വാസം ബസ് സ്റ്റാന്റ് ലക്ഷ്യമാക്കിയുള്ള അയാളുടെ നടത്തത്തിന്നു വേഗം കൂട്ടി.
(കുറിപ്പ് : "ലണ്ടന്‍ യാത്ര" ,എന്ന കഥ വായിച്ചതിനു ശേഷം വായനക്കാരായ നിങ്ങള്‍ നല്‍കിയ പ്രചോദനമാണ് ഈ കഥയെഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്.)

Wednesday, October 27, 2010
മൂവായിരമാണ്ടില്‍ലെ ഒരു മുത്തശ്ശി കഥ!
മൂവായിരമാണ്ടില്‍ലെ ഒരു മുത്തശ്ശി കഥ!
മൂവായിരമാണ്ടില്‍ ഉറക്കമോളിച്ചു ചന്ദ്രനിലുള്ള തന്‍റെ രഹസ്യ കാമുകനുമായി വര്ച്ചുല്‍(virtual)ഭോഗതിലെര്‍പ്പെട്ടുകൊണ്ടിരിക്കുന്ന വീട്ടമ്മ,പാതിരാകോഴി കൂവിട്ടും കംബ്യുട്ടറില്‍ വര്ച്ചുല്‍(Virtual)കോമിക് പോക്കിരികളുമായി ഗെയിം കളിച്ചുകൊണ്ടിരിക്കുന്ന മക്കള്‍ തന്‍റെ രഹസ്യ ചാറ്റ് ഹാക്ക് ചെയുമോ എന്നു പേടിച്ചു അടുത്ത മുറിയില്‍ ഉറങ്ങാതെ കിടക്കുന്ന മുത്തശ്ശിയുടെ കൂടെ മക്കളെ പൂട്ടുന്നു.
റൂമില്‍ ഉറങ്ങാതെ കല പില കൂട്ടി കിടക്കുന്ന കംബ്യുട്ടര്‍ പേരക്കിടാങ്ങളെ ഉറക്കുവാനായി മുത്തശ്ശി ഒരു മുത്തശ്ശി കഥ പറയുന്നു.
"പണ്ട്..പണ്ട്..സൈബര്‍ യുഗത്തില്‍ ഒരു വലിയ കംബ്യുട്ടര്‍ രാജാവ്(മുതലാളി)ഉണ്ടായിരുന്നു. രസിതു വീട്ടുപടിക്കല്‍ (ബില്‍ ഗേട്സ്) എന്നായിരുന്നു അയാളുടെ പേര്
രാജാവിന്‍റെ കൈയില്‍ ഒരു മാന്ത്രിക ജനല്‍(വിന്‍ഡോസ്)ഉണ്ടായിരുന്നു,ആ ജനലിലൂടെ മാത്രമേ ആളുകള്‍ക്ക് എന്തെങ്കിലും കാണാനും ചെയാനും സാധിച്ചിരുന്നുള്ളൂ.
പലതരത്തിലുള്ള ജനലുകളാല്‍(വിന്‍ഡോസ് എക്സ് പി /വിസ്ത/സെവെന്‍)രാജാവ് ലോകം അടക്കിവാണു. പ്രജകളെയെലാം വലകളില്‍ കുടുക്കി രാജാവും മന്ത്രിമാരും സുഖിച്ചു ജീവിച്ചു.
രാജാവിന്നു വളരെ സുന്ദരിയായ ഒരു മകളുണ്ടായിരുന്നു , ലോകത്തിലെ ഏറ്റവും വലിയ സുന്ദരിയായിരുന്നു അവള്‍,അതുകൊണ്ട് സൗന്ദര്യ മത്സരങ്ങളില്‍ അവളെ ആരും പ്രവേശിപ്പിച്ചില്ല.
ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ സോഫ്റ്റ്‌വെയര്‍ ഇജിനിയര്‍ക്കെ അവളെ കെട്ടിച്ചു കൊടുക്കൊള്ളുന്നു നമ്മുടെ രാജാവ് ശപഥം ചെയ്തു.
പല ബുദ്ധിമാന്മാരും രാജകുമാരിയെ സ്വന്തമാക്കാനായി കാലിഫോര്‍ണിയയിലെ സിലിക്കന്‍ വാലിയിലെ മത്സര ഭൂമിയില്‍ തടിച്ചു കൂടി.
പക്ഷെ ആര്‍ക്കും ജയിക്കനായില്ല.
ഒടുവില്‍ സൗജന്യ പ്രവത്തന വിദ്യയുമായി(ഓപ്പണ്‍ സോര്‍സ് ഓപ്പരെട്ടിംഗ് സിസ്റ്റം/Open source operating system)ഒരു ചെറിയ പൊടി മീശാക്കാരന്‍ ചെക്കന്‍ രാജാവിനെ കാണാന്‍ വന്നു.
ആദ്യ നോട്ടത്തില്‍ തന്നെ രാജക്കുമാരി "ഐ ലവ് യു " വയറസിനെ കണ്ടപോലെ ഒന്നു പുളകിതയായി.
മീശക്കാരന്‍ ചെക്കന്‍റെ സംസാരം കേട്ടപോളെ തന്‍റെ കഞ്ഞിയില്‍ പാറ്റ വിഴുമെന്നു രാജാവിന്നു മനസിലായി.
ഒടുവില്‍ രാജാവ് തന്‍റെ സുന്ദരിയായ മകളെ മീശക്കാരന്നു കെട്ടിച്ചു കൊടുത്തു.
അങ്ങനെ പ്രജകളെയും പറ്റിച്ചു രാജാവും,മകളും, മരുമകനും കുറെ വര്‍ഷം സുഖമായി ജീവിച്ചു "
കഥ തീരുന്നതിന്നുമുന്‍പെ പേരക്കിടാങ്ങള്‍ തലച്ചോറ് ഷട്ട് ഡൌണ്‍ ചെയ്തു ഉറക്കമായി.
(ഇതു വെറും ഒരു മുത്തശ്ശി കഥയാണ്,ജീവിച്ചിരിക്കുന്നവരോ,മരിച്ചവരോ , ജനിക്കാന്‍പ്പോകുന്നവരുമായി എന്തെകിലും സാമ്യമുണ്ടെകില്‍ തികച്ചും യാദ്രിശ്ചികം)

Tuesday, October 26, 2010
അപ്പുവിന്റെ ചില ചോദ്യങ്ങള്‍ ? : ഒരു 11 വരി കഥ !

അപ്പു ഒരിക്കല്‍കൂടി ശബ്ദം കേട്ടിടത്തെയ്ക്ക് ജനലിലൂടെ നോക്കി.അവനു വ്യക്തമായി ഒന്നും കാണ്ണാന്‍ കഴിഞ്ഞില്ല.
മതിലിനപുറത്തു കുറച്ചുപേര്‍ എന്തൊക്കയോ പറയുന്നതും,വെട്ടുന്നതും മുറിക്കുന്നതുമായ ശബ്ദം കേള്‍ക്കാം.
അപ്പു മതിലിനരികിലെക്കോടി,മതിലിന്റെ ഉയരം കാരണം അപ്പുറത്ത് എന്താണ് നടക്കുന്നതെന്ന് അവനു കാണ്ണാന്‍ സാധിച്ചില്ല.
കീ... കീ...എന്നാ ശബ്ദം ഒരിക്കല്‍ കൂടി അവന്റെ കാതില്‍ വന്നടിച്ചു...അവന്‍ ശബ്ദം കേട്ടിടത്തേക്ക് ഓടി...
കോണ്‍ക്രീറ്റ് കട്ടകള്‍ പാകിയ മുറ്റത്തു മതിലിനരികിലായി ഒരു കിളിക്കൂട് വീണുകിടക്കുന്നു...
അതില്‍ കണ്ണുപ്പോലും തുറക്കാത്ത രണ്ടു കിളിക്കുഞ്ഞുങ്ങള്‍...
കൂട് നഷ്ട്ടപ്പെട്ട ആ കിളിക്കുഞ്ഞുങ്ങള്‍ വാവിട്ടു കരയുകയാണ്...
വലിയോരലര്‍ച്ചയോടെ മതിലിനപ്പുറത്ത് ഒരു മരം വീണു....ഒരു പക്ഷെ ആ മരത്തിലായിരുന്നിരിക്കാം ആ കിളികളുടെ കൂട്....
അപ്പുനിന്റെ ഫ്ലാറ്റിലെ വാച്ച്മാന്‍ ആ കിളികൂടും കിളികുഞ്ഞുങ്ങളെയും ഒരു പോളിത്തിന്‍ കവറിലിട്ടു വഴിയരികിലെ കോര്‍പ്പറേഷന്‍ ബോക്സ് ലക്ഷ്യമ്മാക്കി നടന്നു.
"അപ്പൂ.. മുറ്റത്തു കളിച്ചു നടക്കാതെ പോയിരുന്നു കണക്കുചെയ്" എന്ന അമ്മയുടെ സ്നേഹമ്മുള്ള ശകാരം.....
മുറിയിലെ ജനലിനരില്‍ വന്നു അപ്പു ഒന്നുകൂടി മതിലിനപ്പുരതെയ്ക്ക് നോക്കി...അവിടെ വീണ്ടും മരങ്ങള്‍ മുറിക്കുനതിന്റെ ശബ്ദം കേള്‍ക്കാം.
അപ്പുവിന്റെ ചില ചോദ്യങ്ങള്‍ :
എന്തിനാണവര്‍ മരങ്ങള്‍ മുറിക്കുന്നത്...? പുതിയ ഫ്ലാറ്റ് കേട്ടാനാവുമോ...? ഇനിയും കുറെ കിളികള്‍ക്കു കൂട് നഷ്ടപെടുമോ...? തന്റെ ഫ്ലാറ്റുകെട്ടിയപോഴും ഇതുപോലെ മരങ്ങള്‍ മുറിചിരുന്നോ...? ആര്‍ക്കൊക്കെയന്നു കൂട് നഷ്ടപ്പെട്ടു...?.....

Monday, October 25, 2010
ഒരു ലണ്ടന്‍ യാത്ര
ഒരു ലണ്ടന്‍ യാത്ര
എബിമോന്‍ ഇന്നു ഹാപ്പിയാണ്.അവന്‍റെ സ്വപ്നങ്ങള്‍ പൂവണിയാന്‍ പോകുന്നു.രണ്ടു ദിവസത്തിനകം അവന്‍ ലണ്ടനില്‍ പോകുകയാണ്.
ഇനി രണ്ടുവര്‍ഷം ലണ്ടനില്‍ എംബിഏ(MBA).അതിനു ശേഷം രണ്ടു വര്‍ഷം ലണ്ടനില്‍ ജോലി പിന്നെ പെര്‍മനന്റ് രസിടണ്ട്(Permanent Resident).
വളര്‍ന്നു വരുന്ന ഏതൊരു യുവാവിന്റെയും പോലെ എബിമോനും ഒന്ന് മോഹിച്ചു ഒരു എന്‍ ആര്‍ ഐ(NRI)ആവാന്‍.ഇപ്പോ ഗള്‍ഫിന്റെ ഡിമാണ്ട് പോയി.
അമേരിക്കയോ,യുറോപ്പോ........ലണ്ടാന്നാണേല്‍ ബെസ്റ്റ്.
അടുത്ത വീട്ടിലെ ജോര്‍ജ്നെയും ശേര്‍ലിയെയും പോലെ മൂന്നോ നാലോ കൊല്ലം കൂടുമ്പോള്‍ നാട്ടില്‍ വരുക കുറച്ചു മുരിയിങ്കളിഷും പറഞ്ഞു ഒരു മുറിവാലന്‍ ട്രൌസരുമ്മിട്ടു ഒരു മുറിവാലന്‍ ജര്‍മന്‍ ഷപ്പെട് പട്ടിയെയും പിടിച്ചു വൈകിട്ട് നാട്ടുകാര്‍ കാണ്കെ ഒരു ജോഗ്ഗിംഗ്.
പിന്നെ ഞായറാഴ്ചകളില്‍ വിലകൂടിയ സെന്റും പൂശി കുറച്ചു 916 പതക്കങ്ങളുംമിട്ടു(ഒരു ഗ്രാം റോള്‍ഡ് ഗോള്‍ഡ്)ഒരു പള്ളി പ്രദിക്ഷണം.
ജോലിയോ കൂലിയോ ഇലേലും അങ്ങ് ലണ്ടനില്‍ ആണേല്‍ പെണ്ണ് കിട്ടാനും ഒരു ബുദ്ധിമുട്ടുമില്ല....പിന്നെയെങ്ങന്യ എബി ലണ്ടനില്‍ പോകാതിരിക്യ?.....
ഇന്നു കൂട്ടുക്കാര്‍കെല്ലാം ഒരു ചെറിയ പാര്‍ട്ടി/മദ്യ സല്‍ക്കാരം ( വെള്ളമടി പാര്‍ട്ടി ),നാളെ വിട്ടില്‍ ബന്ധുക്കള്‍ക്ക് ഒരു ചെറിയ പാര്‍ട്ടി.
ഈന്നോന്നു മിനുങ്ങണം, നാട്ടിലെ അവസാന വെള്ളമടി പാര്‍ട്ടി, ബന്ധുക്കളുടെയും വീട്ടുകാരുടെയും മുന്‍പില്‍ വെച്ചു കുടിക്കാനകിലലോ.
പിന്നെ എന്‍ ആര്‍ ഐ ആയിട്ടു കൂട്ടുകാരുടെ കൂടെ കുടിക്കാന്നു പറഞ്ഞാ....നമ്മടെ സ്റ്റാന്‍ഡേര്‍ഡ്......
അതുകൊണ്ട് ഇന്നത്തെ ലാസ്റ്റ് കോട്ടയാ.....ഒന്നു നന്നായി മിനുങ്ങണം....
നഗരത്തിലെ വലിയ മോശമിലാത്ത ബാറിന്നു കുറച്ചു തേനിച്ച (ഹന്നി ബി/HONEY BEE), നേപോള്യന്‍(Napoleon)പേരിനു കുറച്ചു മരംകൊത്തിയും(കിംഗ്‌ഫിഷര്‍ ബിയര്‍ /Kingfisher Beer).
എബിയും കൂട്ടുക്കാരും ഒന്നു നന്നായി മിന്നുങ്ങി......രാത്രി 11 മണിവരെ.... ബാറടച്ചു ഷട്ടര്‍ ഇട്ടുന്നു ഉറപ്പിചീട്ടേ കൂട്ടുകാരും എബിയും പിരിഞ്ഞുള്ളൂ.
മദ്യ ലഹരിയില്‍ എബി തന്റെ ബൈക്കില്‍ വീട് ലക്ഷ്യമ്മാക്കി കുതിച്ചു. ഇളം കാറ്റില്‍ ഈ ലഹരിയില്‍ ബൈക്കില്‍ പോകാനെന്തു രസം...
നഗരത്തിലെ നാല്‍ക്കവലയില്‍ എത്തിയപ്പോള്‍"മദ്യപിച്ചു വാഹനം ഓടിക്കരുത്" എന്നെഴുതിവെച്ച ബോര്‍ഡ് തന്നെ നോക്കി പുഞ്ചിരിക്കുനതായി തോന്നി എബി തിരിച്ചും ഒന്നു പുഞ്ചിരി തൂകി.
നഗരത്തിലെ ഗട്ടറുകള്‍ നിറഞ്ഞ വഴിയില്‍ നിന്ന് എബി എയര്‍പോര്‍ട്ട് റോഡിലേക്ക്....
ഇതൊരു ഷോര്‍ട്ട് കട്ടാണൂ....വീടിലേക്ക് എളുപ്പം എത്താനുള്ള ഒരു ഷോര്‍ട്ട് കട്ട്.
വിജനമായ എയര്‍പോര്‍ട്ട് റോഡിലുടെ എബി മുന്നോട്ട്.....
അപ്പോള്‍ ദുബായ്-ലണ്ടന്‍ എമിരേറ്റ്സ് ഫ്ലൈറ്റ് (Emirates Flight)എയര്‍പോര്‍ട്ടില്‍നിന്ന് അന്തരിക്ഷത്തില്‍ ഉയര്‍ന്നു പോകുന്നത് എബിക്ക് കാണാം...ഒരു കിനാവുപോലെ
ആ കിനാവില്‍ എബിയോന്നു മയങ്ങിയോ.....കണ്ണ് തുറന്നു നോക്കിയപോള്‍ മുപില്‍ ഒരു കലുങ്ക്...ബൈക്ക് ആ കലുങ്ക്കിലോന്നാഞ്ഞിടിച്ചു....
എബി പറക്കുകയാണ്....ആ എമിരേറ്റ്സ് ഫ്ലൈറ്റ്നൊപ്പം....ലണ്ടനിലേക്ക്.....
പക്ഷെ ഇ യാത്രക്ക് അയാള്‍ പാസ്പോര്‍ട്ടോ..., വിസയോ..., ഫ്ലൈറ്റ് ടിക്കറ്റോ കൈയില്‍ കരുതിയില്ല....
നാല്‍ക്കവലയിലെ സൈന്‍ ബോര്‍ഡ് ജനങ്ങളെ നോക്കി" മദ്യപിച്ചു വാഹനം ഓടിക്കരുത്"എന്നപോഴും പുഞ്ചിരി തൂകുനുണ്ടായിരുന്നു......

Friday, October 22, 2010
Victim, a 4 line story and 2 line guess.

The other day I was walking through the Cemetery, I noticed a young lady near the tomb kneeling down holding her new born baby.
Looking at the tomb she said “John see, it’s a boy as you wished, our baby, he looks like you , Mama calls him Peter Miller and for me he is John Junior “
I saw a piece of marble on the tomb chiseled:
Captain. John Miller
Born – 08/12/1978
Died – 02/02/2010
I realized he was a war/oil victim of Iraq.
(Some times I ask myself who is the Victim:The Soldier…,The Young Lady…,The Baby…Or…,I am still in search for an answer).

Thursday, October 21, 2010
" ഞാന്‍ നിന്നെ സ്നേഹിക്കുന്നു" ഒരു 10 വരി കഥ!
"ഞാന്‍ നിന്നെ സ്നേഹിക്കുന്നു" ഒരു 10 വരി കഥ
അയാള്‍ ഒരു യാത്രക്ക് പുറപ്പെടുകയാണ് ഇന്ത്യന്‍ ഉപദ്വീപിന്റെ തെക്കേ കരയിലേക്ക്/കടലിലേക്ക്,കന്യാകുമാരിയിലേക്ക്....
അവളെ കാണ്ണാന്‍,തന്റെ എല്ലാമായ പത്മയെ കാണ്ണാന്‍.
അവള്‍ക്കിഷ്ടപ്പെട്ട റെഡ് റോസും,കാട്ബരിസ് ചോകലെട്ടും അയാള്‍ കൈയില്‍ കരുതി.
അയാള്‍ ഇന്നും അവളെ സ്നേഹിക്കുന്നു എന്നത്തേക്കാളും അധികമായി.
ആകാശം മുട്ടി പരന്നു കിടക്കുന്ന കടലിനെ നോക്കി അയാള്‍ നെടുവീര്‍പ്പിട്ടു.
കഴിഞ്ഞ ആറു വര്‍ഷമായി ഈ ദിവസം അയാള്‍ ഇവിടെ വരുന്നു,തന്റെ പ്രിയതമയെ കാണ്ണാന്‍,അവള്‍ക്കിഷ്ടപ്പെട്ട റോസും കാട്ബരിസുംമായി.
കൈലിരിക്കൂന്ന റെഡ് റോസ് അയാള്‍ അവള്‍ക്കു നല്‍കി......റോസിനോപ്പം ഒരു തുള്ളി കണ്ണുനീര്‍ ആ തിരമാലകളില്‍ അലിഞ്ഞു.
ഇന്ന് ഡിസംബര്‍ 26,
6 വര്‍ഷം മുന്‍പ്...
ഈ ദിവസം തന്നെ തനിച്ചാക്കി അവള്‍ ആ സുനാമിക്കൊപ്പം...........
ഒരിക്കല്‍ കൂടി ചക്രവാളങ്ങളെയും കടലിനെയും നോക്കി അയാള്‍ മന്ത്രിച്ചു"ഞാന്‍ നിന്നെ സ്നേഹിക്കുന്നു"
തന്നെ മാത്രം വിഴുങ്ങുവന്നായി ഒരു സുനാമി കൂടി വന്നിരുന്നെങ്കില്‍ എന്നയാള്‍ ആഗ്രഹിച്ചു.

Wednesday, October 20, 2010
ഇലക്ഷനും, വോട്ടും !
ഇലക്ഷനും, വോട്ടും !
ഉച്ചഭാഷിണ്ണി :" പ്രിയപ്പെട്ട നാട്ടുകാരെ ഈ വരുന്ന തിരഞ്ഞെടുപ്പില്‍ നമ്മുടെ സ്ഥാനാര്‍ഥി സരസമ്മയെ .......... ചിഹ്നത്തില്‍ വോട്ടു ചെയ്തു നിങ്ങളുടെ മനസിന്‍റെ അംഗികാരം നല്‍കി വന്‍പിച്ച ഭുരിപക്ഷത്തോടുകൂടി വിജയിപ്പിയ്ക്കണമെന്നു അഭ്യര്‍ഥിക്കുന്നു"
"നാടിന്‍റെ വികസനത്തിനായി നിങ്ങളുടെ വിലയേറിയ ഒരു വോട്ട്!"
നാടിപ്പോള്‍ ഇലക്ഷന്‍ തിരക്കില്ലാ...
ത്രീതല്ല തിരഞ്ഞെടുപ്പ് , പഞ്ചായത്ത് , ബ്ലോക്ക് , ജില്ലാതലം....
എങ്ങും പുഞ്ചിരി തൂകി നില്‍ക്കുന്ന സ്ഥാനാര്‍ഥികളുടെ പോസ്ടറുകള്‍ , പല രൂപത്തിലും ഭാവത്തിലും, നവരസങ്ങള്‍ കാണ്നിച്ചു തൊഴുകൈയോടെ, ഫുള്‍ സൈസ് ഹാഫ് സൈസ് പോസ്ടറുകള്‍.
നമ്മുടെ ചിഹ്നങ്ങള്‍ : കൈപത്തി , അരിവാള്‍ ചുറ്റിക , താമര , മണ്ണി, സൈക്കിള്‍ , ബാറ്റ് , ബോള്‍ തുടങ്ങി ആന മയില്‍ ഒട്ടകം വരെ........
നാല്ക്കവല്ല
കുട്ടപ്പന്‍ നാല്ക്കവല്ലയില്‍ വന്നു സ്ഥാനാര്‍ഥികളുടെ പോസ്ടറുകള്‍ നോക്കി ബഹുമാനാര്‍ത്ഥം ഒരു "ഗുഡ് മോര്‍ണിംഗ്" പറഞ്ഞു.
കുട്ടപ്പന്‍ നാട്ടില്‍ അറിയപ്പെടുന്ന ഒരു സ്വയം തോഴിലാളിയാ(ജോലിയൊന്നുമില്ല).പേരിനു രാഷ്ടിയവുമുണ്ട് ഇടതെന്നോ വളതെന്നോയെന്ന വേര്‍തിരിവില്ല. അതുകൊണ്ട് മുന്‍പും പിന്‍പും നോക്കാതെ ആരുടെ കൂടെ വേണമെങ്കിലും ചേരും.
കൈലിരിക്കുന്ന കാജ ബീഡി ഒന്നാഞ്ഞു വലിച്ചു കുട്ടപ്പന്‍ അടുത്തുള്ള നാണൂവിന്‍റെ ചായക്കടയിലേക്ക്...
ചായക്കട
കുട്ടപ്പന്‍ : നാണൂവെട്ടോ!പാല്ലുക്കൂട്ടി വെള്ളം കുറച്ചു ഒരു സ്ട്രോങ്ങ് ചായ.
കുട്ടപ്പന്‍ : ഇലക്ഷന്‍ പൊടിപൊടി ക്കുന്നുണ്ടാലോ , ഈതവണ കസേര പലതും മറയും.
താമരാക്ഷന്‍: ഓ!പിന്നേ...കസേര മാറിയിട്ടെന്തിനാ? നാടു നന്നാവന്നാമെങ്കില്‍ ഇവിടെ രാമ ഭരണം വരണം,അതിനു നമ്മുടെ പാര്‍ട്ടി കേന്ദ്രത്തില്‍ വരണം, അന്നാലെ നാട് വികസിക്കൂ.
ചെങ്കൊടി പാപ്പി :പിന്നേ പിന്നേ ! കേന്ദ്രത്തില്‍ കുറെയെവന്മാര് ഇപ്പോ ഒലത്തുനുണ്ടലോ ? വിലകയറ്റം കൊണ്ട് മനുഷ്യന്‍ പൊറുതി മുട്ടിയിരിക്കുവാ.8 തവണയാ പെട്രോളിന് വില കൂട്ടിയത്. പിന്നേ ഇപ്പോ ഒടുവിലൊരു കോമണ്‍വെല്ത്തും,കോമണ്‍ആയി കുറേപേര്‍ കുറേ മുക്കി....ഇത്തവണയും ഇവിടെ നമ്മ തന്നെ ജയിക്കും,കാരണം ജനങ്ങള്‍ക്ക് വിവരൊണ്ട്.
കൊച്ചുപൈല്ലി : പിന്നേ!ജനങ്ങളുടെ വിവരം കഴിഞ്ഞ ഇലക്ഷനില്‍ കൂറെ കണ്ടതാ....ഇമ്മടെ മദാമയക്ക് അറിയാം എങ്ങനെ ഭരിക്കണന്ന്...കണ്ടു പടി മോനെ ദിനേശാ.....
കൃഷികാരന്‍ കുറവന്‍: ആകെ നാല് വോട്ട് ഉണ്ട്! എന്നിക്കും പിള്ളേര്‍ക്കും കൂടി.നാനുറു സ്ഥാനാര്‍ഥികളും...ആര്‍ക്കന്നുവെചിട്ടാ ചെയുന്നത്.
നാടു വികസിച്ചു വികസിച്ചു ചിറയുണ്ടയിരുന്നത് പകുതിയും നികന്നു,തോട്ടിലും, കനാല്ലിലും വെള്ളം വന്നിട്ട് മാസങ്ങളായി....പുഞ്ച പണിതു കുത്തരിയുടെ കഞ്ഞി കുടിക്കാന്‍ വരെ ഗതിയില്ലതായി...നാടു വികസിച്ചു വികസിച്ച്.
ചെങ്കൊടി പാപ്പി:ഇതു ഞങ്ങള്‍ അന്നേ പറഞ്ഞതാ!മുതലാളി വര്‍ഗ്ഗത്തിന്റെ കുത്തകയാ ഈ നാശത്തിനു കാരണം....
താമരാക്ഷന്‍ : അല്ലേലും കേരളത്തിലെ കൃഷിക്കാരെന്ന് പറഞ്ഞാ ആരാ ?
"വംശ നാശ ഭിഷിണി നേരിടുന്ന സിംഹവാലന്‍ കുരങ്ങിനെപോലെ അവിടെ ഇവിടെയായി കാണപ്പെടുന്ന കുറെ പേ കോലങ്ങള്‍"
കുട്ടപ്പന്‍ : അരി ഇവിടെയിലെങ്കില്‍ തമിഴ്നാട്ടിനോ, ആന്ധ്രയിന്നോ ഇറക്കും.
കുട്ടപ്പന്‍ : കുറവോ! നാടിന്‍റെ വികസനതിന്നൊരു വോട്ടു! ആകെ എത്ര വോട്ടുണ്ടെന്നാ പറഞ്ഞേ?
കുറവന്‍: നാല്
കുട്ടപ്പന്‍ : നാല്ല്മുന്നു പന്ത്രണ്ടു... ബൈ രണ്ടു.. ആറു... ഒരു ആറായിരം രൂപയ്കൊളള വഴിയുണ്ട്.
കുറവന്‍ : എന്നാലും
കുട്ടപ്പന്‍ : ഒരു എന്നാലുംമില്ല... ഏതയാലും സ്ഥാനാര്‍ഥികല്‍ അടുത്ത അഞ്ചു കൊല്ലം കൊണ്ട് നാടു മുടിച്ചു കീശ കൊറേ വികസിപിക്കും. വെറുതെ എന്തിന്നാ കിട്ടുന്നത് കളയുന്നേ . ഒരായിരം എനിക്ക് കമ്മിഷന്‍ ഓക്കേ!
കുട്ടപ്പന്‍ :അപ്പോ ഒക്കെ പറഞ്ഞതുപോലെ....നമ്മുടെ വോട്ടു നമ്മെ വികസിപിക്കുനവര്‍ക്ക്!
എടൊ!നമ്മെ വികസിപ്പിക്കുനവര്‍ക്കെ നാടു വികസിപ്പികുവാന്‍ സാധിക്കു.
അപ്പൊ ഇലക്ഷന്റെയന്ന് യു പി സ്കൂളില്‍(ഇലക്ഷന്‍ ബൂത്ത്)തിരിച്ചറിയല്‍ കാര്‍ഡ്‌മായി വരിക.
പിന്നെ ഈ ചായയുടെ പൈസ കുറവന്‍ കൊടുക്കുമെന്ന് എനിക്കറിയാം ഹലാ പിന്നെ!...
അരയിലെ പൊതിക്കെട്ടില്‍ നിന്ന് ഒരു കാജബീഡി ചുണ്ടില്‍ തിരുകി കുട്ടപ്പന്‍ നാട്ടിലെ മറ്റു കുറവന്മാരുടെ കീശ വീര്‍പ്പിക്കാനായി (വികസിപ്പിക്കാനായി) അടുത്ത കവല ലക്ഷ്യമാക്കി നടന്നു....
കവലയിലെ ഉച്ചഭാഷിണി അപ്പോഴും ഇങ്ങനെ അലറുന്നുണ്ടായിരുന്നു "നാടിന്‍റെ വികസനത്തിനായി നിങ്ങളുടെ വിലയേറിയ ഒരു വോട്ട്...!"

Tuesday, October 19, 2010
ജലം / വെള്ളം രക്ഷിക്കു ! SAVE WATER
ജലം / വെള്ളം രക്ഷിക്കു ! SAVE WATER
സുപ്രഭാതം.
രാവിലെ ചെറിയ ചാറ്റല്‍ മഴയുണ്ട്, തണുപ്പുള്ള ഇ പ്രഭാതത്തില്‍ മൂടിപുതച്ചുറങ്ങാന്‍ നല്ലസുഖം.അയാള്‍ തലയില്‍ക്കൂടി പുതപ്പു വലിച്ചിട്ടു കുറച്ചു സമയം കൂടി ഉറങ്ങി.
സമയം8.15!
അയാള്‍ കണ്ണ് തിരുമ്മി ഒന്നുകൂടി ക്ലോക്കില്‍ നോക്കി.പുതപ്പു വലിച്ചെറിഞ്ഞു അയാള്‍ ബാത്ത്റൂമിലേക്കോടി.
9 മണ്ണിക്കാണ് ലാസ്റ്റ് മെട്രോ ട്രെയിന്‍ അതു മിസ്സായാല്‍........
ചട പടാന്ന് പ്രഭാത കൃതൃങ്ങള്‍ കഴിക്കാനായി അയാള്‍ ബാത്ത്റൂമില്‍ കയറി കതകടച്ചു.
ബാത്ത്റൂമിലെ കണ്ണാടിയില്‍ നോക്കി അയാള്‍ പല്ലിളിച്ചു .
കണ്ണാടിക്കു കീഴെ സേവ് വാട്ടര്‍(SAVE WATER/ജലം രക്ഷിക്കു!)എന്നെഴുതിയിരുന്നു.
ബ്രഷില്‍ പുഴുവിനെപ്പോലെ പേസ്റ്റ്ടുത്തു അയാള്‍ വാഷ്‌ബയെസിന്റെയും ഷവറിന്റെയും ടാപ്പ് തുറന്നു..........
ശ്.......ശു........ശ്ഹു...........ശബ്ദങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് കുറെ എയര്‍/വായു(AIR)പുറത്തേക്കു...........
കോര്‍പറേഷന്‍ ചതിച്ചു!ടാപ്പില്‍ വെള്ളമില്ല....
കുറച്ചു നേരത്തെ ആയിരുന്നെകില്‍ പുറത്തെ മഴയത്ത് നിന്നെങ്കിലും കുള്ളിക്കാമായിരുന്നു.
സകല ദൈവങ്ങളെയും,കോര്‍പറേഷനെയും പ്രാകിയും,തെറി പറഞ്ഞും ഫ്രിഡ്ജില്‍ ഇരിക്കുന്ന ഒരു ബോട്ടില്‍ അകാഫിന(Aquafina mineral water)എടുക്കുവാനായി അയാള്‍ ഓടി....
ഒരു ബോട്ടില്‍ അകാഫിനയും ഒരു കഷണം ന്യൂസ് പേപ്പറിന്റെയും സഹായത്താല്‍ പ്രഭാത കൃതൃങ്ങള്‍ ഭംഗിയായി നിറവേറ്റി!
അയാള്‍ ഒത്തിരിയേറെ ജലം ആ പ്രഭാതത്തില്‍ ലാഭിച്ചു/രക്ഷിച്ചു......(SAVE WATER)അതെപറ്റി അയാള്‍ ഓഫീസില്‍ വാചാലനായി
സായാഹ്നം
ജോലി കഴിഞ്ഞു നഗരത്തിലെ തിരക്കില്‍ നിന്നും രക്ഷപ്പെട്ടു തന്റെ റൂമിന് മുന്‍പില്‍ എത്തിയപ്പോള്‍ തെല്ലോരാശ്വാസം.
വാതില്‍ തുറന്നു സ്വീകരണ മുറിയിലെത്തിയപ്പോള്‍ അയാളുടെ കണ്ണുതള്ളി!
മുറിയിലെങ്ങും വെള്ളം/ജലം.
ബാഗ് സൈറ്റിയിലേക്കു വലിച്ചെറിഞ്ഞു അയാള്‍ ബാത്ത്റൂമിലേക്കോടി............
ബാത്ത്റൂമില്‍ ചെറിയൊരു വെള്ളപ്പൊക്കം.........
വാഷ്‌ബേസിന്റെയും ഷവറിന്റെയും ടാപ്പുകള്‍ തുറന്നു കിടക്കുന്നു........ആതിരപ്പളി വെള്ളച്ചാട്ടത്തില്‍ നിന്നെന്നപോലെ വെള്ളം ചാടുന്നു.....
ഇത്തവണ അയാള്‍ ദൈവങ്ങളെയോ കോര്‍പറേഷനെയോ പ്രാകിയില്ല.......
ബാത്ത്റൂമിലെ കണ്ണാടിയില്‍ നോക്കി സ്വയം ശപിച്ചു!
രാവിലെ ടാപ്പടയ്ക്കാന്‍ മറന്നു........
ബാത്ത്റൂമിലെ കണ്ണാടിയില്‍ അയാള്‍ ഒരു വരികുടി എഴുതിച്ചേര്‍ത്തു " ടു സേവ് വാട്ടര്‍ , ക്ലോസ് ടാപ്പ്സ് ബിഫോര്‍ യു ലീവ്"(TO SAVE WATER,CLOSE TAPS BEFORE YOU LEAVE).....

Monday, October 18, 2010
മിസ്സ് കോള്‍ / Miss Call
മിസ്സ് കോള്‍/ Miss Call
ഒരു മിസ്സ് കോളിലാണ് ജീവിതത്തിന്‍റെ തുടക്കവും ഒടുക്കവും.
മിസ്സ് കോള്ളില്‍ ഒളിഞ്ഞു കിടക്കുന്ന ജിജ്ഞാസ അവനെയും അവളെയും പരസ്പരം തിരിച്ചു വിളിക്കുവാന്‍ പ്രേരിപ്പിച്ചു.
മൊബൈല്‍ ദൂതര്‍ പല സമ്മാനവുമായി(OFFERS)അവരെ മുട്ടി വിളിച്ചു.
മിസ്സ് കോള്ളുകള്‍ വഴിമാറി ഇനി ലോങ്ങ് ഡ്യൂറഷന്‍ കോള്ളുകള്‍ മാത്രം.
രാത്രിയും പകലും അവര്‍ സംസാരിച്ചു,SMS കൈമാറി,ഉള്ളു തുറന്നു ചിരിച്ചു,ഉള്ളു തുറന്നു സംസാരിച്ചു.
പിന്നിടവര്‍ പരസ്പരം കണ്ടു, ഒരുമിച്ചു സല്ലപിച്ചു.....രാത്രികളില്‍ വീണ്ടും സംസാരിച്ചു, പകലുകളിലെ സംഗമത്തെ കുറിച്ച് ചര്‍ച്ച ചെയ്തു.
പകലുകളില്‍ അവര്‍ വീണ്ടും സല്ലപിച്ചു ..... സല്ലാപവേളയിലെ മധുരമുള്ള ഓര്‍മ്മകള്‍ ഓര്‍ത്തെടുക്കുവാനും അയവരക്കുവാനും അവര്‍ അവ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി.
പക്ഷെ വിവരസാങ്കേതിക വിദ്യയുടെ നീരാളി അവരെയും ചുറ്റിവരിഞ്ഞു.
തങ്ങളുടെ സംഗമവേള്ളയിലെ വിനോദങ്ങള്‍ ലോകം മുഴുവന്‍ ഒരു ഇന്റര്‍നെറ്റ് തീ (കാട്ടുതീ) പോലെ പടരുന്നത് അവര്‍ തിരിച്ചറിഞ്ഞു.
ആരാണ്ണി ചതി ചെയ്തത് ? അവനോ ? അതോ അവളോ ?
എങ്ങും ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ മാത്രം.
വിവരസാങ്കേതിക വിദ്യയെന്ന നീരാളിക്ക് രണ്ടു മൊബൈല്‍ ഇരകള്‍ക്കുടി.
സംഗമ ദ്യശ്യങ്ങള്‍ കണ്ടാസ്വദിച്ച മൊബൈല്‍ പോക്കിരികള്‍ അവ തങ്ങളുടെ കുട്ടുകാര്തന്നെയാണോ എന്നുറപ്പിക്കാന്‍ മൊബൈലില്‍ അവനെയും അവളെയും വിളിച്ചു
മൊബൈല്‍ പലകുറിയടിച്ചു............
ആ മൊബൈലിന്നു അരികിലായി ഒരു SMS ന്‍റെ വില വരുന്ന സ്റ്റൈന്‍ലെസ്സ് സ്റ്റീല്‍ ബ്ലേഡ്(Stainless Steel Blade)അവരുടെ കൈത്തണ്ടയിലെ ചോരപറ്റി കിടപ്പുണ്ടായിരുന്നു.....
കോള്‍ എടുക്കുവാന്‍ അവനും അവളും അവശേഷിച്ചില്ല...............
ആ നംബരിലേക്കു വന്ന കോള്ളുകള്‍ മിസ്സ് കോള്ളുകള്‍ മാത്രമായി..............

Friday, October 15, 2010
ഹയാബുസ്സ ! ഒരു 15 വരി കഥ
ഹയാബുസ്സ ! ഒരു 15 വരി കഥ..
നഗരത്തിലെ ഒരു രാഷ്ട്രിയ പ്രമാണ്ണിയുടെ ഏക ആണ്‍ തരി... പേര് രാജേഷ് ! പേരിലൊരു പുതുമയിലാത്തതിനാല്‍ കുട്ടുകാര്‍ക്കിടയില്‍ "റെക്സ് " എന്നും കുട്ടുകാരികള്‍ക്കിടയില്‍ "റോമിയോ " എന്നുമാണ് നമ്മുടെ നായകന്‍ അറിയപെടുന്നത് .
രാജേഷ് പോര്‍ട്ടിക്കോവില്‍ മസില്‍ പിടിച്ചു സെന്‍റെര്‍ സ്റ്റാന്‍ഡില്‍ നില്‍ക്കുന്ന ഹയബുസ ഒന്ന് തലോടി, 1500 സി സി , 30 ബി എച് പി ഡയമണ്ട് ഫ്രൈം മെറ്റാലിക് ബോഡി ഹയബുസ....... അതെ! സുസുകി ഹയബുസ........ ബ്ലാക്ക് ഫ്രൈമിലെ മഞ്ഞ ഗ്രാഫിക്സും.... ഉണ്ടന്‍ ഹെഡ് ലൈറ്റും കുടി കണ്ടാല്‍..... പാണ്ടി ലോറി കണ്ടു മസില്‍ പിടിച്ചു നില്‍ക്കുന്ന ഒരു മഞ്ഞ തവള്ള .......ഈ നഗരത്തിലെ ഏറ്റവും വില കുടിയ സ്പോര്ടി ബൈക്ക് ......നമ്മുടെ നായകന്‍റെ തേരാളി......
രാജേഷ് റിമോട്ട് സെന്‍സര്‍ കീയിലോന്നു വിരലമര്‍ത്തി ! ഒരു മുരളിച്ചയോടെ ഹയബുസ സ്റ്റാര്‍ട്ടായി. റോമിയോ തന്‍റെ ലിവയിസ് ജീന്‍സ് വലിച്ചിട്ടു തന്‍റെ ഇവനിംഗ് സവാരിക്കായി തയാറായി .
ഇനി ഒരു നഗര പ്രതിക്ഷണം........ ടുഷന്‍ കഴിഞ്ഞു വരുന്ന പെണ്‍കൊടികളെയും , ഐ ടി പോകിരികളെയും ചായ കുടിച്ചുനില്കുന്ന വാ നോക്കികളെയും അന്ധാള്ളിപിച്ചുകൊണ്ട് ഒരു ഫോര്‍മുല ടൂ റൈസിംഗ്..........
പുറകില്‍ നിന്നൊരു വിളി: " എടാ രാജേഷേ ആ ഹെല്‍മറ്റു കുടി കൊണ്ടുപോടാ! നിന്‍റെ ഈ ഹയബുസ കണ്ടാലേ ഒരു ആയിരം രൂപ പെറ്റി ഉറപ്പാ" !
രാജേഷ്: " ഡോണ്ട് ബി സിലി മാ ! പുറകിനു വിളിക്കരുത്........ ഹെല്‍മറ്റു വച്ചാല്‍ എന്‍റെ മുഖം ആരു കാണും.........
മനസില്ലാ മനസോടെ പഴയ ഹെല്‍മറ്റു വാങ്ങി തടിച്ച പെട്രോള്‍ ടാങ്കില്‍ വച്ചു......
ഒരു 30 -40 കി. മി. സ്പീഡില്‍ നായകന്‍ ചെറിയൊരു നഗര പ്രതിക്ഷണം.........ഒരു മുരളിച്ചയോടെ ഹയബുസ നഗരത്തിന്‍റെ വിരിമാറിലുടെ തെന്നി നിങ്ങി............
നഗരത്തിലെ വള്ളയംബലം ജങ്ങ്ഷന്‍ ...... ഇനിയങ്ങോട്ട് കവടിയാര്‍ വരെ രാജവീഥി.......... ഒരു 3 കി.മി. കേരളത്തിലെ ഏറ്റവും നല്ല റോഡ് ....
ഇനി ഒരു മത്സരമാ........... സിരകളെ ത്രെസിപ്പിക്കും മത്സരം..............
രാജേഷ് ചുറ്റും ഒന്ന് നോക്കി..... ഒരു ബി ഐം ഡബ്ലു (BMW) 5 സിരിസ്............രാജേഷ് തന്‍റെ പ്രതിയോഗിയെ നോക്കി ഒന്ന് പരിഹസിച്ചു ചിരിച്ചു...........
ട്രാഫിക് പോലീസ് കൈ ഉയര്‍ത്തി മത്സരം ഉദ്ഘാടനം ചെയ്തു................
ഹയബുസ ഒന്ന് മുകരയിട്ടു......... മുന്‍ വില് പൊക്കി കുതിച്ചു...............
രാജ്ഭവന്‍ വരെ ബി ഐം ഡബ്ലു 5 സിരിസ് ഉം ഹയബുസയും ഒപ്പത്തിനൊപ്പം................
ഹയബുസ ക്ലച്ചു അമര്‍ത്തി ....ടോപ് ഗിയറില്‍ കുതിച്ചു ...... ബി ഐം ഡബ്ലു 5 സിരിസ്ന്നെ ഒന്ന് മൃതുലമായി ചുബിച്ച്...................
കണ്ടു നിന്ന ചിലര്‍ വാ പൊളിച്ചു..............
ബി ഐം ഡബ്ലു 5 സിരിസ് ഹയബുസയുടെ ചുംബനത്തില്‍ ഒന്നു കുതിച്ചു.......... ഹയബുസയുടെ തടിച്ച ടയറില്‍ ചുബിക്കനായി.......
ഒരു ചെറിയ തലോടല്‍..........................
ഹയബുസ......................... ഫിനിഷിഗ് പോയന്റ്റിനെ ലക്ഷ്യമാക്കി പറന്നു...........കൂടെ നായകനും............
വാ പൊളിക്കാത്ത കാഴ്ചക്കാരും ഇതുകണ്ട് വാ പൊളിച്ചു.................
ഇനി ഒരു മത്സരത്തിലും...... നായകനെ തോല്‍പിക്കാനാവില്ല.......................ഫിനിഷിംഗ് പോയന്റുകള്‍ക്ക് ഇനി പ്രസക്തിയില്ല....
അകലെ പല നിറത്തിലുള നിയോണ്‍ ബള്‍ബുകള്‍ തെളിച്ചു അലറി വരുന്ന ആംബുലന്‍സ് ശബ്ദം അവ്യക്തമായി കേള്‍ക്കാം...............
രാജവീഥിയില്‍ ഒരു പഴയ ഹെല്‍മറ്റു തന്‍റെ നായകന്‍റെ വിയോഗത്തില്‍ മോങ്ങ്ന്നു ഉണ്ടായിരുന്നു...................

Thursday, October 14, 2010
ആല്‍ത്തറ , ഒരു 5 വരി കഥ !
ആല്‍ത്തറ, ഒരു 5 വരി കഥ !
ഈ രാത്രിയില്‍ ഒരിക്കല്‍ക്കുടി ഞാന്‍ ആ ആല്‍ത്തറ വരെ പോവുകയാണ്, എന്‍റെ പത്മയെ കാണാന്‍. അമ്പലനടയിലെ ആ ആല്‍ത്തറയില്‍ കുട്ടുകാരുമൊത്തു സൊറ പറഞ്ഞു ഇരിക്കുബോഴാണ് ഞാന്‍ അവളെ ആദ്യമായി കാണുനത് , ഈ ആല്‍ത്തറയും അമ്പലനടയും സാക്ഷി നിര്‍ത്തിയാണ് ഞാന്‍ അവള്‍ക്കും അവള്‍ എനിക്കും സ്വന്തമാകുനതും .
രാത്രിയുടെ ഈ അന്ത്യയാമത്തില്‍ ഇവിടെ ഈ ആല്‍ത്തറയില്‍ കിടക്കുബോള്‍ എനിക്ക് നിന്നെ കാണാം ! നിന്നെ അറിയാം . ഇതൊരു സ്വപ്നമാകാം .....ഭംഗിയുള്ള സ്വപ്നം ........ ഈയൊരു സ്വപ്നത്തില്‍ നിന്നൊരു തിരിച്ചുപോക്ക് ഇനിയില്ല .........................
നാളത്തെ ഏതോ ഒരു സായാഹ്ന പത്രത്തില്‍ എനിക്കൊരു ചരമ കോളം ഒഴിഞ്ഞു കിടക്കുനത് എനിക്കിപ്പോള്‍ കാണാം !!!!!!!!!!!

Subscribe to:
Posts (Atom)