ഇലക്ഷനും, വോട്ടും !
ഉച്ചഭാഷിണ്ണി :" പ്രിയപ്പെട്ട നാട്ടുകാരെ ഈ വരുന്ന തിരഞ്ഞെടുപ്പില്‍ നമ്മുടെ സ്ഥാനാര്‍ഥി സരസമ്മയെ .......... ചിഹ്നത്തില്‍ വോട്ടു ചെയ്തു നിങ്ങളുടെ മനസിന്‍റെ അംഗികാരം നല്‍കി വന്‍പിച്ച ഭുരിപക്ഷത്തോടുകൂടി വിജയിപ്പിയ്ക്കണമെന്നു അഭ്യര്‍ഥിക്കുന്നു"
"നാടിന്‍റെ വികസനത്തിനായി നിങ്ങളുടെ വിലയേറിയ ഒരു വോട്ട്!"
നാടിപ്പോള്‍ ഇലക്ഷന്‍ തിരക്കില്ലാ...
ത്രീതല്ല തിരഞ്ഞെടുപ്പ് , പഞ്ചായത്ത് , ബ്ലോക്ക് , ജില്ലാതലം....
എങ്ങും പുഞ്ചിരി തൂകി നില്‍ക്കുന്ന സ്ഥാനാര്‍ഥികളുടെ പോസ്ടറുകള്‍ , പല രൂപത്തിലും ഭാവത്തിലും, നവരസങ്ങള്‍ കാണ്നിച്ചു തൊഴുകൈയോടെ, ഫുള്‍ സൈസ് ഹാഫ് സൈസ് പോസ്ടറുകള്‍.
നമ്മുടെ ചിഹ്നങ്ങള്‍ : കൈപത്തി , അരിവാള്‍ ചുറ്റിക , താമര , മണ്ണി, സൈക്കിള്‍ , ബാറ്റ് , ബോള്‍ തുടങ്ങി ആന മയില്‍ ഒട്ടകം വരെ........
നാല്ക്കവല്ല
കുട്ടപ്പന്‍ നാല്ക്കവല്ലയില്‍ വന്നു സ്ഥാനാര്‍ഥികളുടെ പോസ്ടറുകള്‍ നോക്കി ബഹുമാനാര്‍ത്ഥം ഒരു "ഗുഡ് മോര്‍ണിംഗ്" പറഞ്ഞു.
കുട്ടപ്പന്‍ നാട്ടില്‍ അറിയപ്പെടുന്ന ഒരു സ്വയം തോഴിലാളിയാ(ജോലിയൊന്നുമില്ല).പേരിനു രാഷ്ടിയവുമുണ്ട് ഇടതെന്നോ വളതെന്നോയെന്ന വേര്‍തിരിവില്ല. അതുകൊണ്ട് മുന്‍പും പിന്‍പും നോക്കാതെ ആരുടെ കൂടെ വേണമെങ്കിലും ചേരും.
കൈലിരിക്കുന്ന കാജ ബീഡി ഒന്നാഞ്ഞു വലിച്ചു കുട്ടപ്പന്‍ അടുത്തുള്ള നാണൂവിന്‍റെ ചായക്കടയിലേക്ക്...
ചായക്കട
കുട്ടപ്പന്‍ : നാണൂവെട്ടോ!പാല്ലുക്കൂട്ടി വെള്ളം കുറച്ചു ഒരു സ്ട്രോങ്ങ് ചായ.
കുട്ടപ്പന്‍ : ഇലക്ഷന്‍ പൊടിപൊടി ക്കുന്നുണ്ടാലോ , ഈതവണ കസേര പലതും മറയും.
താമരാക്ഷന്‍: ഓ!പിന്നേ...കസേര മാറിയിട്ടെന്തിനാ? നാടു നന്നാവന്നാമെങ്കില്‍ ഇവിടെ രാമ ഭരണം വരണം,അതിനു നമ്മുടെ പാര്‍ട്ടി കേന്ദ്രത്തില്‍ വരണം, അന്നാലെ നാട് വികസിക്കൂ.
ചെങ്കൊടി പാപ്പി :പിന്നേ പിന്നേ ! കേന്ദ്രത്തില്‍ കുറെയെവന്മാര് ഇപ്പോ ഒലത്തുനുണ്ടലോ ? വിലകയറ്റം കൊണ്ട് മനുഷ്യന്‍ പൊറുതി മുട്ടിയിരിക്കുവാ.8 തവണയാ പെട്രോളിന് വില കൂട്ടിയത്. പിന്നേ ഇപ്പോ ഒടുവിലൊരു കോമണ്‍വെല്ത്തും,കോമണ്‍ആയി കുറേപേര്‍ കുറേ മുക്കി....ഇത്തവണയും ഇവിടെ നമ്മ തന്നെ ജയിക്കും,കാരണം ജനങ്ങള്‍ക്ക് വിവരൊണ്ട്.
കൊച്ചുപൈല്ലി : പിന്നേ!ജനങ്ങളുടെ വിവരം കഴിഞ്ഞ ഇലക്ഷനില്‍ കൂറെ കണ്ടതാ....ഇമ്മടെ മദാമയക്ക് അറിയാം എങ്ങനെ ഭരിക്കണന്ന്...കണ്ടു പടി മോനെ ദിനേശാ.....
കൃഷികാരന്‍ കുറവന്‍: ആകെ നാല് വോട്ട് ഉണ്ട്! എന്നിക്കും പിള്ളേര്‍ക്കും കൂടി.നാനുറു സ്ഥാനാര്‍ഥികളും...ആര്‍ക്കന്നുവെചിട്ടാ ചെയുന്നത്.
നാടു വികസിച്ചു വികസിച്ചു ചിറയുണ്ടയിരുന്നത് പകുതിയും നികന്നു,തോട്ടിലും, കനാല്ലിലും വെള്ളം വന്നിട്ട് മാസങ്ങളായി....പുഞ്ച പണിതു കുത്തരിയുടെ കഞ്ഞി കുടിക്കാന്‍ വരെ ഗതിയില്ലതായി...നാടു വികസിച്ചു വികസിച്ച്.
ചെങ്കൊടി പാപ്പി:ഇതു ഞങ്ങള്‍ അന്നേ പറഞ്ഞതാ!മുതലാളി വര്‍ഗ്ഗത്തിന്റെ കുത്തകയാ ഈ നാശത്തിനു കാരണം....
താമരാക്ഷന്‍ : അല്ലേലും കേരളത്തിലെ കൃഷിക്കാരെന്ന് പറഞ്ഞാ ആരാ ?
"വംശ നാശ ഭിഷിണി നേരിടുന്ന സിംഹവാലന്‍ കുരങ്ങിനെപോലെ അവിടെ ഇവിടെയായി കാണപ്പെടുന്ന കുറെ പേ കോലങ്ങള്‍"
കുട്ടപ്പന്‍ : അരി ഇവിടെയിലെങ്കില്‍ തമിഴ്നാട്ടിനോ, ആന്ധ്രയിന്നോ ഇറക്കും.
കുട്ടപ്പന്‍ : കുറവോ! നാടിന്‍റെ വികസനതിന്നൊരു വോട്ടു! ആകെ എത്ര വോട്ടുണ്ടെന്നാ പറഞ്ഞേ?
കുറവന്‍: നാല്
കുട്ടപ്പന്‍ : നാല്ല്മുന്നു പന്ത്രണ്ടു... ബൈ രണ്ടു.. ആറു... ഒരു ആറായിരം രൂപയ്കൊളള വഴിയുണ്ട്.
കുറവന്‍ : എന്നാലും
കുട്ടപ്പന്‍ : ഒരു എന്നാലുംമില്ല... ഏതയാലും സ്ഥാനാര്‍ഥികല്‍ അടുത്ത അഞ്ചു കൊല്ലം കൊണ്ട് നാടു മുടിച്ചു കീശ കൊറേ വികസിപിക്കും. വെറുതെ എന്തിന്നാ കിട്ടുന്നത് കളയുന്നേ . ഒരായിരം എനിക്ക് കമ്മിഷന്‍ ഓക്കേ!
കുട്ടപ്പന്‍ :അപ്പോ ഒക്കെ പറഞ്ഞതുപോലെ....നമ്മുടെ വോട്ടു നമ്മെ വികസിപിക്കുനവര്‍ക്ക്!
എടൊ!നമ്മെ വികസിപ്പിക്കുനവര്‍ക്കെ നാടു വികസിപ്പികുവാന്‍ സാധിക്കു.
അപ്പൊ ഇലക്ഷന്റെയന്ന് യു പി സ്കൂളില്‍(ഇലക്ഷന്‍ ബൂത്ത്)തിരിച്ചറിയല്‍ കാര്‍ഡ്‌മായി വരിക.
പിന്നെ ഈ ചായയുടെ പൈസ കുറവന്‍ കൊടുക്കുമെന്ന് എനിക്കറിയാം ഹലാ പിന്നെ!...
അരയിലെ പൊതിക്കെട്ടില്‍ നിന്ന് ഒരു കാജബീഡി ചുണ്ടില്‍ തിരുകി കുട്ടപ്പന്‍ നാട്ടിലെ മറ്റു കുറവന്മാരുടെ കീശ വീര്‍പ്പിക്കാനായി (വികസിപ്പിക്കാനായി) അടുത്ത കവല ലക്ഷ്യമാക്കി നടന്നു....
കവലയിലെ ഉച്ചഭാഷിണി അപ്പോഴും ഇങ്ങനെ അലറുന്നുണ്ടായിരുന്നു "നാടിന്‍റെ വികസനത്തിനായി നിങ്ങളുടെ വിലയേറിയ ഒരു വോട്ട്...!"
No comments:
Post a Comment