മൂവായിരമാണ്ടില്‍ലെ ഒരു മുത്തശ്ശി കഥ!
മൂവായിരമാണ്ടില്‍ ഉറക്കമോളിച്ചു ചന്ദ്രനിലുള്ള തന്‍റെ രഹസ്യ കാമുകനുമായി വര്ച്ചുല്‍(virtual)ഭോഗതിലെര്‍പ്പെട്ടുകൊണ്ടിരിക്കുന്ന വീട്ടമ്മ,പാതിരാകോഴി കൂവിട്ടും കംബ്യുട്ടറില്‍ വര്ച്ചുല്‍(Virtual)കോമിക് പോക്കിരികളുമായി ഗെയിം കളിച്ചുകൊണ്ടിരിക്കുന്ന മക്കള്‍ തന്‍റെ രഹസ്യ ചാറ്റ് ഹാക്ക് ചെയുമോ എന്നു പേടിച്ചു അടുത്ത മുറിയില്‍ ഉറങ്ങാതെ കിടക്കുന്ന മുത്തശ്ശിയുടെ കൂടെ മക്കളെ പൂട്ടുന്നു.
റൂമില്‍ ഉറങ്ങാതെ കല പില കൂട്ടി കിടക്കുന്ന കംബ്യുട്ടര്‍ പേരക്കിടാങ്ങളെ ഉറക്കുവാനായി മുത്തശ്ശി ഒരു മുത്തശ്ശി കഥ പറയുന്നു.
"പണ്ട്..പണ്ട്..സൈബര്‍ യുഗത്തില്‍ ഒരു വലിയ കംബ്യുട്ടര്‍ രാജാവ്(മുതലാളി)ഉണ്ടായിരുന്നു. രസിതു വീട്ടുപടിക്കല്‍ (ബില്‍ ഗേട്സ്) എന്നായിരുന്നു അയാളുടെ പേര്
രാജാവിന്‍റെ കൈയില്‍ ഒരു മാന്ത്രിക ജനല്‍(വിന്‍ഡോസ്)ഉണ്ടായിരുന്നു,ആ ജനലിലൂടെ മാത്രമേ ആളുകള്‍ക്ക് എന്തെങ്കിലും കാണാനും ചെയാനും സാധിച്ചിരുന്നുള്ളൂ.
പലതരത്തിലുള്ള ജനലുകളാല്‍(വിന്‍ഡോസ് എക്സ് പി /വിസ്ത/സെവെന്‍)രാജാവ് ലോകം അടക്കിവാണു. പ്രജകളെയെലാം വലകളില്‍ കുടുക്കി രാജാവും മന്ത്രിമാരും സുഖിച്ചു ജീവിച്ചു.
രാജാവിന്നു വളരെ സുന്ദരിയായ ഒരു മകളുണ്ടായിരുന്നു , ലോകത്തിലെ ഏറ്റവും വലിയ സുന്ദരിയായിരുന്നു അവള്‍,അതുകൊണ്ട് സൗന്ദര്യ മത്സരങ്ങളില്‍ അവളെ ആരും പ്രവേശിപ്പിച്ചില്ല.
ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ സോഫ്റ്റ്‌വെയര്‍ ഇജിനിയര്‍ക്കെ അവളെ കെട്ടിച്ചു കൊടുക്കൊള്ളുന്നു നമ്മുടെ രാജാവ് ശപഥം ചെയ്തു.
പല ബുദ്ധിമാന്മാരും രാജകുമാരിയെ സ്വന്തമാക്കാനായി കാലിഫോര്‍ണിയയിലെ സിലിക്കന്‍ വാലിയിലെ മത്സര ഭൂമിയില്‍ തടിച്ചു കൂടി.
പക്ഷെ ആര്‍ക്കും ജയിക്കനായില്ല.
ഒടുവില്‍ സൗജന്യ പ്രവത്തന വിദ്യയുമായി(ഓപ്പണ്‍ സോര്‍സ് ഓപ്പരെട്ടിംഗ് സിസ്റ്റം/Open source operating system)ഒരു ചെറിയ പൊടി മീശാക്കാരന്‍ ചെക്കന്‍ രാജാവിനെ കാണാന്‍ വന്നു.
ആദ്യ നോട്ടത്തില്‍ തന്നെ രാജക്കുമാരി "ഐ ലവ് യു " വയറസിനെ കണ്ടപോലെ ഒന്നു പുളകിതയായി.
മീശക്കാരന്‍ ചെക്കന്‍റെ സംസാരം കേട്ടപോളെ തന്‍റെ കഞ്ഞിയില്‍ പാറ്റ വിഴുമെന്നു രാജാവിന്നു മനസിലായി.
ഒടുവില്‍ രാജാവ് തന്‍റെ സുന്ദരിയായ മകളെ മീശക്കാരന്നു കെട്ടിച്ചു കൊടുത്തു.
അങ്ങനെ പ്രജകളെയും പറ്റിച്ചു രാജാവും,മകളും, മരുമകനും കുറെ വര്‍ഷം സുഖമായി ജീവിച്ചു "
കഥ തീരുന്നതിന്നുമുന്‍പെ പേരക്കിടാങ്ങള്‍ തലച്ചോറ് ഷട്ട് ഡൌണ്‍ ചെയ്തു ഉറക്കമായി.
(ഇതു വെറും ഒരു മുത്തശ്ശി കഥയാണ്,ജീവിച്ചിരിക്കുന്നവരോ,മരിച്ചവരോ , ജനിക്കാന്‍പ്പോകുന്നവരുമായി എന്തെകിലും സാമ്യമുണ്ടെകില്‍ തികച്ചും യാദ്രിശ്ചികം)
No comments:
Post a Comment