Total Pageviews

Tuesday, October 26, 2010

അപ്പുവിന്റെ ചില ചോദ്യങ്ങള്‍ ? : ഒരു 11 വരി കഥ !

അപ്പുവിന്റെ ചില ചോദ്യങ്ങള്‍ ? : ഒരു 11 വരി കഥ !

അപ്പു ഒരിക്കല്‍കൂടി ശബ്ദം കേട്ടിടത്തെയ്ക്ക് ജനലിലൂടെ നോക്കി.അവനു വ്യക്തമായി ഒന്നും കാണ്ണാന്‍ കഴിഞ്ഞില്ല.

മതിലിനപുറത്തു കുറച്ചുപേര്‍ എന്തൊക്കയോ പറയുന്നതും,വെട്ടുന്നതും മുറിക്കുന്നതുമായ ശബ്ദം കേള്‍ക്കാം.

അപ്പു മതിലിനരികിലെക്കോടി,മതിലിന്റെ ഉയരം കാരണം അപ്പുറത്ത് എന്താണ് നടക്കുന്നതെന്ന് അവനു കാണ്ണാന്‍ സാധിച്ചില്ല.

കീ... കീ...എന്നാ ശബ്ദം ഒരിക്കല്‍ കൂടി അവന്റെ കാതില്‍ വന്നടിച്ചു...അവന്‍ ശബ്ദം കേട്ടിടത്തേക്ക് ഓടി...

കോണ്‍ക്രീറ്റ് കട്ടകള്‍ പാകിയ മുറ്റത്തു മതിലിനരികിലായി ഒരു കിളിക്കൂട്‌ വീണുകിടക്കുന്നു...

അതില്‍ കണ്ണുപ്പോലും തുറക്കാത്ത രണ്ടു കിളിക്കുഞ്ഞുങ്ങള്‍...

കൂട് നഷ്ട്ടപ്പെട്ട ആ കിളിക്കുഞ്ഞുങ്ങള്‍ വാവിട്ടു കരയുകയാണ്...

വലിയോരലര്‍ച്ചയോടെ മതിലിനപ്പുറത്ത് ഒരു മരം വീണു....ഒരു പക്ഷെ ആ മരത്തിലായിരുന്നിരിക്കാം ആ കിളികളുടെ കൂട്....

അപ്പുനിന്റെ ഫ്ലാറ്റിലെ വാച്ച്മാന്‍ ആ കിളികൂടും കിളികുഞ്ഞുങ്ങളെയും ഒരു പോളിത്തിന്‍ കവറിലിട്ടു വഴിയരികിലെ കോര്‍പ്പറേഷന്‍ ബോക്സ്‌ ലക്ഷ്യമ്മാക്കി നടന്നു.

"അപ്പൂ.. മുറ്റത്തു കളിച്ചു നടക്കാതെ പോയിരുന്നു കണക്കുചെയ്" എന്ന അമ്മയുടെ സ്നേഹമ്മുള്ള ശകാരം.....

മുറിയിലെ ജനലിനരില്‍ വന്നു അപ്പു ഒന്നുകൂടി മതിലിനപ്പുരതെയ്ക്ക് നോക്കി...അവിടെ വീണ്ടും മരങ്ങള്‍ മുറിക്കുനതിന്റെ ശബ്ദം കേള്‍ക്കാം.

അപ്പുവിന്റെ ചില ചോദ്യങ്ങള്‍ :

എന്തിനാണവര്‍ മരങ്ങള്‍ മുറിക്കുന്നത്...? പുതിയ ഫ്ലാറ്റ് കേട്ടാനാവുമോ...? ഇനിയും കുറെ കിളികള്‍ക്കു കൂട് നഷ്ടപെടുമോ...? തന്റെ ഫ്ലാറ്റുകെട്ടിയപോഴും ഇതുപോലെ മരങ്ങള്‍ മുറിചിരുന്നോ...? ആര്‍ക്കൊക്കെയന്നു കൂട് നഷ്ടപ്പെട്ടു...?.....

2 comments:

  1. Good one. Write more positive stories..... It is depressing to read sad stories every day :):):)

    ReplyDelete
  2. Appuvintha question Correct anu.....

    ReplyDelete