Total Pageviews

Monday, October 18, 2010

മിസ്സ്‌ കോള്‍ / Miss Call

മിസ്സ്‌ കോള്‍/ Miss Call

ഒരു മിസ്സ് കോളിലാണ് ജീവിതത്തിന്‍റെ തുടക്കവും ഒടുക്കവും.

മിസ്സ്‌ കോള്ളില്‍ ഒളിഞ്ഞു കിടക്കുന്ന ജിജ്ഞാസ അവനെയും അവളെയും പരസ്പരം തിരിച്ചു വിളിക്കുവാന്‍ പ്രേരിപ്പിച്ചു.

മൊബൈല്‍ ദൂതര്‍ പല സമ്മാനവുമായി(OFFERS)അവരെ മുട്ടി വിളിച്ചു.

മിസ്സ്‌ കോള്ളുകള്‍ വഴിമാറി ഇനി ലോങ്ങ്‌ ഡ്യൂറഷന്‍ കോള്ളുകള്‍ മാത്രം.

രാത്രിയും പകലും അവര്‍ സംസാരിച്ചു,SMS കൈമാറി,ഉള്ളു തുറന്നു ചിരിച്ചു,ഉള്ളു തുറന്നു സംസാരിച്ചു.

പിന്നിടവര്‍ പരസ്പരം കണ്ടു, ഒരുമിച്ചു സല്ലപിച്ചു.....രാത്രികളില്‍ വീണ്ടും സംസാരിച്ചു, പകലുകളിലെ സംഗമത്തെ കുറിച്ച് ചര്‍ച്ച ചെയ്തു.

പകലുകളില്‍ അവര്‍ വീണ്ടും സല്ലപിച്ചു ..... സല്ലാപവേളയിലെ മധുരമുള്ള ഓര്‍മ്മകള്‍ ഓര്‍ത്തെടുക്കുവാനും അയവരക്കുവാനും അവര്‍ അവ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി.

പക്ഷെ വിവരസാങ്കേതിക വിദ്യയുടെ നീരാളി അവരെയും ചുറ്റിവരിഞ്ഞു.

തങ്ങളുടെ സംഗമവേള്ളയിലെ വിനോദങ്ങള്‍ ലോകം മുഴുവന്‍ ഒരു ഇന്റര്‍നെറ്റ്‌ തീ (കാട്ടുതീ) പോലെ പടരുന്നത്‌ അവര്‍ തിരിച്ചറിഞ്ഞു.

ആരാണ്ണി ചതി ചെയ്തത് ? അവനോ ? അതോ അവളോ ?

എങ്ങും ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ മാത്രം.

വിവരസാങ്കേതിക വിദ്യയെന്ന നീരാളിക്ക് രണ്ടു മൊബൈല്‍ ഇരകള്‍ക്കുടി.

സംഗമ ദ്യശ്യങ്ങള്‍ കണ്ടാസ്വദിച്ച മൊബൈല്‍ പോക്കിരികള്‍ അവ തങ്ങളുടെ കുട്ടുകാര്തന്നെയാണോ എന്നുറപ്പിക്കാന്‍ മൊബൈലില്‍ അവനെയും അവളെയും വിളിച്ചു

മൊബൈല്‍ പലകുറിയടിച്ചു............

ആ മൊബൈലിന്നു അരികിലായി ഒരു SMS ന്‍റെ വില വരുന്ന സ്റ്റൈന്‍ലെസ്സ് സ്റ്റീല്‍ ബ്ലേഡ്(Stainless Steel Blade)അവരുടെ കൈത്തണ്ടയിലെ ചോരപറ്റി കിടപ്പുണ്ടായിരുന്നു.....

കോള്‍ എടുക്കുവാന്‍ അവനും അവളും അവശേഷിച്ചില്ല...............

ആ നംബരിലേക്കു വന്ന കോള്ളുകള്‍ മിസ്സ്‌ കോള്ളുകള്‍ മാത്രമായി..............

3 comments:

  1. Great story writer. Hope to see more stories from you......

    ReplyDelete
  2. Good story............. I like it..............

    ReplyDelete