Total Pageviews

Friday, December 17, 2010

കൊടകര ഷഷ്ടി - 4

കൊടകര ഷഷ്ടി - 4

അതെ ഞാന്‍ അവളെ അനുഗമിയ്ക്കുകയാണ്, വദനങ്ങളെക്കാള്‍ സുന്ദരമെന്നു തോന്നിയ്ക്കുന്ന നിതംബങ്ങളുടെ താള ചലനങ്ങള്‍ നോക്കി.

ഒരുക്കാലത്ത് ഈ പ്രിയ എന്‍റെ ഒരു ശത്രു വായിരുന്നു ,എന്നിയ്ക്കും പത്മയ്ക്കുമിടയില്‍ പലപ്പോഴും ഒരു വലിയ കുരിശായി ഈയുള്ളവള്‍ വിള്ളയാടിയിരുന്നു .എന്റെ ദിവ്യ പ്രേമ്മത്തെ ഇവള്‍ പലപ്പോഴും മുതലെടുത്തിടുണ്ട് .
"അച്ഛന്നോട് പറഞ്ഞു കൊടുക്കും പോല്ലും"...ഭിഷണി ,എത്ര ഐസ്ക്രിമുകള്‍ ,എത്ര 5 സ്റ്റാര്‍ ചോകലെട്ടുകള്‍ ഇവള്‍ വാങ്ങി തിന്നിരിയുക്കുന്നു.

പിന്നിടിവള്‍ ആ തെറ്റ് തിരുത്തി ഒരു ഹംസമായി...പലപ്പോഴും അതി സാഹസികമ്മായി എത്ര എത്ര ലവ് ലറ്ററുകള്‍ എന്നിയ്ക്ക് കൊണ്ടുതന്നിരിയ്ക്കുന്നു ,എത്രയെണ്ണം ഞാന്‍ ഇവള്‍ വഴി ഇവളുടെ ചേച്ചി പത്മയ്ക്ക് കൊടുത്തയ്ച്ചിരിയ്ക്കുന്നു,എന്നാലും ഇവളുടെ ഐസ്ക്രിം തീറ്റയ്ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല.

ജൌള്ളിക്കട വരെ പോകേണ്ടിവന്നില്ല അതിന്നു മുന്‍പ് ഞാന്‍ അവളെ കണ്ടു,വര്‍ഷങ്ങള്‍ക്കു ശേഷം...
അവളെ കണ്ടതും എന്റെയുള്ളില്‍ ഒരാന്തല്‍....
പച്ച കരയുള്ള സെറ്റ് സാരിയുമുടുത്ത് എന്റെ ദേവി എന്നെ നോക്കി മന്ദസ്മിതം തൂകി , അനുരാഗത്തിന്റെ വശ്യമ്മായ പുഞ്ചിരിയായിരുന്നില്ല ,മറിച്ച് ഇന്നിയും യുഗങ്ങളോളം തപസിരുന്നാലും അര്‍ഥങ്ങള്‍ കണ്ടെത്താന്നാവുമെന്നു ഉറപ്പിലാത്ത എന്തോ ഒന്ന് ആ പുഞ്ചിരിയിലൂടെ അവളുടെ കണ്ണുകള്‍ എന്നോട് മന്ത്രിച്ചു.

"ഒരു നിമിഷം തരു നിന്നിലലിയാന്‍ ,ഒരു യുഗം തരു നിന്നെ അറിയാന്‍ "എത്ര അര്‍ത്ഥവത്താണവരികള്‍.

അവള്‍ ഒന്ന് തടിച്ചിടുണ്ട്‌, അതവളെ കുറച്ചുകൂടി സുന്ദരിയാക്കുന്നു ,എത്രയൊക്കെ വര്‍ണ്ണിച്ചാലും എന്തൊക്കെ പറഞ്ഞാലും അവളുടെ നെറ്റിയിലെ ഒരു നുള്‍ സിന്ദൂരം എനിക്കും അവള്‍ക്കുമിടയില്‍ വ്യക്തമായ അതിര്‍ വരമ്പുകള്‍ സ്രഷ്ടിച്ചിരിയ്ക്കുന്നു.

പത്മ എനിക്ക് അവളുടെ ഭര്‍ത്താവിനെ പരിചയപ്പെടുത്തി , തിരിച്ചെന്നെയും.
"പത്മ ഇടയ്ക്ക്യൊക്കെ പറയാറുണ്ട് " എന്ന് ഒരു കളചിരിയോടെ ആ പ്രവാസി മലയാളി എന്നോട് പറഞ്ഞൂ.

പിന്നെ നാട്ടിലെയും , വീട്ടിലെയും , ബാങ്ങലൂരിലെയും വിശേഷങ്ങള്‍ പറഞ്ഞ് കുറച്ചു നേരം , സാധിയ്ക്കുമെങ്കില്‍ വൈകിട്ട് കാണാം എന്നു പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു.

പോകുന്ന വഴിയ്ക്ക് എന്നെ കളിയാക്കി പ്രിയയുടെ വക ഒരു ഡയലോഗും "പിന്നെ ആ പഴയ റിലയന്‍സ് നമ്പര്‍ മറന്നിട്ടിലാല്ലോ അല്ലെ ?"
ഞാനാകെ ചൂളിപ്പോയി....

ഒരു രണ്ടു രണ്ടര മണിയോടുകൂടി എല്ലാ കാവടി സെറ്റുകളും അമ്പല നടയില്‍ കയറി എന്നു ഉറപ്പു വരുത്തി ഞാന്‍ വീട്ടിലേയ്ക്ക് തിരിച്ചു.

****
വൈകിട്ട് 8 .30 മണിയോടെ ചെറിയൊരു വെടിക്കെട്ടും കഴിഞ്ഞ്, കാവടികള്‍ അവസാന ആട്ടകലാശത്തിന്നു തെയ്യാര്‍. ഉച്ചയ്ക്കലത്തെ ക്ഷിണം തിര്‍ക്കാന്‍ ഞാന്‍ ചെറുതായി ഒന്നു മിന്നുങ്ങിയിട്ടുണ്ട് എന്നു പറയേണ്ടതിലാലോ..
ഒരു പത്തു പത്തര മണിയോടുകൂടി കാവടി സംഘം കൊടകര ടൌണില്‍ ലെത്തി. ഞാന്‍ ബാണ്ട് സെറ്റിന്റെ വാദ്യത്തിനോപ്പം ഡിസ്ട്ടടിയ്ക്യുകയാണ് (തുള്ളുകയാണ്) ലക്കും ലഗാനുമിലാതെ.

അപ്പൊ എന്തിന്നാണ് ഞാന്‍ അങ്ങോട്ട്‌ നോക്കിയത്..എന്താണ് ഞാന്‍ അവിടെ കണ്ടത്...
എന്‍റെ റിലയന്‍സ് എമ്മാന്മ്മാരെ നിങ്ങള്‍ എന്തിന്നു എന്നോട് ഈ ചതി ചെയ്തു...
കൊടകര ടൌണില്‍ ആ നാലുകൂടിയ റോഡില്‍ ആ റിലയന്‍സിന്റെ ഫ്ലെക്സ് (പരസ്യ ബോര്‍ഡ് ) കണ്ടത്, എന്‍റെ ജീവിതത്തിലെ മറ്റൊരു ടെര്ണിഗ് പോയന്‍റ് ആകുമോ. ആ നാല്‍ക്കവലയില്‍ എങ്ങോട്ട് തിരിയണം മെന്നറിയാതെ ഞാന്‍.

ഒടുവില്‍ ഞാന്‍ ആളൊഴിഞ്ഞ ഒരു മൂലയില്‍പ്പോയി ആ 9349 ...റിലന്‍സ് നമ്പരില്‍ വിളിച്ചു..
ലോങ്ങ്‌ റിംഗ് ....നോ ബടി പിക്കിംഗ് .... ആരും ഫോണെടുത്തില്ല,വീണ്ടും വിളിച്ചു ലോങ്ങ്‌ റിംഗ്....ആരും ഫോണെടുത്തില്ല...നിരാശ... ച്ഹി. ഡാഷ് മക്കള്...പിന്നെയും എന്തോക്കെയും പുലമ്പി ഞാന്‍ വീണ്ടും പൂര്‍വാധികം ശക്തിയോടെ വീണ്ടും ഡിസ്ട്ടടി....തുള്ളല്‍.....ഉറഞ്ഞു തുള്ളല്‍.

ഇടയ്ക്കെന്റെ ശരിരം ഒന്നു വിറച്ചു ,പാദം മുതല്‍ തല വരെ ,രണ്ടു തുള്ളി അടിച്ചതിന്റെയാണോ ?

അല്ല , ഒന്നുകൂടി ഒരു വിറ, തുടയില്‍...നോക്കിയാ N സിരിസ് മൊബൈല്‍ വൈബരെട്ടര്‍ മോഡില്‍ വിറചതാണ്.
മൊബൈല്‍ എടുത്തു നോക്കിയപ്പോള്‍ 2 മിസ്‌ കോള്‍... View
എന്റെ പൂനിലാര്‍ക്കാവിലമ്മേ.....9349 ...ഞാന്‍ ഒന്നുകൂടി കണ്ണ് തിരുമ്മി നോക്കി..അതെ ആ നമ്പര്‍ തന്നെ ആ പഴയ റിലയന്‍സ് 9349 നമ്പര്‍...

തുള്ളല്‍ മതിയാക്കി ആളൊഴിഞ്ഞ ഒരു കോണില്‍ പോയി ഞാന്‍ 9349 ...നംബറി ലേയ്ക്ക് വിള്ളിച്ചു...
രണ്ടു ലോങ്ങ്‌ റിംഗ്.... call connected (കോള്‍ എടുത്തു ),അപ്പുറത്തൊരു സ്ത്രി ശബ്ദം,ഹല്ലോ...

നാലു വര്‍ഷത്തിനു ശേഷം വിള്ളിച്ചത്തു കൊണ്ടായിരിയ്ക്കാം ചെറിയ ഒരു ആമുഖം ( introduction ) വേണ്ടി വന്നു...പിന്നെ ചരിത്രത്തിലേയ്ക്ക് ഊളിയിട്ടു ,വര്‍ത്ത മ്മാനത്തിലൂടെ വണ്ടിയോടിച്ചു ഭാവിയിലോട്ടു ഒരു പോക്ക്‌...പരസ്പരം സോറി പറഞ്ഞും, പുകഴ്ത്തിയും സെന്റിയടിച്ചും കുറെ നേരം (ചുരുക്കി പറഞ്ഞാ കത്തിയടി).

ഒടുവില്‍ മോബില്ലിലെ ചാര്‍ജ് തീരും മുന്‍പേ ഞാനും അവളും ഒരു തിരുമാനത്തിലെത്തി.
തിരുമാനം വളരെ സിമ്പിള്‍ ആയിരുന്നു.

അതായതു "ഒരാണ്‍ കുട്ടി യാണ് ഉണ്ടാവുനതെങ്കില്‍ അവനെ SNV സ്കൂളിലും , പെണ്‍ കുട്ടിയാണെങ്കില്‍ അവളെ DON BOSCO (ഡോണ്‍ ബോസ്കോ ) വിലും വിട്ടു പഠിപ്പിയ്ക്കാം."
"പിന്നെ ഈ പ്രാവശ്യം ആരൊക്കെ എതിര്‍ത്താലും ഇല്ലേലും ,നമ്മുക്ക് നമ്മുടെ വിവാഹം അടുത്ത ഷഷ്ടി യ്ക്ക് മുന്‍പ് രജിസ്ടര്‍ ചെയാം"

ഷഷ്ടിയും കഴിഞ്ഞു അമ്പല പറമ്പില്‍ നിന്നും വീട്ടിലേയ്ക്ക് വരുമ്പോള്‍ ഞാന്‍ ചില തിരുമാനത്തിലെത്തിയിരുന്നു , എത്രയും പെട്ടന്ന് നാട്ടില്‍ സെറ്റില്‍ ചെയണം ,പറ്റുമെകില്‍ ഇവിടെ ഇന്‍ഫോ പാര്‍ക്കിലോ , കൊരട്ടിയിലെ ഐ ടി പാര്‍ക്കിലോ ഒരു ജോലി, പിന്നെ വിവാഹം.

കാരണം ഇവളെ കൂടി നഷ്ടപ്പെട്ടാല്‍ ആണാണെന്നു പറഞ്ഞു ജീവിചിരിയ്കുന്നതില്‍ അര്‍ത്ഥമില്ല!!!!! ചേച്ചിയോ ഒരു വഴിക്കായി , അനിയത്തിയെ കൂടി നഷ്ടപ്പെടാന്നു വച്ചാ.....എന്‍റെ പൂനിലാര്‍ക്കാവ് ദേവി.

മനസിലായില്ലാലെ....

ആ രാത്രി ആ ഫോണെടുത്തത് പ്രിയയായിരുന്നു....
പ്രിയ! പത്മയുടെ അനിയത്തി, എന്റെ ഭാവി വധു.
"ഓ...പ്രിയേ...പ്രിയേ നിനക്കൊരു ..........." എന്ന അനിയത്തി പ്രാവിലെ ഗാനം ഞാന്‍ മൊബൈലില്‍ പ്ലേ ചെയ്തു...പിന്നിടങ്ങോട്ട് ഇന്നുവരെ ഈ അനിയത്തി പ്രാവിലെ ഗാനമാണ് എന്റെ റിംഗ് ടോണ്‍.

അങ്ങനെ പത്മയുടെ അച്ഛന്‍ തന്നെയാണ് എന്റെ അമ്മായിച്ചന്‍ ആകുവാന്‍ ഏറ്റവും യോഗ്യന്‍ എന്ന തിരുമാനത്തില്‍ ഞാന്‍ ഉറച്ചു നിന്നു.

(നോട്ട് : ഈ കഥയും ,ഇതിലെ കഥാ പാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രമാണ് , ജീവിച്ചിരിയ്ക്കുനവരോ , മരിച്ചവരോ , ഇന്നി ജനിയ്ക്കാന്‍ പോകുന്നവരുമ്മായി എന്തെകിലും സാമ്യമുണ്ടെങ്കില്‍ അതു തികച്ചും യാദ്രശ്ചികം മാത്രം )

(ഇന്നി ആ രാത്രി പത്മ എന്തെടുക്കുകയാണെന്ന് ചോദിച്ചാ... അവള്‍ അടുത്ത മുറിയില്‍ അവളുടെ കുഞ്ഞിന്നു ഒരു കഥ പറഞ്ഞൂറക്കുകയായിരുന്നു എന്ന് പറയേണ്ടിവരും)

(ഈ വര്‍ഷത്തെ കൊടകര ഷഷ്ടി കഴിഞ്ഞു ,ഇന്നി അടുത്ത വര്‍ഷം)

Wednesday, December 15, 2010

മന്ത്രിമാര്‍

മന്ത്രിമാര്

ഞാന്‍ ,ഒരു ആമുഖത്തിന്റെ ആവശ്യം ഇല്ല ,
നിങ്ങള്‍ ജനങ്ങള്‍, എന്റെ പ്രിയപ്പെട്ട വോട്ടര്‍മ്മാര്‍ തിരഞ്ഞെടുത്തത് കൊണ്ട് മാത്രം കഞ്ഞി കുടിയ്ക്കുന്ന ഒരു പാവം മന്ത്രി .

പോര്‍ച്ചില്‍ കിടക്കുന്ന ചുവന്ന നമ്പര്‍പ്ലേറ്റ് ഉള്ള സ്കോട ഒക്ടാവിയ കണ്ടപ്പോളാണ് അതിന്നു പിറകിലുള്ള കാര്യം ഓര്‍മ്മ വന്നത്.
***
അന്ന് ഞങ്ങള്‍ എം എല്‍ എ മാര്‍ ഉച്ചയ്ക്കുള്ള ഉണ്ണും കഴിഞ്ഞു വെടി പറഞ്ഞു സമയം പോയതറിഞ്ഞില്ല ,ചര്‍ച്ച പതിവുപോല്ലേ തന്നെ മുല്ലപെരിയാര്‍, സ്മാര്‍ട്ട്‌ സിറ്റി , വിലകയറ്റം ,വാണിഭം അങ്ങനെ...പലവക.

ഭരണ പക്ഷ്ത്തായതുകൊണ്ട് ഞാന്‍ പല്ലിന്റെ എടയും കുത്തി ഒരു കൊട്ടുവായുമിട്ടു മിണ്ടാതിരുന്നെയുള്ളൂ .
അപ്പോഴാന്നു ഇമ്മടെ മധ്യ കേരളത്തിലുള്ള സഖാവ് പറഞ്ഞത്....ഒന്ന് പുറത്തു പോയി ഓരോ ചായും വഴാക്കപ്പവും കാചിയാല്ലോ...ങേ ?

ഗസ്റ്റ്‌ ഹൌസിന്നു വെള്ളിയില്‍ അബസിടര്‍ കാറുണ്ടായിരുന്നെങ്കിലും ഞങ്ങള്‍ നാലു പേരും നടന്നു പോകാം എന്നു തിരുമ്മാനിച്ചു....ഒരു പത്തു മിനിട്ട് നടക്കണം.
പിന്നെ വല്ലപോഴുമുള്ള ഈ നടന്നു പോക്ക് ഞങ്ങള്‍ എം എല്‍ എ മ്മാര്‍ക്ക് ജനസംബര്‍ക്കത്തിന്നുള്ള ഒരു എളുപ്പ വഴികൂടിയാണ്...

അങ്ങനെ വളരെ കാലത്തിന്നു ശേഷം മനോരമ്മ ജങ്ങ്ഷന്‍ വഴി തമ്പാനൂര്‍ വരെ ഞങ്ങള്‍ നടന്നു.
പോതുമാരമത്ത് നമ്മടെ വകുപ്പലാതതിന്നാല്‍ റോഡുകളെ പറ്റി പറയാന്‍ എന്നിക്ക് അവകാശമുണ്ട്‌...
റോഡും ,തോടും തിരിച്ചരിയ്യന്‍ നന്നേ പാടുപെട്ടു.. ഈ ഗട്ടരുകള്‍ക്കിടയില്‍ റോഡു തിരിച്ചറിയാനൊക്കെ പറഞ്ഞാ വല്യ കഷ്ടാ...
പിടകോഴി ചിക്കി മാന്തിയ.... കാക്ക തൂറി കൊക്ക് മന്തിയതു പോലെ ജെ സി ബി കൊണ്ട് മാന്തിപോളിച്ച റോഡുകള്‍ , നടപാതകള്‍....എന്തു സുന്ദര കേരളം.

പെട്ടന്നാണ് അത് സംഭവിച്ചത്...

അത്ര പെട്ടന്നു എന്നു പറയാനൊക്കില്ല... കാരണം അതുപോലുള്ള റോഡിലൂടെ അതും നമ്മുടെ ആന വണ്ടി (KSRTC) പാഞ്ഞു പോയെന്നു പറഞ്ഞാ നമ്മില്‍ എത്ര പേര്‍ വിശ്വസിയ്ക്കും...
KSRTC പാഞ്ഞു പോയി...
ഒരു 5 മിനിറ്റ് സമയത്തേയ്ക്ക് എന്താണ് സംഭവിച്ചതെന്ന് ഓര്‍മയില്ല.
ഒരാറ്റം ബോംബിട്ട അവസ്ഥ.... ആകെ പൊടി...ചെമ്മണ് വിസ്പ്പോടനം ....
വായിലും , മൂക്കിലും എന്തിന്നു.... ആ പോടിയഭിഷേകത്തില്‍ ഞങ്ങള്‍ ധന്യരായി(പൊടി തിന്നു വയറു നിറഞ്ഞൂ).

അകലേന്നു മറ്റൊരു ആന വണ്ടികൂടി വരുന്നത് കണ്ട ഞങ്ങള്‍ നാലു എം എല്‍ എ മ്മാരും ചായ കുടി തത്ക്കാലം വേണ്ട എന്നുവച്ച് ,മറ്റൊരു ഇടവഴിയിലൂടെ (ഗട്ടറുകള്‍ സൈക്കിള്‍ ട്യൂബ് പഞ്ചറോട്ടിയ്ക്കുന്നതുപോലെ അവിടെ ഇവിടെ ടാറു കോരിയോഴിച്ചു ഓട്ടയടച്ച) ഗസ്റ്റ്‌ ഹൌസ് ലക്ഷ്യമ്മാക്കി നടന്നു, ഒപ്പം ആ വഴി ദിവസും നടന്നു/ കടന്നു പോകാന്‍ ഹതഭാഗ്യരായ എന്റെ സ്വന്തം വോട്ടര്‍മ്മാരെക്കുറിചാലോചിച്ചു ഞാന്‍ പുളകിതന്നായി.

(കുറിപ്പ് : സത്യം പറഞ്ഞാ ഈ ഒരനുഭവം ഉള്ളതുകൊണ്ടാണ് 70 കോടി ചെലവാക്കി മന്ത്രിമ്മാര്‍ക്കും ,എം എല്‍ എ മ്മാര്‍ക്കും ആഡംബര കാര്‍ വാങ്ങണം എന്ന പ്രമ്മേയം വന്നപ്പോ കക്ഷം ചൊറിഞ്ഞു ഞാന്‍ അതിനെ പിന്താങ്ങിയത് , ഈ വാര്‍ത്ത എന്റെ വോട്ടര്‍മ്മാര്‍ പ്രമുഖ ദിനപത്രങ്ങളുടെ ഉള്‍പ്പേജുകളില്‍ വായിചിരിയ്ക്ക്യുമ്മല്ലോ)

Tuesday, December 14, 2010

കൊടകര ഷഷ്ടി - 3

കൊടകര ഷഷ്ടി - 3

ട്രെയിന്‍ ഇറങ്ങി നേരെ വീട്ടിലേയ്ക്ക് , പീ ജീ ട്രാവെല്‍സിന്റെ ലൈന്‍ ബസില്‍.
രണ്ടു കുടം വെള്ളം നിറയിലൂടെ ഒഴിച്ച് , ഒരു ജോഡി പുതിയ ഡ്രെസ്സ്സുമ്മിട്ട് തെക്കുമുറി സെറ്റിന്‍റെ കാവടി കൂട്ടത്തിലേയ്ക്ക് ഒരു ഓട്ടം.

ശികാരി മേള ത്തിനു താളം പിടിച്ച് കുറച്ചു നേരം , പിന്നെ കാവടികളുടെ ഭംഗി ആസ്വദിച്ചു ഗോപുര കാവടി വരെ ഒരു പ്രദിക്ഷണം 30 പൂ കാവടികളും , 5 ഗോപുരകാവടികളും , കാവടികളുടെ എണ്ണ മെടുക്കുക എന്ന പതിവ് ഞാന്‍ തെറ്റിച്ചില്ല.
ഓരോ വര്‍ഷം ചെല്ലും തോറും കൂടുതല്‍ വര്‍ണ കൊഴുപ്പോടും മേള കൊഴുപ്പോടും കൂടി ഷഷ്ടി.

കാവടികളുടെ അകമ്പടി സേവിച്ച് അടിയന്‍ അമ്പല പറമ്പിലേയ്ക്ക്.
പൂനിലാര്‍ക്കാവ് ഷഷ്ടി പറമ്പില്‍ (അമ്പല പറമ്പില്‍ ) ജന സാഗരം ,മേള്ള കൊഴുപ്പോടെ പൊടിപറത്തി നാനാ ഭാഗത്തുനിന്നുള്ള കാവടി സംഘങ്ങള്‍ ദേവി ദര്‍ശനത്തിന്നായി വന്നു തുടങ്ങി .

അടിയനും ദേവി ദര്‍ശനത്തിനായി വന്നതാണ്‌... അവളെ ഈ അമ്പല പറമ്പില്‍ കാണാനാവുമോ ?

ശികാരി മേളത്തിനൊപ്പം ഈയുളവന്റെ ഉള്ളുംമിടിയ്ക്കാന്‍ തുടങ്ങി.

കണ്ട്രോള് തരു കണ്ണാ... കണ്ട്രോള്‍... നഷ്ടപ്പെട്ട കണ്ട്രോള്‍ വീണ്ടെടുക്കാനായി ഞാന്‍ അമ്പല പരബിലെ സുന്ദരികളുടെ സുന്ദരമായ മുഖങ്ങള്‍ മാറി മാറി നോക്കി ( വായ് നോട്ടം )
ആ മുഖങ്ങളില്‍ എന്റെ ദേവിയുടെ മുഖം മാത്രം കാണാനായില്ല....അതുകൊണ്ട് മറ്റു സുന്ദരികളുടെ മുഖം മുതല്‍ പാദം വരെ കണ്ണോ ടിയ്ക്കുന്ന ക്രിയയില്‍ ഞാന്‍ വ്യാപ്രതനായി.

കാവടി സംഘങ്ങള്‍ ഒന്നിന് പുറകെ ഒന്നായി അമ്പലനടയിലെയ്ക്ക് വന്നു കൊണ്ടിരുന്നു അങ്ങനെ എത്ര നേരം പോയെന്നറിഞ്ഞു കൂടാ.

അങ്ങനെ അവിടെ നില്‍ക്കുമ്പോള്‍ തികച്ചും അപ്രദിഷിതമായി ഒരു ചുവന്ന ആപ്പിള്‍ ബലൂണ്‍ എന്റെ കവിളില്‍ തലോടിക്കൊണ്ട് എന്റെ മുന്‍പില്‍ വീണു.
ആ ബലൂണിന്റെ പുറകെ ഒരു രണ്ടു രണ്ടര വയസു വരുന്ന കുട്ടിയും, അവനാ ബലൂണ്‍ എടുത്തു എന്നെ നോക്കി നിഷ്കളങ്കമായി ചിരിച്ചു, ഞാനും അവനെ നോക്കി ചിരിച്ചു .
ആ കുട്ടിയുടെ ഉടുപ്പില്‍ നന്നായി അമ്പല പറബിലെ ചെമ്മണ്‍ പൊടി പറ്റിയിരുന്നു , അവനെ കണ്ടാലറിയാം അവന്നവിടെ ഉഴുതു മറിയ്ക്കുകയായിരുന്നുവെന്ന്.

ഭഗവാനെ .....എന്റെ ഭഗവതി..... എന്നിയ്ക്ക് എന്റെ കണ്ണുകളെ വിശ്വസിയ്ക്കാമോ...
ആരാണിത്.... പ്രിയ ,
പ്രിയ ആ കുട്ടിയെ വാരിയെടുത്ത് അവനെ ഒന്ന് ശകാരിച്ചു...(അമ്പല പറമ്പ് ഉഴുതു മറിച്ചത്തിന്നായിരിക്കാം)

പ്രിയ ,ചുവന്ന കരയുള്ള സെറ്റ് സാരിയുമുടുത്തു ,നെറ്റിയില്‍ ചന്ദന കുറിയും തൊട്ട് യൌവനത്തിന്റെ പടിവാതില്‍ കടന്നു നില്‍ക്കുന്ന യുവ സുന്ദരി.
എന്റെയും പ്രിയയുടെയും കണ്ണുകള്‍ പരസ്പരം ഉടക്കി... അവള്‍ എന്നെ തിരിച്ചറിഞ്ഞു... എന്നെ നോക്കി മധുരമ്മായി ഒരു മന്ദഹസിച്ചു, ഒരു റോസാപൂ വിടര്‍ന്ന പോലെ.

" ഹല്ലാ ഇതാരാ... കുറെ കാലായാലോ കണ്ടിട്ട്...ഈ വഴിയൊക്കെ ഓര്‍മയുണ്ടോ..." "എന്നാ വന്നത്? പഠിത്തമൊക്കെ കഴിഞ്ഞോ ?"

അവളുടെ ആ ചോദ്യത്തിന്നു പെട്ടന്ന് എന്തു മറുപടി പറയണം എന്നെനിക്ക് അറിയില്ലായിരുന്നു.

ഞാന്‍ എന്തോ പറഞ്ഞു...എന്താണ് പറഞ്ഞതെന്ന് ഓര്‍മയില്ല....
ഒക്കത്തിരിയ്ക്കുന്ന കുഞ്ഞിനെ കാട്ടി അവള്‍ വീണ്ടും ചോദിച്ചു... "ഇതാരന്നു അറിയോ?"

എന്തോ കേട്ടു ഞെട്ടിയ... എന്നൊക്കെ പറയാറില്ലേ.... ആ ഒരവസ്ഥയില്‍ ഞാന്‍.
രണ്ടു കണ്ണും മിഴിച്ചു ഞാന്‍ അവളെ നോക്കി നിന്നു..

"പത്മയുടെ കുട്ട്യാ... രാഹുല്‍ .. രണ്ടു വയസു കഴിഞ്ഞു...."
"ചേച്ചിയും ചേട്ടനും ആ ജൌള്ളി കടേട അടുത്തുണ്ട് ,മാലയും ,വളയും,കണ്മഷിയും....വാങ്ങാന്നു തോന്നുന്നു "

നിന്നിടത്തു നിന്നു ഉരുകി പോകുന്നത് പോലെ...എന്നിക്ക് എവിടെയ്കെങ്കിലും ഓടി ഒളിയ്ക്കാന്‍ തോന്നി.

പത്മയുടെ കല്യാണം കഴിഞ്ഞിരിക്കുന്നു....അവള്‍ക്കു രണ്ടു വസയുള്ള ഒരു കുട്ടിയും.....എന്റെ പൂനിലാര്‍ക്കാവില്ലമ്മേ....

കൈയിലിരിയ്ക്കുന്ന ബലൂണില്‍ എന്തോ കോപ്രായം കാട്ടി ,ഇടയ്ക്ക് രാഹുല്‍ എന്നെ ഒന്നു നോക്കും.അവനറി യാമ്മോ ഞാന്‍ ഒരിക്കല്‍ അവന്‍റെ അമ്മയെ (എന്റെ പത്മയെ ) ഞാന്‍ സ്നേഹിചിരുന്നുന്....

" ഹല്ലാ... എന്തുപറ്റി ? "
"ഇവിടെ ഇങ്ങനെ നില്‍ക്കണോ ?
വാ...ചേച്ചിയുടെ അടുത്തേയ്ക്ക് പോകാം"
"ചേച്ചിയ്ക്ക് ഇതിലും വല്യ ഒരു സര്‍പ്രൈസ്‌ ഈ ജന്മത്തില്‍ ഉണ്ടാവ്വാന്‍ പോണില്ല, അതും ഇവിടെ ഈ അമ്പല നടയില്‍ വച്ച് , എന്നിക്ക് വയ്യ!" അതും പറഞ്ഞവള്‍ നടന്നു...

മനസ്സില്‍ ചിന്തകളുടെ ഒരായിരം തിരമാലകള്‍ ,വേലിയേറ്റങ്ങള്‍, വേലിയിറക്കങ്ങള്‍....
എങ്ങോട്ടെങ്കിലും ഓടി ഒളിയ്ക്കാന്‍ തോന്നിയെങ്കിലും...അവളെ അനുഗമിയ്ക്കുകയാണ് ഞാന്‍ ചെയ്തത് ...

(തുടരും)

Monday, December 13, 2010

കൊടകര ഷഷ്ടി -2

കൊടകര ഷഷ്ടി -2

പൂനിലാര്‍ക്കാവ് ദേവിയുടെ പ്രേരണ അതു മാത്രമ്മാണ് ആ മുതലാളി എമ്മന്മാരെകൊണ്ട് അത്തരം ഒരു സാഹസ പ്രവര്‍ത്തിയ്ക്കു മുതിരാന്‍ അവരെ പ്രേരിപ്പിച്ചതെന്ന് ഇന്നും ഞാന്‍ വിശ്വസിയ്ക്കുന്നു.
സംഭവം എന്താണെന്നു വച്ചാ... ഒരു വിപ്ലവം..അതെ ഒരു വിവര സകേതിക വിപ്ലവം
എന്തുട്ടാ ഇഷ്റ്റാ പറയാ... ഇമ്മടെ തൃശ്ശൂരും...കോടരേലും ആ വിപ്ലവം ആഞ്ഞടിച്ചു....

റിലയന്‍സ് മുതലാളിമ്മാരുടെ 500 രൂപ മൊബെല്‍ വിപ്ലവം....
പൂനിലാര്‍ക്കാവ് ഭഗവതി, കൊടകര സൈന്റ്റ്‌ ജോസഫ്‌ പുണ്യാളന്‍ ഇമ്ട പ്രാര്‍ത്ഥന കേട്ടു.
പിന്നെ കുറച്ചു കാലത്തിന്നുള്ളില്‍ നാട്ടിലെ എല്ലാവരും റിലയന്‍സ് മൊബൈല്‍ സ്വന്തമ്മാക്കി. കൂടെ പത്മയുടെ അച്ഛന്നും, എന്തു സ്നേഹനുള്ള അച്ഛന്‍.
അന്ന് ഞാന്‍ തിരുമ്മാനിച്ചു എന്റെ അമ്മായിഅപ്പനാവാന്‍ ഏറ്റവും യോഗ്യന്‍ പത്മയുടെ അച്ഛന്‍ തന്നെ.

അടുത്ത ആഴ്ച അമ്പല പറമ്പില്‍ വച്ച് അവള്‍ എന്നിക്ക് ആ 9349... നമ്പര്‍ കൈമ്മാറി. രണ്ടു പ്രാവശ്യം കേട്ടപോളെയ്ക്യും ഞാന്‍ അതു മനപാഠമാക്കി..
തിരിച്ചു വീട്ടിലേയ്ക്ക് പോകുന്ന വഴി മുഴുവന്‍ ആ നമ്പര്‍ അയവര്‍ത്തുകൊണ്ടാണ് ഞാന്‍ സൈക്കിള്‍ ചവിട്ടിയത് അതുകൊണ്ട് ആ പത്തക്ക നമ്പര്‍ മരിച്ചാലും ഞാന്‍ ഓര്‍ക്കും.

ഈ മൊബൈല്‍ നമ്പര്‍ മാത്രം അയവറത്തതു കൊണ്ടാണോ എന്നറിഞ്ഞു കൂടാ ,വേറെ ഒന്നും തന്നെ തലയില്‍ കയറിയില്ല.
അങ്ങനെ സത്യത്തില്‍ ആ ആഴ്ച ഇമ്മടെ തോമാച്ചന്റെ മോഡല്‍ എക്സാംമില്‍ താറാ മുട്ട... ആന മുട്ട...

പിന്നെ ഒരു ചെറിയ കല്‍പ്പന...
"വീട്ടിന്നു അപ്പനെ വിളികാതെ ഇന്നി ക്ലാസ്സില്‍ കയറേണ്ട... "

വേറെ വഴിയില്ല വിട്ടിന്നു അപ്പനെ വിളിച്ചു ,ഒരു ഒന്നര മണികൂര്‍ തോമാച്ചന്റെ ഉപദേശം... അവസാനം ഒരു തിരുമാനത്തില്‍ എത്തി മാസത്തിലൊരിക്കല്‍ വീട്ടിലേയ്കുള്ള പോകല്‍ നിറുത്തി ഇന്നിയുള്ള നാല്ലുമാസം കട്ട കോച്ചിംഗ്/ഇന്ടെന്‍സിവ് കോച്ചിംഗ്.

പിന്നെ തോമാച്ചന്റെ ഒരു ആശ്വാസ വാക്കും... വീട്ടിലേയ്ക്ക് വിളിയ്ക്യണേല് ,ഇവിടെ കോയിന്‍ ബോക്സുണ്ട് , പിന്നെ അപ്പന് നിര്‍ബന്ധമാണെങ്കില്‍ അവനൊരു മൊബൈല്‍ കൊടുത്തേര്.

ഹാവൂ... സമാധാനമ്മായി... ഇപ്പോ എന്നിക്ക് തോന്നുന്നു പൂനിലാര്‍ക്കാവ് ഭഗവതി , ജോസഫ്‌ പുണ്യാളന്‍ പിന്നെ നമ്മുടെ സ്വന്തം ചെട്ടിക്കാട് അന്തോന്യോസു പുണ്യാളന്‍ ഇതിനു പിന്നില്‍ ഉണ്ടെന്നാണ്.

അല്ലെലേല് " രോഗി ഇചിച്ചതും വൈദ്യന്‍.... "
ഞാനും അപ്പനും തൃശൂര്‍ റൌണ്ടില്‍ ഒന്നു കറങ്ങി...കോഫി ഹൌസിന്നു ഒരു മസാല ദോശയും കോഫിയും കുടിച്ചു,
പിന്നെ അപ്പന്‍ നടെലുള്ള ഹൈടെക് മൊബൈലി ന്നും ഒരു റിലയന്‍സ് മൊബൈല്‍ വാങ്ങി എന്റെ കൈയില്‍ തന്നു .

അപ്പാ അപ്പാനാണപ്പാ അപ്പന്‍......

പിന്നെ പകലുകളും രാത്രികളിലും 9349...നുംബരുകള്‍ക്ക്(നമ്പര്കള്‍ക്ക്)വിശ്രമമുണ്ടായില്ല....റിലയന്‍സ് എമ്മാന്നു നന്ദി)

ഒടുവില്‍ അതു സംഭവിച്ചു.. എന്ത് ?
ഒറ്റവാക്കില്‍ പറഞ്ഞാ "എന്ട്രന്‍സ് ഊ ഉഉം ഉംബിട്ടാ...."

എന്ട്രന്‍സ് പരിക്ഷയുടെ റിസള്‍ട്ട്‌ ...വീട്ടുകാര്‍ ഞെട്ടി ! തോമാച്ചനും ഞാനും ഞെട്ടിയില്ല പകരം ഞൊട്ടി...

ആദ്യ റാങ്കുകള്‍ കിട്ടിയാല്‍ ഞാന്‍ അഹകാരിയാവും എന്നു പേടിചിടാണേന്നു തോന്നുന്നു , പതിനായിരത്തിനു ശേഷമേ നമ്മടെ നമ്പര്‍ വന്നുള്ളൂ.

പക്ഷെ എന്റെ അപ്പന്‍ ഒന്നു തിരുമാനിച്ചാ പിന്നെ മാറ്റം..നഹി നഹി.... ഒടുവില്‍ അപ്പന്‍ തിരുമാനിച്ചു കൂടെ ഞാനും,
ബാഗ്ലൂര്‍ പോകാം ....അതാണിപ്പൊ ഫാഷന്‍.... കുടുബത്തിന്നു ആദ്യ എങ്ങിനിയര്‍ ആവാന്‍ ഞാന്‍ നിയോഗിയ്ക്യപ്പെട്ടു.....
അങ്ങനെ ചെറിയൊരു( നുണ )ഡോണേഷനും കൊടുത്തു ..... ഒരു ചെറിയ വലിയ പേരുള്ള കോളേജില്‍ അഡ്മിഷന്‍ ഒപ്പിച്ചു...
ഇപ്പോ ഞാന്‍ യാത്ര ചെയുന്ന ബാങ്ങലൂരു- കന്യകുമ്മാരി എക്സ് പ്രസ്സില്‍ എന്നെ കയറ്റി അയച്ചു....

പിന്നെ ഒരു നാലു വര്‍ഷം നിലാവത്തു കോഴി കഞ്ചാവടിച്ച പോലെ അങ്ങ് ബാങ്ങലൂരു സിറ്റിയില്‍...

റിലയന്‍സിന്റെ നിലവിലുള്ള STD call പ്ലാനുകള്‍ അന്നിലാത്തതിന്നാലും... ബാങ്ങലൂരു സിറ്റിയുടെ നിറ പകിട്ടില്‍ കണ്ണ് മഞ്ഞളിച്ചതിനാലും ആയിരിയ്ക്കാം പിന്നിട് ആ പഴയ 9349 .... നമ്പര്‍ ....എന്റെ പത്മ ഔട്ട്‌ ഓഫ്‌ റേഞ്ച് ആയി....

ഇതെന്‍റെ ഒരു എക്ഷ്ക്യുസ് (EXCUSE ) ആണ് , കാരണം ബാങ്ങലൂരു എത്തിയ ഞാന്‍ എന്റെ നമ്പര്‍ മാറ്റി , പക്ഷെ പത്മയ്ക്ക് ഞാന്‍ ആ നമ്പര്‍ SMS , ചെയുകയോ അവളെ ആ നംബ റില്‍ നിന്നും വിളിയ്കുകയോ ചെയ്തില്ല ...
പകരം കോളേജിലെ തരുണികളുടെ നമ്പരുകള്‍ എന്റെ ഫോണ്‍ ബുക്കില്‍ നിറഞ്ഞു...
******
ബാങ്ങലൂരു- കന്യകുമ്മാരി എക്സ് പ്രസ്‌ തൃശൂര്‍ വിട്ടു ... അടുത്ത സ്റ്റേഷന്‍ ഇരിങ്ങാലക്കുട യാണ്...
ഞാന്‍ ലഗേജുംമെടുത്തു വാതില്കലെയ്ക്ക് ... അകലെ മെഘങ്ങളുംമായി സലപിയ്ക്കുന്ന കനകമല .... ഒപ്പം വളരെ നേരിയ ശബ്ദത്തില്‍ ഷഷ്ടിയുടെ ശികാരി മേളവും ...

(തുടരും )

Friday, December 10, 2010

കൊടകര ഷഷ്ടി - 1

കൊടകര ഷഷ്ടി - 1

നാളെ കൊടകര ഷഷ്ടിയാണ്.
കൊടകര ഷഷ്ടി മഹോത്സവം , കൊടകരക്കാരുടെ ദേശിയോത്സവം.

ആന, പൂ കാവടി, മയില്‍ കാവടി, ഗോപുര കാവടി അങ്ങനെ കാവടികളുടെ മഹോത്സവം
ചെണ്ട, നാദസ്വരം, പഞ്ചവാദ്യം,ശിങ്കാരി മേളം, ബാന്റ്സെറ്റ് അങ്ങനെ ശബ്ദങ്ങളുടെ മഹോത്സവം.
അലുവ, പൊരി ,ഈന്തപഴം,കരിമ്പ്, ഐസ് ക്രീം അങ്ങനെ മധുര വിഭവങ്ങളുടെ മഹോത്സവം.
തെക്കുമുറി സെറ്റ് ,പുലിപ്പാറക്കുന്നു സെറ്റ് , കുംബാരപറമ്പ് സെറ്റ് , അഴകംസെറ്റ് അങ്ങനെ മുഴുവന്‍ കൊടകരക്കാരുടെ ഷഷ്ടി മഹോത്സവം.
ലോകത്തിലെ ഏറ്റവും വലിയ ഷഷ്ടി (കാരണം മറ്റു ചെറിയ ഷഷ്ടി ഉത്സവങ്ങള്‍ കൊടകര ഷഷ്ടിയുടെ ഉപോല്പ്പനങ്ങളാണ്).

ഇന്ന് വൈകിട്ടത്തെ ബംഗാളുര്‍ കന്യാക്കുമാരി എക്സ്പ്രസ്സ്‌ന്നു നാട്ടിലേയ്ക്ക് പോണം. കാലത്ത് 9 മണിക്ക് ഇരിഞ്ഞാലക്കുടയില്‍ വണ്ടിയിറങ്ങി നേരെ അമ്പല പറമ്പിലേയ്ക്ക്.

നാലു വര്‍ഷം മുന്‍പാണ് അവസാനമായി നാട്ടില്‍ ഷഷ്ടി ആഘോഷിച്ചത്.
കഴിഞ്ഞ നാലു വര്‍ഷം ഓട്ടമായിരുന്നു ഇവിടെ ഈ ബംഗാളൂരില്‍ ഒരു എങ്ങിനിയര്‍ ഡിഗ്രി യ്ക്കുവേണ്ടി (B- Tech) .പിന്നെ ഇവിടെ തന്നെയുള്ള ഒരു ഐ ടി കമ്പനിയില്‍ ജീവിതം കരുപ്പിടിപിയ്ക്കാനായി....ഓട ഡാ...ഓട്ടം.

കഴിഞ്ഞ ആഴ്ച നാട്ടിന്നു വന്ന നന്ദുവാണ് ഷഷ്ടിയെ പറ്റി വീണ്ടും ഓര്‍മ്മിപ്പിച്ചത്...പിന്നെ ഈ പ്രാവശ്യം ശനിയും ഞായറുമ്മാണ് ഷഷ്ടി.അങ്ങനെ ഷഷ്ടി കാണാന്‍ ഞാന്‍ വീണ്ടും പോകുന്നു .

എന്തുകൊണ്ടോ ഈ ഷഷ്ടി എന്നെ മാടി വിളിയ്കുന്നു.

"കൊടകരയില്ല് കാവടിയാടുമ്പോ കണ്ടടി ഞാനൊരു മിന്നായം" എന്ന് ചാലക്കുടിയിലെ മഹാനാടന്‍പാട്ട് കവിയുടെ (കലാഭവന്‍ മണ്ണി) വരികള്‍ ഒരിക്കല്‍ക്കൂടി ഞാന്‍ എന്റെ മൊബൈലില്‍ പ്ലേ ചെയ്തു.

*****

പൂനിലാര്‍ക്കാവ് അബല പറമ്പിലെ കല്യാണ മണ്ഡപത്തില്‍ വച്ചാണ് ഞാന്‍ പത്മയുമായി പരിചയപ്പെടുന്നത്.അന്ന് എന്റെ വിടിന്റെ അടുത്തുള്ള സീത ചേച്ചിയുടെ കല്യാണം, ഉച്ചയ്ക്ക് ഊന്ന് കഴിയ്ക്കാനായി ഞാനും വല്യപ്പന്റെ ഇന്ച്ചനും കൂടി അവിടെ പോയത്.
അക്കാലത്തു നാട്ടില്‍ നടക്കുന്ന ഹിന്ദു കല്യാണത്തിനെലാം വീട്ടിന്നു ഞാനാ പോകാറ്,കാരണം പത്തു പണ്ട്രണ്ടു കറിയും രണ്ടു മൂന്നു പായസവും കൂട്ടി ഉണ്ണാനുള്ള കൊതി.

പത്മ ഞാന്‍ പഠിച്ച സെന്റ്‌ ഡോണ്‍ബോസ്കോ കോണ്‍വെന്റില്‍ സ്ക്കൂള്ളില്‍ തന്നെയാണ് പഠിച്ചിരുന്നത്. അവള്‍ ഏഴു ബി ക്ലാസ്സില്‍ ഞാന്‍ ഏഴു ഡിയിലും, അവളെ സ്ക്കൂളില്‍ വച്ചു പലപ്പോഴും കണ്ടിരുനെങ്കിലും അവളോട്‌ ഞാന്‍ അതുവരെ സംസാരിച്ചിരുന്നില്ല . എന്നിക്ക് അവളെ കാണുബോള്‍ ഒരു ...ഒരു...
വാക്കുകൊണ്ട് പറയാനാവാത്ത എന്തോ ഒരു......കാരണം എന്നിയ്ക്ക് അവളെ ഇഷ്ടമായിരുന്നു.

അബല പറമ്പിലെ ആ കല്യാണ മണ്ഡപത്തില്‍ വച്ചു അവളെ കണ്ടിലായിരുനെങ്കില്‍ എന്ന് ഞാന്‍ ആദ്യം ആഗ്രഹിച്ചു ...
പക്ഷെ അവളെ അവിടെ വച്ചു കണ്ടു എന്നതുതന്നെയാണ് ഇതുവരെ എന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹുര്‍ത്തം.
പിന്നിട് അങ്ങോട്ട്‌ ആ പൂനിലാര്‍ക്കാവ് അമ്പല മൈതാനിയാണ് ഞങ്ങളുടെ പ്രേമ്മത്തിന്നു സാക്ഷ്യം വഹിച്ചത്.

സെന്റ്‌ ഡോണ്‍ ബോസ്കോ കോണ്‍വെന്റില്‍ സ്ക്കൂള്ളില്‍ നിന്നും എഴാം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ ടി സി വാങ്ങി ഞാന്‍ SNV യില്‍ ചേര്‍ന്നു ( കന്യകാസ്ത്രികള്‍ നടത്തിയിരുന്ന സ്കൂള്‍ ആയതിനാല്‍ ഏഴാം ക്ലാസ്സ് വരെയേ ആണ്‍ കുട്ടികള്‍ക്ക് അവിടെ പഠിയ്ക്കാന്‍ പറ്റു, പെണ്‍ കുട്ടിയ്കള്‍ക്ക് ഡിഗ്രി യും കംബ്യുട്ടരും വരെ)

അതുവരെ ട്യുഷനും, കാലത്ത് പള്ളിയിലും പോകാത്ത ഞാന്‍, ഭക്തിയും ആവേശവും കൊണ്ട് എന്നും അതിരാവിലെ പള്ളിയിലെയ്ക്കും വൈകിട്ട് അബല പരംബിനടുത്തുള്ള വിസ്ഡം പാരല്‍ ട്യുടോറിയയില്‍ ട്യുഷന്നും പോയി.
ഈ ഭക്തിയും , ആവേശവും.... അത് പഠനത്തില്‍ മുന്നേറുവാന്‍ വേണ്ടിയായിരുന്നില മറിച്ചു എന്റെ ദേവിയെ കാണാനും, കുറച്ചു നേരം സംസരിയ്ക്കുവാനും വേണ്ടി മാത്രം... ദേവിയെന്നു പറഞ്ഞാല്‍ എന്റെ പൂനിലാര്‍ക്കാവില്‍ ദേവി ...പത്മ.

പന്ത്രണ്ടാം ക്ലാസ്സുവരെ അങ്ങനെ...മരംചുറ്റി പ്രേമം അല്ല ...അബല പറമ്പ് പ്രേമം.അബല പറമ്പിലെ വലിയ ആല്‍മരത്തിന്റെ ചുറ്റും വട്ടം പിടിയ്ക്കാന്‍ പറ്റാത്തതു കൊണ്ടാണ് മരച്ചുറ്റി പ്രേമംത്തിന്നു ഞാന്‍ മുതിരാതിരുന്നത്

പന്ത്രണ്ടു കഴിഞ്ഞപ്പോള്‍ വീട്ടുക്കാര്‍ക്ക് എന്റെ ഭാവിയില്‍ വലിയൊരു ശംക(ശങ്ക), എങ്ങിനിയര്‍ അതോ ഡോക്റ്ററോ..
എന്നെ വീട്ടുക്കാര്‍ തൃശൂരുള്ള തോമാച്ചന്റെ എന്‍ട്രന്‍സ്‌ കൊച്ചിങ്ങിന്നു വിട്ടു.
പത്മ ബികോം ഉം കംബ്യുട്ടരും പഠിച്ചു നല്ലൊരു വീട്ടമ്മയാവാന്‍ ഡോണ്‍ ബോസ്ക്കൊയില്‍ തന്നെ തുടര്‍ന്നു.

തോമ്മാച്ചന്റെ ഉപദേശ പ്രകാരം വീട്ടുക്കാര്‍ എന്നെ തൃശൂരുള്ള ഹോസ്റ്റലില്‍ അടച്ചു.... തൃശൂര്‍ ജനിച്ച എന്നിക്ക് അവിടന്ന് വെറും 20 കിലോ മീറ്ററോളം ദൂരമുള്ള വീട്ടിലേയ്ക്കുള്ള വരവ് മാസത്തില്‍ ഒരിക്കല്‍ മത്രംമായി.
അങ്ങനെ അബല പറമ്പ് പ്രേമ ത്തിനു ഒരു താത്ക്കാലിക തിരശ്ശില വീണു.
****
പക്ഷെ പൂനിലാര്‍ക്കാവ് ദേവി ഈ ഭക്തനെ കൈവിട്ടില്ല

(തുടരും )

Friday, December 3, 2010

വാള്ള !

വാള്ള !

ഹല്ലാ!എന്തുട്ടാ ഇത്... ഇമ്മാരി സാധനം ഈ മൂന്തി നേരത്ത് കൊണ്ടാരന്‍..
ആരാന്ന് വച്ചിട്ടാ ഇതൊന്നു നന്നാക്കാന്‍.....

പണ്ടാരം പിടിച്ച മഴെത്തു ആ തോട്ടി പോയ നേരം...നാലു കീറ് ഓല കൊണ്ടോന്നായിരുനെകി ആ ചോരണോടം മറയ്ക്യമാരുന്നു...
അതിനെങ്ങന്യാ...തലയക്കകത്തു ചേറും ചെള്ളിയല്ലേ...

ഹല്ലാ...എന്റെ അമ്മിണി ...ഇതുപ്പാ വല്യ പൊല്ലാപ്പായല്ല..
ഒരിത്തിരി മീചാറു കൂട്ടി അത്താഴം കഴിക്കാന്‍ പറ്റിലാന്നു വച്ചാ... ഹ്യാ..
എന്തുട്ടാ പറയാ...

എന്‍റെ അമ്മിണി ഇന്നത്ത മഴേല് ചിറ നറഞ്ഞൂട്ടാ...ഇപ്പോ വരിതിന്റെ തോട്ടില്ല് അരയ്ക്കു മിതെയാ വെള്ളം.
ഇമ്മാരി മഴ ഈ നൂറ്റാണ്ടില് ഇത് ആദ്യാ... മലവെള്ലോന്നു കേട്ടിരിക്കണാ നിയീ..

തോട്ടിന്ന് പിടിച്ചതാ...
വാള്ളയാ...നല്ല തൊട്ടു വാള്ള...പിന്നെ കുറച്ചോ കൂര്യും..

പിന്ന്യാ... ഇപ്പോ ഈ വാളേം കൂര്യോന്നും കിട്ടാനില്യാത്ര...കാലം പോയ പോക്കെ...
വഴിവച്ചു കണാരന്‍ ചോദിച്ചു കൊടുക്കൊനോന്നു...60രൂപ്യാ...
ഷാപ്പ് കഴിഞ്ഞിട്ടാ ആ മണകോണപ്പ്നെ കണ്ടേ.. അല്ലലു ഇതു കൊടുത്തൊരു തൊടം കള്ള്..

നീ ഇത്രി നാളിരം പിഴിഞ്ഞു വയക്ക്യമ്മിണി.. രണ്ടെണം വറുത്തോ...പിള്ളേര് കൂട്യോള്ളും...

അപ്പുന്നു മീ മീ ന്ന് വച്ചാ കൊത്യാ... മിന്‍റെ ശൂര് കേട്ടാമതി ചെക്കന്...

പിന്നെ കവലേല് കൃഷി ആപ്പിസരു പറയാ... മഴ്കെടുത്തിടെ പൊറം പൂരിപിച്ചാ വല്ലതും കിട്ടുത്ത്രാ...
ഞാന്‍ പോയൊന്നു മേല് കഴ്യെട്ടു വരാം...തൊട്ടിന്നു കേറിയോലെലും മേലാകെ ഒരു വാളെട മണം..

.***
അമ്മിണി മീന്‍കൂടാ തൊറന്നു നോക്ക്യപ്പാ...ദാണ്ട പെടയ്ക്കാണ് രണ്ടു വാളേം ഒരാരെഴു കൂര്യും
പിഞാനിയും ,മീങ്കലോം ഒരു പിച്ചാത്തിയുമെടുത്ത് അവള്‍ കൂടയില്‍ നിന്നും വാളയെ കശാപ്പു ചെയാന്‍ തെയാറെടുത്തു.

കാല്‍റാത്തലോളം വരുന്ന വാള്ള അമ്മിണിയെ നോക്കി പ്രാണവായുവിനായി കേണു.

അവസാന ശ്വാസം ശ്വസിക്കു മാറ് വായ്‌ ചെറുതായി തുറനടച്ചു....ഒന്നുപിടഞ്ഞു.
അമ്മിണി ആ വാള്ളയെ ഒന്നു നോക്കി ,അതിന്റെ വയറു വീര്‍ത്താണിരിയ്ക്കുന്നത്... വാള്ള ഗര്‍ഭിണിയാണെന്ന് തോന്നണു.

വാള്ളയെ അവള്‍ തിരികെ കൂടയിലെക്കിട്ടു....
പിന്നെ കൂടയുമെടുത്തു തൊടിയിലേയ്ക്ക്...അവളാ മീനെ തോടിയിലെ കുളത്തിലേയ്ക്ക് സ്വതന്ത്രയാക്കി.....

മീചാറ് കൂട്ടി അത്താഴം കഴിക്കാന്‍ പറ്റാത്തിലുള്ള തന്റെ പുരുഷന്റെ ദേഷ്യം അവള്‍ സവിനയം ഏറ്റുവാങ്ങി.

നാട്ടിലവശേഷിയ്ക്കുന്ന ചില വാള്ളയും കൂരിയും തൊടിയിലെ കൂളത്തില്‍ നീന്തി തുടിക്കുന്നുവെന്ന വിശ്വാസത്തോടെ അവള്‍ അയാള്‍ക്കും അപ്പുവിനും ചമന്തിയും ചോറും വിളമ്പി.

Thursday, December 2, 2010

അഴിമതി

അഴിമതിയുടെ രാജവാഴ്ച്ച!

കുറച്ചു ദിവസമായി രാവിലെ പത്രം നിവര്‍ത്തിയാല്‍ ആകെ കാണുനത് അഴിമതിയുടെ കഥകള്‍ മാത്രം.

അയാള്‍ വെറുതെ ഒന്ന് എണ്ണി നോക്കി 1)2G സ്പെക്ട്രം 2)ആദര്‍ശ് സൊസൈറ്റി കുംഭകോണം 3)യടിയുരപ്പ ഭൂമി മാഫിയ , 4)LIC ഹൌസിംഗ് ടെവലോപ്മെന്റ്റ് കുംഭകോണം...etc അങ്ങനെ പോകുന്ന അഴിമതി കഥകള്‍.

ഈ അഴിമതികളെ പുറത്തു കൊണ്ടുവരുവാനും, മുളയിലെ നുള്ളി കളയാനും വേണ്ടി ഇനിയും പുറത്തുവന്നതും, പുറത്തു വരാത്തതുമായ കഥകള്‍ വേറെയും.

ചരിത്ര അധ്യാപകനായ അയാള്‍ ഇന്ത്യ ചരിത്രത്തിലേയ്ക്ക് ഊളിയിട്ടു.

ഒരിക്കല്‍ ചിലര്‍ പറഞ്ഞു "ചരിത്രം ഒരിക്കലും ആവര്‍ത്തിക്കുനില്ല " മറ്റു ചിലര്‍ പറഞ്ഞു "ചരിത്രം വീണ്ടും ആവര്‍ത്തിയ്ക്കുന്നു"

ഇന്നലെ

ഒരു ഇരുനൂറു-മുനൂറു വര്‍ഷം മുന്‍പ് പറങ്കികളും , ബ്രിട്ടിഷുകാരും പിന്നെ ഇവിടെയുള്ള നാടുരാജക്കാന്‍മ്മാരും കൂടി ഭൂമി വെട്ടിപിടിച്ചു പങ്കിട്ടെടുത്തു.
മണ്ണിനും പെണ്ണിനും വേണ്ടിയുള്ള വെട്ടിപിടിക്കല്‍. അതില്‍ ബ്രിട്ടിഷുകാര്‍ കുറച്ചു ബുദ്ധി പ്രയോഗിച്ചു വെട്ടിപിടിച്ച ഭൂമി ലേലം വിളിച്ചു നാട്ടുരജക്കാന്‍ മാര്‍ക്കു തിരികെകൊടുത്തു പാട്ടം പിരിച്ചു....നാടു മുടിച്ചു.

ഇന്ന്

ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യം.

വരും നുറ്റാണ്ടിലെ പ്രമുഖ സാമ്പത്തിക ശക്തി.

ഇന്നിപ്പോള്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രധിനിധികളും മന്ത്രി മേലാളന്‍മാരും കൂടി നാടും അതും പോരാഞ്ഞിട്ട് അതിനു മുകളിലുള്ള ആകാശവും വെട്ടിപിടിച്ചും വെട്ടി മുറിച്ചും ലേലം വിളിച്ചു പങ്കിട്ടെടുത്തു.

ജനാതിപത്യം = തിരഞ്ഞെടുക്കപ്പെട്ടവരുടെ രാജവാഴ്ച...

പത്ര പാരായണം കഴിഞ്ഞു തണുത്ത ചായ മോന്തി കുടിക്കുബോഴും അയാള്‍ തന്നോട് തന്നെ ചോദിച്ചു.

"ചരിത്രം ഒരിക്കലും ആവര്‍ത്തിക്കുനില്ല " അതോ " ചരിത്രം വീണ്ടും ആവര്‍ത്തിയ്ക്കുന്നുവോ " ?????