Total Pageviews

Saturday, September 15, 2012

go മാതാവ്‌

വിലക്കയറ്റ ത്തിനൊപ്പം സൗജന്യംമായി കിട്ടുന്ന ഹര്‍ത്താല്‍  ആഘോഷംമാക്കുവാന്‍ അവര്‍ തിരുമാനിച്ചു.

ഹര്‍ത്താല്‍ വിഭവങ്ങളാല്‍ വയറു നിറച്ചു എബക്കവും വിട്ട് ഉച്ചമയക്കത്തില്‍ മുഴങ്ങവേ അവര്‍ ഒരലര്‍ച്ച കേട്ടു.

നഗരങ്ങളില്‍ അത്തരമൊരു അലര്‍ച്ച പതിവുള്ളതല്ല . വിണ്ടും ആ അലര്‍ച്ച .

 അതൊരു അലറ്ച്ചയല്ല ,എന്തോ കരയുന്നതാ.....കൂട്ടത്തില്‍ പരിഷ്ക്കാരിയലാത്തവന്നു കാര്യം പിടികിട്ടി.


ഇതു ഗോമാതവിന്റെ കരച്ചില്ലാണ് ......

ചിലര്‍   പറഞ്ഞു ഇതൊരു പശുവാണ്‌ , അല്ല ഇതൊരു കാള്ളയാണ് ,  അല്ല കാളയെപൊല്ലെയിരിക്കുന്ന പശുവാ , ചിലപ്പോ മച്ചി പശുവകാന്നും മതി .

ആ ഗോമാതാവ് എവിടെ നിന്ന് വന്നു എന്ന് നഗരവാസികല്‍ക്കറിയില്ല, നഗരത്തിന്റെ തിരക്കിനിടയില്‍ അതൊക്കെ ആര് ശ്രദ്ധിക്കുവാന്‍ ..

അത് പശുവയാല്‍ എന്ത്? കാളയായാല്‍  എന്ത് ? ആര്‍ക്കു ചേദം ?

കോര്‍പ്പറേഷന്‍ മാലിന്യങ്ങള്‍  തിന്നു ആ പശു കാളയെ പോല്ലേ വലുതായി .....

ഹര്‍ത്താല്‍ ദിനത്തില്‍ കരഞ്ഞതിന്നാല്‍ അത് കാളയല്ല പശുവാണെന്ന്   അവര്‍ ഉറപ്പിച്ചു.

പശു കരയുന്നത് എന്തിനാ ?

ഹര്‍ത്താല്‍   ആയിരുന്നിട്ടും  പശുവിന്റെ കരച്ചില്‍ മാറ്റാന്‍ അവര്‍ ഒരുംബ്ബിട്ടെറങ്ങി.

ആദ്യം പശുവൊന്നെടഞ്ഞു , പക്ഷെ അവര്‍ പശുവിന്നെ പറഞ്ഞു പാട്ടാക്കി.

പശു അവര്‍ക്കൊപ്പം ഗവര്‍മെന്റ് മൃഗ ആശുപത്രിയില്ലേക്ക്. 
.
ആശുപത്രി  പറമ്പിലെ  രണ്ടു കമ്പി  തുണുകള്‍ക്കിടയില്‍ ഗോമാതാവ്

അതുവരെ കാണാത്ത തന്റെ കാമുകനെയോര്‍ത്തു(വിത്ത് കാള ), ആദ്യ മൈഥുന്ന  ക്രിയക്കായി തന്‍റെ വാല് വതുവശം ചേര്‍ത്ത്  മടക്കി, കാലകത്തി. 

മൈഥുന്ന   ക്രിയകള്‍ ഒന്നുമില്ലാതെ   അവര്‍ ഗോമാതവിന്റെ ഗര്‍ഭ പാത്രത്തിലേക്ക്  ഇറക്കുമതി ചെയ്ത വിത്ത്‌  ഇന്‍ജക്ഷന്‍ ചെയ്തു.

ചതീക്കപ്പെട്ടവള്ളുടെ തേങ്ങലുകള്‍ മാത്രം ബാക്കി .....

(വിദേശ വിത്ത് പേറി ചുരത്തി നീ 
ആ പാലില്‍ നിന്നുയിര്‍ ക്കൊണ്ടു അമുല്‍  ബേബികള്‍  
വിദേശ  നിക്ഷേപം പേറി ചുരത്തുമിനി നീ  
ആതില്‍ നിന്നുയിര്‍ക്കൊളും വാള്‍മാര്‍ട്ട് ബേബികള്‍)


Friday, September 14, 2012

ഒരു ബൈബിള്‍ കഥ

അയാളല്ല കംബ്യുട്ടര്‍ കണ്ടുപിടിച്ചത്  , എന്നാല്‍ അയള്‍ക്കായിരുന്നു ആ ദേശത്ത് കംബ്യുട്ടരിനെപറ്റി എല്ലാം അറിയാമായിരുന്നത് .


അന്നൊരു സാബത്ത് ദിവസമായിരുന്നു , ഐ ടി കമ്പനികള്‍ക്ക് അന്ന് അവധിയായിരുന്നു.
ഫരിസേയരും , പുരോഹിതന്മ്മാരും (ആന്‍റി പൈറസിമ്ലെല്ലാള്ളന്‍മ്മാര്‍)))))))))0000))((( അയാളെ പരിക്ഷിക്കുവാന്‍ ഒരു തക്കംപാര്‍തിരിക്കുകയായിരുന്നു .

അന്നൊരു സാബത്ത് ദിവസമായിരുന്നു , ഐ ടി കമ്പനികള്‍ക്ക് അന്ന് അവധിയായിരുന്നു.

മ്ലെല്ലാള്ളന്‍മ്മാര്‍ ഒരു സ്ത്രിയെ ഇന്റര്‍നെറ്റില്‍  നിന്നും സിനിമ ഡൌണ്‍ ലോഡ് ചെയുന്ന നേരത്ത് കൈയോടെ പിടികൂടി .

അവര്‍ അയാളെ പരിക്ഷിക്കുവന്നായി അവളെ അയാളുടെ മുന്നില്‍ കൊണ്ടുവന്നു.
അയാള്‍ കീ ബോര്‍ഡില്‍ ടൈപ്പ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.

അവര്‍  അയാള്‍ കേള്‍ക്കന്നായി ഉച്ചത്തില്‍ പറഞ്ഞു , " ഇവളെ ഇന്റര്‍നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തുകൊണ്ടിരിക്കല്ലേ പിടി കൂടിയതാണ് , സൈബര്‍ നിയമമനുസരിച്ച് ഇവളെ ശിക്ഷിക്കണം "

അയാള്‍   വീണ്ടും  കീ ബോര്‍ഡില്‍ ടൈപ്പ് ചെയ്തു കൊണ്ടിരിന്നു,

അവര്‍ അയാളെ പരിക്ഷിക്കുവാന്‍ വീണ്ടും പറഞ്ഞു " ഇന്റര്‍നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത ഇവളെ എന്ത് ചെയണം" ?

തന്നെ പരിക്ഷിക്കുവന്നാണ് അവര്‍ ഇതു തന്നെ പറയുന്നത് എന്ന് മനസിലാക്കിയ അയാള്‍ കി ബോര്‍ഡില്‍ ടൈപ്പ് ചെയ്തുകൊണ്ട്  പറഞ്ഞു 

" നിങ്ങളില്‍ ഇതുവരെ ഇന്റര്‍നെറ്റില്‍ നിന്ന് ഒരു കെ ബി ഡാറ്റ പോല്ലും ഡൌണ്‍ ലോഡോ അപ്പ്‌ ലോഡോ ചെയാത്തവര്‍ ഇവളെ ശിക്ക്ഷിക്കട്ടെ !" 

മ്ലെല്ലാള്ളന്‍മ്മാര്‍ പരസ്പ്പരം നോക്കി, പിന്നെ ഓരോരുത്തരായി പിരിഞ്ഞു പോയി.
ഒടുവില്‍ ആ സ്ത്രി മാത്രം അവശേഷിച്ചു , കി ബോര്‍ഡില്‍ ടൈപ്പ് ചെയ്തു കൊണ്ടിരുന്ന അയാള്‍ മുഖമുയര്‍ത്തി അവളെ നോക്കി , തന്നിക്കുമുന്നില്‍ പന്തം കണ്ട പെരുച്ചാഴി യെപ്പോലെ നില്‍ക്കുന്ന അവളോട്‌ പറഞ്ഞു.
" സ്ത്രിയെ ഞാനും നിന്നെ വിധിക്കുന്നില്ല ! കാരണം നെറ്റില്‍ നിന്നും ഡൌണ്‍ ലോഡോ അപ്പ്‌ ലോഡോ ചെയാത്തവര്‍  വിരളം !"