നുണ
അമ്മ : എടാ അപ്പു നീ ആ കുടത്തിന്നു ശര്‍ക്കര കട്ടെടുത്തു തിന്നോ ?
അപ്പു : ഏത് ശര്‍ക്കര ?ഏത് കുടം
അമ്മ : അപ്പൊ നീ നുണയും പറഞ്ഞു തുടങ്ങിയോ ?
അപ്പു : ദേ ഇതു കേട്ടോ ആച് ചാ , ഞാന്‍ ശര്‍ക്കര എടുത്തു തിന്നുന് ,ഇ അമ്മയെന്താ ഐസക് തോമസ് അങ്കിളിന്റെ പോലെ പറയണേ.
അച്ഛന്‍ : എന്ത് പറ്റി ഐസക് തോമസിന്നു ?
അപ്പു : അതെ ആ അങ്കിള് പറയുവാ അവര് ഭരിക്കുമ്മേ ഖജനാവില് രണ്ടായിരം കോടി രൂപയുണ്ടായിരുന്നുന് ,അച്ഛന്‍ ഇന്നത്തെ പേപ്പറില്‍ മാണി സാറ് പറയുന്ന കേട്ടോ ?
ഖജനാവില്‍ ഒന്നും ഇല്ല ,വലതും പറക്കി വിറ്റോ ,കടം വാങ്ങാതെ മുന്നോട്ടു പോകാന്‍ പറ്റില്ലാന്നു.
അച്ഛന്‍ : സത്യത്തില്‍ ഇവരാരു പറയുന്നതാ സത്യം, ഏതാ നുണ ?
അമ്മ : നീ തിന്നാലും കൊള്ളാം തിന്നിലേലും കൊള്ളാം ,വയറു വേദന വരുമ്പോ എന്നോട് പറയണ്ട.
അപ്പു : ഖജനാവിലെ മൊതല് കട്ട് തിന്നാ വയറുവേദന വരോ ?
(ക്ലാക്ലിക്ലു : ഉപ്പു തിന്നവന്‍ വളം കുടിക്കും ,ശര്‍ക്കര തിന്നവന്നോ ? വായ് കഴുകിയിലേല്‍ പല്ലില്‍ പുഴു വരും)