Total Pageviews

Saturday, September 15, 2012

go മാതാവ്‌

വിലക്കയറ്റ ത്തിനൊപ്പം സൗജന്യംമായി കിട്ടുന്ന ഹര്‍ത്താല്‍  ആഘോഷംമാക്കുവാന്‍ അവര്‍ തിരുമാനിച്ചു.

ഹര്‍ത്താല്‍ വിഭവങ്ങളാല്‍ വയറു നിറച്ചു എബക്കവും വിട്ട് ഉച്ചമയക്കത്തില്‍ മുഴങ്ങവേ അവര്‍ ഒരലര്‍ച്ച കേട്ടു.

നഗരങ്ങളില്‍ അത്തരമൊരു അലര്‍ച്ച പതിവുള്ളതല്ല . വിണ്ടും ആ അലര്‍ച്ച .

 അതൊരു അലറ്ച്ചയല്ല ,എന്തോ കരയുന്നതാ.....കൂട്ടത്തില്‍ പരിഷ്ക്കാരിയലാത്തവന്നു കാര്യം പിടികിട്ടി.


ഇതു ഗോമാതവിന്റെ കരച്ചില്ലാണ് ......

ചിലര്‍   പറഞ്ഞു ഇതൊരു പശുവാണ്‌ , അല്ല ഇതൊരു കാള്ളയാണ് ,  അല്ല കാളയെപൊല്ലെയിരിക്കുന്ന പശുവാ , ചിലപ്പോ മച്ചി പശുവകാന്നും മതി .

ആ ഗോമാതാവ് എവിടെ നിന്ന് വന്നു എന്ന് നഗരവാസികല്‍ക്കറിയില്ല, നഗരത്തിന്റെ തിരക്കിനിടയില്‍ അതൊക്കെ ആര് ശ്രദ്ധിക്കുവാന്‍ ..

അത് പശുവയാല്‍ എന്ത്? കാളയായാല്‍  എന്ത് ? ആര്‍ക്കു ചേദം ?

കോര്‍പ്പറേഷന്‍ മാലിന്യങ്ങള്‍  തിന്നു ആ പശു കാളയെ പോല്ലേ വലുതായി .....

ഹര്‍ത്താല്‍ ദിനത്തില്‍ കരഞ്ഞതിന്നാല്‍ അത് കാളയല്ല പശുവാണെന്ന്   അവര്‍ ഉറപ്പിച്ചു.

പശു കരയുന്നത് എന്തിനാ ?

ഹര്‍ത്താല്‍   ആയിരുന്നിട്ടും  പശുവിന്റെ കരച്ചില്‍ മാറ്റാന്‍ അവര്‍ ഒരുംബ്ബിട്ടെറങ്ങി.

ആദ്യം പശുവൊന്നെടഞ്ഞു , പക്ഷെ അവര്‍ പശുവിന്നെ പറഞ്ഞു പാട്ടാക്കി.

പശു അവര്‍ക്കൊപ്പം ഗവര്‍മെന്റ് മൃഗ ആശുപത്രിയില്ലേക്ക്. 
.
ആശുപത്രി  പറമ്പിലെ  രണ്ടു കമ്പി  തുണുകള്‍ക്കിടയില്‍ ഗോമാതാവ്

അതുവരെ കാണാത്ത തന്റെ കാമുകനെയോര്‍ത്തു(വിത്ത് കാള ), ആദ്യ മൈഥുന്ന  ക്രിയക്കായി തന്‍റെ വാല് വതുവശം ചേര്‍ത്ത്  മടക്കി, കാലകത്തി. 

മൈഥുന്ന   ക്രിയകള്‍ ഒന്നുമില്ലാതെ   അവര്‍ ഗോമാതവിന്റെ ഗര്‍ഭ പാത്രത്തിലേക്ക്  ഇറക്കുമതി ചെയ്ത വിത്ത്‌  ഇന്‍ജക്ഷന്‍ ചെയ്തു.

ചതീക്കപ്പെട്ടവള്ളുടെ തേങ്ങലുകള്‍ മാത്രം ബാക്കി .....

(വിദേശ വിത്ത് പേറി ചുരത്തി നീ 
ആ പാലില്‍ നിന്നുയിര്‍ ക്കൊണ്ടു അമുല്‍  ബേബികള്‍  
വിദേശ  നിക്ഷേപം പേറി ചുരത്തുമിനി നീ  
ആതില്‍ നിന്നുയിര്‍ക്കൊളും വാള്‍മാര്‍ട്ട് ബേബികള്‍)


Friday, September 14, 2012

ഒരു ബൈബിള്‍ കഥ

അയാളല്ല കംബ്യുട്ടര്‍ കണ്ടുപിടിച്ചത്  , എന്നാല്‍ അയള്‍ക്കായിരുന്നു ആ ദേശത്ത് കംബ്യുട്ടരിനെപറ്റി എല്ലാം അറിയാമായിരുന്നത് .


അന്നൊരു സാബത്ത് ദിവസമായിരുന്നു , ഐ ടി കമ്പനികള്‍ക്ക് അന്ന് അവധിയായിരുന്നു.
ഫരിസേയരും , പുരോഹിതന്മ്മാരും (ആന്‍റി പൈറസിമ്ലെല്ലാള്ളന്‍മ്മാര്‍)))))))))0000))((( അയാളെ പരിക്ഷിക്കുവാന്‍ ഒരു തക്കംപാര്‍തിരിക്കുകയായിരുന്നു .

അന്നൊരു സാബത്ത് ദിവസമായിരുന്നു , ഐ ടി കമ്പനികള്‍ക്ക് അന്ന് അവധിയായിരുന്നു.

മ്ലെല്ലാള്ളന്‍മ്മാര്‍ ഒരു സ്ത്രിയെ ഇന്റര്‍നെറ്റില്‍  നിന്നും സിനിമ ഡൌണ്‍ ലോഡ് ചെയുന്ന നേരത്ത് കൈയോടെ പിടികൂടി .

അവര്‍ അയാളെ പരിക്ഷിക്കുവന്നായി അവളെ അയാളുടെ മുന്നില്‍ കൊണ്ടുവന്നു.
അയാള്‍ കീ ബോര്‍ഡില്‍ ടൈപ്പ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.

അവര്‍  അയാള്‍ കേള്‍ക്കന്നായി ഉച്ചത്തില്‍ പറഞ്ഞു , " ഇവളെ ഇന്റര്‍നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തുകൊണ്ടിരിക്കല്ലേ പിടി കൂടിയതാണ് , സൈബര്‍ നിയമമനുസരിച്ച് ഇവളെ ശിക്ഷിക്കണം "

അയാള്‍   വീണ്ടും  കീ ബോര്‍ഡില്‍ ടൈപ്പ് ചെയ്തു കൊണ്ടിരിന്നു,

അവര്‍ അയാളെ പരിക്ഷിക്കുവാന്‍ വീണ്ടും പറഞ്ഞു " ഇന്റര്‍നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത ഇവളെ എന്ത് ചെയണം" ?

തന്നെ പരിക്ഷിക്കുവന്നാണ് അവര്‍ ഇതു തന്നെ പറയുന്നത് എന്ന് മനസിലാക്കിയ അയാള്‍ കി ബോര്‍ഡില്‍ ടൈപ്പ് ചെയ്തുകൊണ്ട്  പറഞ്ഞു 

" നിങ്ങളില്‍ ഇതുവരെ ഇന്റര്‍നെറ്റില്‍ നിന്ന് ഒരു കെ ബി ഡാറ്റ പോല്ലും ഡൌണ്‍ ലോഡോ അപ്പ്‌ ലോഡോ ചെയാത്തവര്‍ ഇവളെ ശിക്ക്ഷിക്കട്ടെ !" 

മ്ലെല്ലാള്ളന്‍മ്മാര്‍ പരസ്പ്പരം നോക്കി, പിന്നെ ഓരോരുത്തരായി പിരിഞ്ഞു പോയി.
ഒടുവില്‍ ആ സ്ത്രി മാത്രം അവശേഷിച്ചു , കി ബോര്‍ഡില്‍ ടൈപ്പ് ചെയ്തു കൊണ്ടിരുന്ന അയാള്‍ മുഖമുയര്‍ത്തി അവളെ നോക്കി , തന്നിക്കുമുന്നില്‍ പന്തം കണ്ട പെരുച്ചാഴി യെപ്പോലെ നില്‍ക്കുന്ന അവളോട്‌ പറഞ്ഞു.
" സ്ത്രിയെ ഞാനും നിന്നെ വിധിക്കുന്നില്ല ! കാരണം നെറ്റില്‍ നിന്നും ഡൌണ്‍ ലോഡോ അപ്പ്‌ ലോഡോ ചെയാത്തവര്‍  വിരളം !"

Saturday, March 10, 2012

കുതിരക്കച്ചവടം

രംഗം ഒന്ന് : ചാല മാര്‍ക്കറ്റ്
ലേലം
ഒരു തരം രണ്ടു തരം മൂന്ന് തരം ...... ഒറപ്പിച്ചോ ......
കിട്ടിപ്പോയി കിട്ടിപോയി...... ഒരു പിടിവള്ളി കിട്ടിപോയി.... പിറവം.... പിറവം.....
ഇപ്പോ ദാ കിടക്കണ് നെയ്മീന്‍.....അല്ല നെയാട്ടിന്ക്കര.

രംഗം രണ്ടു : ഡാരഡൂണ്‍ ( ഉത്തരഖണ്ട് )
ലേലം
ഒരു തരം രണ്ടു തരം മൂന്ന് തരം ...... ഒറപ്പിച്ചോ ......
കിട്ടിപ്പോയി കിട്ടിപോയി ...... ഒരു പിടിവള്ളി കിട്ടിപോയി ....ഒരു MLA യെ കിട്ടിപ്പോയി.....35 തികച്ചാ ഭരണം കൈയില്ലാ.....
അപ്പൊ എങ്ങനയാ ...... മന്ത്രി സഭ രൂപികരിക്കാം അല്ലെ...........

കഴുതകള്‍(ജനങ്ങള്‍ )എന്തെങ്കിലും പറയുമോ.............. അവര്‍ രാഹുല്‍ ഗാന്ധിയുടെ കൂടെ ഹിമാലയ സാനുക്കളിലേക്ക് കുടിയെരിക്കോളും... ആഗോള താപനത്തിന്റെ ഒരു ഗുണം.

രംഗം മൂന്ന് : പത്ര സമ്മേളനം
എല്ലാം ശരിയായി ....... എല്ലാം ജനങളുടെ താത്പര്യം മാനിച്ച്‌....

രംഗം നാല്
എല്ലാവരും പരസ്പ്പരം ചിരിച്ചുക്കാന്നിച്ചു, ചായയും കുടിച്ചു പരിഞ്ഞു.

ശുഭം.

(കടപ്പാട് : MLA മ്മാരെ ചാക്കിട്ടു പിടിത്തവും കുതിര കച്ചവടവും........ ഒരു ജനാതിപത്യ തിരഞ്ഞെടുപ്പിന്റെ ബാക്കി പത്രം)

Tuesday, August 9, 2011

കുടിയാന്‍

സെക്യുരിറ്റി : ഹല്ലോ ആരാ ? എന്ത് വേണം ?

കുടിയാന്‍ : വടക്കുന്നാ , വയനാട്ടിന്നു ... മന്ത്രിയെ കാണാന്‍ വന്നതാണ്‌. മഴയത് കിടപ്പടമെല്ലാം ഒലിച്ചു പോയി. എന്തെങ്കിലും സഹായം കിട്ടുമോ ?

സെക്യൂരിറ്റി : അകത്തേയ്ക്ക് ആരെയും കടത്തി വിടരുതന്നാ... ഞാന്‍ സെക്രടര്യെ വിളിച്ചു ചോതിക്കട്ടെ ...
സാറെ രണ്ടു പേര് മന്ത്രി യെ കാണാന്‍ വന്നിട്ടുണ്ട് . സഹായം വലതും കിട്ടുമോന്നു , മഴ കെടുതി സഹായം . ...
സെക്രട്ടറി : അതിന്നു കേന്ദ്ര കമിട്ടിടെ റിപ്പോര്‍ട്ട്‌ വന്നാലേ എന്തങ്കിലും പറ്റു എന്ന് പറയു ?
മറുപടി കേട്ട കുടിയാന്‍

കുടിയാന്‍ : അങ്ങനെയങ്കില്‍ ഇലക്ഷന് ശേഷം ബാക്കി വന്ന കുറച്ചു ഫ്ലെക്സും കാലും തരാന്‍ പറാ ... കേന്ദ്ര കമിറ്റി വരുനത്‌ വരെ ഒരു കൂര കെട്ടി കിടക്കാന്നാ ....

Monday, June 6, 2011

നുണ

നുണ

അമ്മ : എടാ അപ്പു നീ ആ കുടത്തിന്നു ശര്‍ക്കര കട്ടെടുത്തു തിന്നോ ?

അപ്പു : ഏത് ശര്‍ക്കര ?ഏത് കുടം

അമ്മ : അപ്പൊ നീ നുണയും പറഞ്ഞു തുടങ്ങിയോ ?

അപ്പു : ദേ ഇതു കേട്ടോ ആച് ചാ , ഞാന്‍ ശര്‍ക്കര എടുത്തു തിന്നുന് ,ഇ അമ്മയെന്താ ഐസക്‌ തോമസ്‌ അങ്കിളിന്റെ പോലെ പറയണേ.

അച്ഛന്‍ : എന്ത് പറ്റി ഐസക്‌ തോമസിന്നു ?

അപ്പു : അതെ ആ അങ്കിള് പറയുവാ അവര് ഭരിക്കുമ്മേ ഖജനാവില് രണ്ടായിരം കോടി രൂപയുണ്ടായിരുന്നുന് ,അച്ഛന്‍ ഇന്നത്തെ പേപ്പറില്‍ മാണി സാറ് പറയുന്ന കേട്ടോ ?
ഖജനാവില്‍ ഒന്നും ഇല്ല ,വലതും പറക്കി വിറ്റോ ,കടം വാങ്ങാതെ മുന്നോട്ടു പോകാന്‍ പറ്റില്ലാന്നു.

അച്ഛന്‍ : സത്യത്തില്‍ ഇവരാരു പറയുന്നതാ സത്യം, ഏതാ നുണ ?

അമ്മ : നീ തിന്നാലും കൊള്ളാം തിന്നിലേലും കൊള്ളാം ,വയറു വേദന വരുമ്പോ എന്നോട് പറയണ്ട.

അപ്പു : ഖജനാവിലെ മൊതല് കട്ട് തിന്നാ വയറുവേദന വരോ ?

(ക്ലാക്ലിക്ലു : ഉപ്പു തിന്നവന്‍ വളം കുടിക്കും ,ശര്‍ക്കര തിന്നവന്നോ ? വായ്‌ കഴുകിയിലേല്‍ പല്ലില്‍ പുഴു വരും)

Friday, May 27, 2011

നാറ്റോ..

നാറ്റോ..
ഒരു (നാറ്റോ ) നാറ്റ കേസ് !
NATO (North atlantic treaty organisation ) ,വടക്കുള്ള വെടക്ക് കേട്ടവന്മ്മാരുടെ കൂട്ടായ്മ്മ.

അതെ ഞങ്ങളുടെ ഉപ്പാപ്പമാര്‍ അങ്ങനെയാ, അവര്‍ തിന്നു കുടിച്ചു കൂത്താടി വല്ല പാരിസിലോ ,ലണ്ടനിലോ ഒരു മുറിയെടുത്തു കൂടും ,ചിലപ്പോ ഒരു പത്തു രൂപയുടെ ഒരു മുദ്രപത്രം വാങ്ങി ഒപ്പിട്ടു കളയും(അപ്പിയിട്ടു കളയും/ അങ്ങ് വടക്കോട്ട്‌ പോകുംതോറും പേപ്പറിനോടാണ് പ്രിയം)

പാകിസ്ഥാനല്ല അഫ്ഗാനിസ്ഥാന്‍ ,അഫ്ഗാനിസ്തനല്ല ഇന്ത്യ ,ഇന്ത്യയല്ല ചെകൊസലോവക്യ....

ഇതൊന്നുമല്ല ഈജിപ്ത്... ഈജ്യ്പ്തല്ല ലിബിയ ....

ഇന്നി ഇതൊക്കെയാണെലും ആസ്ത്രലിയ അല്ല ഇതൊന്നും ,കാരണം അതൊരു വേറെ ഭുഖണ്ടാമാണ്.

ഭൂമിടെ അടില് എണ്ണയുണ്ടോ അവിടെ ഞങ്ങള്‍ ജനാതിപത്യം കൊണ്ടുവരും.....

ഇതേ നാറ്റൊയാ നാറ്റോ( നാറിട്ടു വയാ), കുറച്ചു നാറിയാലും ജനാതിപത്യമേ ഒരു സംഭവമാ ....

കണ്ടില്ലേ അഫ്ഗാനിസ്ഥാനിലെയും ഇറാക്കിലെയും ജന അതി പത്യം,

നാറിയോടാ... സോറി നാറ്റയോടാ കള്ളി.....

ജനതിപത്യത്തിന്റെ കാവല്‍ മാലഖമ്മാരെ, ഞങ്ങള്‍ക്ക്(എണ്ണയ്ക്ക്) വേണ്ടി അപേക്ഷിക്കണമേ!

Monday, January 31, 2011

ഐത്തപ്പന്‍ അഥവാ അയ്യപ്പന്‍ !

ട്രഷറി.

ടോക്കന്‍ നമ്പര്‍ 86 ,ഐത്തപ്പന്‍ തന്‍റെ ഉഴവും കാത്തു വരിയില്‍ നിന്നു.
നിങ്ങള്‍ ?

ഞാന്‍ ഐത്തപ്പന്‍! അഥവാ അയ്യപ്പന്‍ ‍...
എന്നെ നിങ്ങള്‍ക്ക് അറിയാമ്മോ, ആവോ ?
എന്‍റെ കൊച്ചു മോള്‍ സുജാത ,ജാനകിയുടെ മകള്‍.ജാനകി എന്‍റെ പെങ്ങള്‍.

ഞങ്ങള്‍ അങ്ങ് ബോവിക്കാന്നതിന്നടുത്തുള്ള മുതല പാറയില്ലാ താമസം.
ഞാന്‍ സുജാതയുടെ വികലാംക പെന്‍ഷന്‍ വാങ്ങാന്‍ വന്നതാ. മാസം 300 രൂപ കിട്ടും.
സുജാതയ്ക്ക് കുറച്ചു മരുന്ന് ടൌണിന്നു വാങ്ങണം. പിന്നെ അവളുടെ താഴെയുള്ളവള്‍ക്ക് ബാങ്കിന്‍റെ പരിക്ഷയുടെ ഫീസ്‌ അടയ്ക്കണം. ഇമ്മടെ ,സ്റ്റേറ്റ് ബാങ്ക് ഉണ്ടലോ ? അതിന്‍റെ ഒരു പരിക്ഷ....ക്ലാര്‍ക്ക് പരിക്ഷ... ഉദ്യോഗം കിട്ടുവാണേല്‍ നല്ലതാന്നാ പറയുന്നേ...
****
മരുന്നും വാങ്ങി ബാക്കി കായ് കീശയിലിട്ടു ഐത്തപ്പന്‍ സ്റ്റേറ്റ് ബാങ്ക് ലക്ഷ്യംമാക്കി നടന്നു.
****
ബാങ്ക്.

ഐത്തപ്പന്‍ :അതെ , ഈ ക്ലാര്‍ക്ക് പരിക്ഷയുടെ ഫീസ്‌ അടയ്ക്കണമായിരുന്നു...
AB : ആ ചാലന്‍ പൂരിപ്പിച്ചു ,കൌണ്ടറില്‍ കൊടുത്താല്‍ മതി.
ഐത്തപ്പന്‍ :അല്ല.. ഫീസ്‌ , ഈ പരിക്ഷയുടെ ഫീസ്‌.
AB : അതിലുണ്ടല്ലോ ! 250 രൂപ ,250 രൂപയും ആ ചലാനും ഫില്‍ ചെയ്തു ആ കൌണ്ടറില്‍ കൊടുത്താല്‍ മതി.
ഐത്തപ്പന്‍: 250 രൂപയോ ഈ പരിക്ഷ എഴുതാന്‍...
AB : ഓ... നിങ്ങളെ കൊണ്ട് വലിയ ശല്യമായാലോ.... അതൊക്കെ ആ വിജാപനത്ത്തില്‍ പറയുന്നുണ്ടാലോ...

ഐത്തപ്പന്‍ ബാക്കി കായ് എണ്ണി നോക്കി ,ബാങ്കിന്നു പുറത്തേയ്ക്ക് നടന്നു.
****

ബസ്‌ സ്റ്റാന്റ്

"ഇവിടെ ഒരു വികലാംഗയ്ക്ക് ഒരു മാസം കിട്ടുന്നത് 300 , ഒരു ബാങ്കിന്‍റെ ക്ലാര്‍ക്ക് പരിക്ഷ എഴുതാന്‍ 250 അങ്ങോട്ട്‌....സാക്ഷാല്‍ അയ്യപ്പന്‍ ഇതെന്തകിലും കാണുന്നുണ്ടോ ആവോ ? " ഐത്തപ്പന്‍ ആരോടെന്നിലാതെ നെടുവീര്‍പ്പിട്ടു.

അല്ല നിങ്ങള്‍ എങ്ങോട്ടാ ?

മുതല പാറ , ബോവിക്കാനം....

ഓ.. മനസില്ലായി ...ഇ എന്‍ഡോസള്‍ഫാന്‍ ദുരന്തം ഉണ്ടായ സ്ഥലമല്ലേ ?

ആ... എന്‍റെ കൊച്ചു മോള്‍ സുജാത...അവളുടെ വികലാംഗ പെന്‍ഷന്‍ വാങ്ങി വരുന്ന വഴിയാ....