രംഗം ഒന്ന് : ചാല മാര്‍ക്കറ്റ്
ലേലം
ഒരു തരം രണ്ടു തരം മൂന്ന് തരം ...... ഒറപ്പിച്ചോ ......
കിട്ടിപ്പോയി കിട്ടിപോയി...... ഒരു പിടിവള്ളി കിട്ടിപോയി.... പിറവം.... പിറവം.....
ഇപ്പോ ദാ കിടക്കണ് നെയ്മീന്‍.....അല്ല നെയാട്ടിന്ക്കര.
രംഗം രണ്ടു : ഡാരഡൂണ്‍ ( ഉത്തരഖണ്ട് )
ലേലം
ഒരു തരം രണ്ടു തരം മൂന്ന് തരം ...... ഒറപ്പിച്ചോ ......
കിട്ടിപ്പോയി കിട്ടിപോയി ...... ഒരു പിടിവള്ളി കിട്ടിപോയി ....ഒരു MLA യെ കിട്ടിപ്പോയി.....35 തികച്ചാ ഭരണം കൈയില്ലാ.....
അപ്പൊ എങ്ങനയാ ...... മന്ത്രി സഭ രൂപികരിക്കാം അല്ലെ...........
കഴുതകള്‍(ജനങ്ങള്‍ )എന്തെങ്കിലും പറയുമോ.............. അവര്‍ രാഹുല്‍ ഗാന്ധിയുടെ കൂടെ ഹിമാലയ സാനുക്കളിലേക്ക് കുടിയെരിക്കോളും... ആഗോള താപനത്തിന്റെ ഒരു ഗുണം.
രംഗം മൂന്ന് : പത്ര സമ്മേളനം
എല്ലാം ശരിയായി ....... എല്ലാം ജനങളുടെ താത്പര്യം മാനിച്ച്....
രംഗം നാല്
എല്ലാവരും പരസ്പ്പരം ചിരിച്ചുക്കാന്നിച്ചു, ചായയും കുടിച്ചു പരിഞ്ഞു.
ശുഭം.
(കടപ്പാട് : MLA മ്മാരെ ചാക്കിട്ടു പിടിത്തവും കുതിര കച്ചവടവും........ ഒരു ജനാതിപത്യ തിരഞ്ഞെടുപ്പിന്റെ ബാക്കി പത്രം)
No comments:
Post a Comment