Total Pageviews

Monday, January 31, 2011

ഐത്തപ്പന്‍ അഥവാ അയ്യപ്പന്‍ !

ട്രഷറി.

ടോക്കന്‍ നമ്പര്‍ 86 ,ഐത്തപ്പന്‍ തന്‍റെ ഉഴവും കാത്തു വരിയില്‍ നിന്നു.
നിങ്ങള്‍ ?

ഞാന്‍ ഐത്തപ്പന്‍! അഥവാ അയ്യപ്പന്‍ ‍...
എന്നെ നിങ്ങള്‍ക്ക് അറിയാമ്മോ, ആവോ ?
എന്‍റെ കൊച്ചു മോള്‍ സുജാത ,ജാനകിയുടെ മകള്‍.ജാനകി എന്‍റെ പെങ്ങള്‍.

ഞങ്ങള്‍ അങ്ങ് ബോവിക്കാന്നതിന്നടുത്തുള്ള മുതല പാറയില്ലാ താമസം.
ഞാന്‍ സുജാതയുടെ വികലാംക പെന്‍ഷന്‍ വാങ്ങാന്‍ വന്നതാ. മാസം 300 രൂപ കിട്ടും.
സുജാതയ്ക്ക് കുറച്ചു മരുന്ന് ടൌണിന്നു വാങ്ങണം. പിന്നെ അവളുടെ താഴെയുള്ളവള്‍ക്ക് ബാങ്കിന്‍റെ പരിക്ഷയുടെ ഫീസ്‌ അടയ്ക്കണം. ഇമ്മടെ ,സ്റ്റേറ്റ് ബാങ്ക് ഉണ്ടലോ ? അതിന്‍റെ ഒരു പരിക്ഷ....ക്ലാര്‍ക്ക് പരിക്ഷ... ഉദ്യോഗം കിട്ടുവാണേല്‍ നല്ലതാന്നാ പറയുന്നേ...
****
മരുന്നും വാങ്ങി ബാക്കി കായ് കീശയിലിട്ടു ഐത്തപ്പന്‍ സ്റ്റേറ്റ് ബാങ്ക് ലക്ഷ്യംമാക്കി നടന്നു.
****
ബാങ്ക്.

ഐത്തപ്പന്‍ :അതെ , ഈ ക്ലാര്‍ക്ക് പരിക്ഷയുടെ ഫീസ്‌ അടയ്ക്കണമായിരുന്നു...
AB : ആ ചാലന്‍ പൂരിപ്പിച്ചു ,കൌണ്ടറില്‍ കൊടുത്താല്‍ മതി.
ഐത്തപ്പന്‍ :അല്ല.. ഫീസ്‌ , ഈ പരിക്ഷയുടെ ഫീസ്‌.
AB : അതിലുണ്ടല്ലോ ! 250 രൂപ ,250 രൂപയും ആ ചലാനും ഫില്‍ ചെയ്തു ആ കൌണ്ടറില്‍ കൊടുത്താല്‍ മതി.
ഐത്തപ്പന്‍: 250 രൂപയോ ഈ പരിക്ഷ എഴുതാന്‍...
AB : ഓ... നിങ്ങളെ കൊണ്ട് വലിയ ശല്യമായാലോ.... അതൊക്കെ ആ വിജാപനത്ത്തില്‍ പറയുന്നുണ്ടാലോ...

ഐത്തപ്പന്‍ ബാക്കി കായ് എണ്ണി നോക്കി ,ബാങ്കിന്നു പുറത്തേയ്ക്ക് നടന്നു.
****

ബസ്‌ സ്റ്റാന്റ്

"ഇവിടെ ഒരു വികലാംഗയ്ക്ക് ഒരു മാസം കിട്ടുന്നത് 300 , ഒരു ബാങ്കിന്‍റെ ക്ലാര്‍ക്ക് പരിക്ഷ എഴുതാന്‍ 250 അങ്ങോട്ട്‌....സാക്ഷാല്‍ അയ്യപ്പന്‍ ഇതെന്തകിലും കാണുന്നുണ്ടോ ആവോ ? " ഐത്തപ്പന്‍ ആരോടെന്നിലാതെ നെടുവീര്‍പ്പിട്ടു.

അല്ല നിങ്ങള്‍ എങ്ങോട്ടാ ?

മുതല പാറ , ബോവിക്കാനം....

ഓ.. മനസില്ലായി ...ഇ എന്‍ഡോസള്‍ഫാന്‍ ദുരന്തം ഉണ്ടായ സ്ഥലമല്ലേ ?

ആ... എന്‍റെ കൊച്ചു മോള്‍ സുജാത...അവളുടെ വികലാംഗ പെന്‍ഷന്‍ വാങ്ങി വരുന്ന വഴിയാ....

Friday, January 21, 2011

IT യക്ഷി ,10 വരി കഥ.

IT യക്ഷി,

7 ദിവസം മുന്‍പ്.

Email Inbox : 1 message - Open (ഒരു പുതിയ സന്ദേശം )
അഞ്ജാത കാമുകിയുടെ പ്രണയ ലേഖനം.
ആരാണവള്‍ ?
Sent മെയില്‍ : one message sent (അഞ്ജാത കാമുകിക്ക് അയാളുടെ ആദ്യ പ്രണയ ലേഖനം )
ഒരു ഇ-പ്രണയത്തിന്‍റെ തുടക്കം.

Thanks to : Internet , technology , email , chats , web cam .
ഒരു മൌസ് ക്ലിക്ക്ന്‍റെ വേഗത്തില്‍ ആ പ്രണയം പുത്തുലഞ്ഞു.
from virtual world to reality - from e world to real world (ഇ- ലോകത്തുനിന്ന് ഈലോകത്തേയ്ക്ക്)

ആറു മണി


ഇന്ന് വൈകിട്ട് ആറു മണി : അവളെ കാണുവാനുള്ള തയാറെടുപ്പ്, തനിച്ചു നഗരത്തിലെ വലിയവര്‍ താമസിയ്ക്കുന്ന ചെറിയ അപ്പാര്‍ട്ട്മെന്‍റ് ഹോട്ടലില്‍ വച്ച്.
ഹോട്ടലില്‍ വച്ച് എന്താണ് സംഭവിച്ചത്: ഒന്നും ഓര്‍മയില്ല , UPS ഇല്ലാത്ത കംബ്യുട്ടരിലേക്ക് പവര്‍ സപ്ലൈ കട്ട് ചെയ്താലുള്ളതുപോലുള്ള അവസ്ഥ.

ഒരു IT യക്ഷി തന്‍റെ ചോര കുടിച്ച് മൃതപ്രാണനാക്കി കടന്നു കളഞ്ഞിരിയ്ക്കുന്നു.

കരിബനകള്‍ക്ക് വംശനാശം വന്നതുകൊണ്ട് ,ഇലക്ട്രിക്ക് ട്രെയിന്‍ പോസ്റ്റില്‍ കുടിയേറിയ മറ്റൊരു IT യക്ഷി അയാളെ മാടി വിളിയ്ക്കുന്നു വെന്ന ഉള്‍വിളി ,പാളങ്ങളെ ലക്ഷ്യംമാക്കിയുള്ള അയാളുടെ നടത്തത്തിന്നു ആക്കം കൂട്ടി.

Thursday, January 20, 2011

അപ്പു , മന്ത്രിസഭാ ! 5 വരി കഥ

അപ്പു,മന്ത്രിസഭാ! 5 വരി കഥ

അപ്പു : അച്ഛാ "മന്ത്രിസഭാ പുന:സംഘടന(Cabinet Reshuffle)"എന്ന് പറഞ്ഞാ എന്തുവാ ?

അച്ഛന്‍ : വളരെ ലളിതമായി പറയുകയാണെങ്കില്‍ കീശ നിറച്ചു ,ജോലി ചെയ്തു ക്ഷിണിച്ച മന്ത്രിമാര്‍ക്ക് ചെറിയൊരു ഇടവേള ,ഒപ്പം ഇതുവരെ അവസരം കിട്ടാത്തവര്‍ക്ക് ഒരു അവസരം, കീശ നിറയ്ക്കാനും ,ജനങ്ങളെ സേവിയ്ക്കുവാനും.

അപ്പു : ഇങ്ങനെ ഏല്ലാവര്‍ക്കും തുല്യ അവസരം നല്‍കുന്നതാണോ ജനാതിപത്യം(Democracy)?

അച്ഛന്‍ : അതെ ! ,തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് കൈയിട്ടുവാരുവാനും , തിരഞ്ഞെടുത്ത ജനങ്ങള്‍ക്ക്‌ അതിന്‍റെ ബലിയാടുകളാവാനും തുല്യ അവസരം ഇതാണ് ഈ നുറ്റാണ്ടിലെ ജനാതിപത്യം അഥവാ ജനങ്ങളുടെമേല്‍ സമ്പൂര്‍ണ ആതിപത്യം എന്നു പറയുന്നത്.

Tuesday, January 18, 2011

ചാരം ! രണ്ടു വരി കഥ

ചാരം

എനിക്ക് നിന്നോട് ഒന്നേ പറയാനുള്ളൂ , "ഇന്ന് നീ കാരണം ഞാന്‍ പുകഞ്ഞു ചാരമാവുന്നു , നാളെ ഞാന്‍ കാരണം നീയും പുകഞ്ഞു ചാരമാവുമെന്ന് ഓര്‍ക്കുക, പകരം വീട്ടാതെ ഒടുങ്ങിയ ചരിത്രം എനിക്കില്ല"

എന്ന് സ്വന്തം സിഗരറ്റ്.

Thursday, January 13, 2011

പൈലിക്കുട്ടി

പൈലിക്കുട്ടി

"വിശ്വാസികളെ മദ്യം വിഷമാണ്. നിങ്ങള്‍ അമിതമായി കുടിക്കുന്ന ഓരോ പെഗ്ഗ് മദ്യവും നിങ്ങളുടെ ശവക്കല്ലറയ്ക്കുള്ള ഓരോ കല്ലുകളാണെന്നോര്‍ക്കുക. അമിത മദ്യപാനം നിമിത്തമാണ് അലക്‌സാണ്ടര്‍ ചക്രവര്‍ത്തിപോലും അകാലമരണത്തിന് വിധേയനായത്. മദ്യസേവകരേ, ചഷകം കയ്യിലെടുക്കുമ്പോള്‍ ഓര്‍ക്കുക.
പകലരുത്
പലതരുത്
പലരോടരുത്
പാടരുത്. "

ഇത്രയ്ക്ക് കേട്ടപോഴെയ്ക്കും ചാലകുടിക്കാരനായ അയാള്‍ക്ക് തലയ്ക്കു അടിയേറ്റതുപോലെയായി.

മദ്യം ഇത്രയ്ക്ക് പ്രശ്നമുള്ള ഒരു മുന്തിരി ചാറാണെന്ന് പൈലിക്കുട്ടി വിചാരിച്ചില്ല.
ഇല്ല ഇനി മദ്യമില്ല... മദ്യമില്ല...

പൈലി കുര്‍ബാന മുഴുമിപ്പ്യ്ക്കാതെ പുറത്തേയ്ക്ക്...

പക്ഷെ

തെക്കുള്ള സിമിത്തെരിയിലെയ്ക്ക് പൈലി ഒരു നോട്ടം....അതാ അവിടെ ചാക്കപ്പന്‍ മുതലാളിയുടെ കല്ലറ.

അല്ല സത്യത്തില്‍ എന്തുവാ നമ്മുടെ പാതിരി പറഞ്ഞത് "ഓരോ പെഗ്ഗ് മദ്യവും നിങ്ങളുടെ ശവക്കല്ലറയ്ക്കുള്ള ഓരോ കല്ലുകളാണെന്നോര്‍ക്കുക"

മുതലാളിയുടെ കല്ലറ കണ്ടതും പൈലി ഒരു ഒരു സത്യക്രിസ്ത്യാന്നിയും ഒപ്പം ഒരു ശരാശരി മലയാളിയുമ്മായി.
അസുയ , കണുകടി .... പിന്നെ പൊങ്ങച്ചം.....

പൈലി റൂട്ട് മാറ്റി... നേരെ ബാറിലേയ്ക്ക്......

സത്യത്തില്‍ അന്ന് ആ ഞായറാഴ്ച പള്ളിയില്‍ പോയിലായിരുന്നെകില്‍ പൈലി പശ്ചാത്തപിച്ചു വാളു വെച്ചെന്നെ... കാരണം തന്‍റെ ശവ കല്ലറ പണിയാന്‍ കല്ലൊന്നുമായിലാലോ എന്ന് അന്നാണ് പൈലി തിരിച്ചറിഞ്ഞത്.

അതില്‍പിന്നെ എന്നും കുറഞ്ഞതൊരു പത്ത് കല്ലെങ്കിലും ഉറപ്പാക്കാതെ പൈലി ബാറിന്നു പോരാറില്ല.