പൈലിക്കുട്ടി
"വിശ്വാസികളെ മദ്യം വിഷമാണ്. നിങ്ങള്‍ അമിതമായി കുടിക്കുന്ന ഓരോ പെഗ്ഗ് മദ്യവും നിങ്ങളുടെ ശവക്കല്ലറയ്ക്കുള്ള ഓരോ കല്ലുകളാണെന്നോര്‍ക്കുക. അമിത മദ്യപാനം നിമിത്തമാണ് അലക്‌സാണ്ടര്‍ ചക്രവര്‍ത്തിപോലും അകാലമരണത്തിന് വിധേയനായത്. മദ്യസേവകരേ, ചഷകം കയ്യിലെടുക്കുമ്പോള്‍ ഓര്‍ക്കുക.
പകലരുത്
പലതരുത്
പലരോടരുത്
പാടരുത്. "
ഇത്രയ്ക്ക് കേട്ടപോഴെയ്ക്കും ചാലകുടിക്കാരനായ അയാള്‍ക്ക് തലയ്ക്കു അടിയേറ്റതുപോലെയായി.
മദ്യം ഇത്രയ്ക്ക് പ്രശ്നമുള്ള ഒരു മുന്തിരി ചാറാണെന്ന് പൈലിക്കുട്ടി വിചാരിച്ചില്ല.
ഇല്ല ഇനി മദ്യമില്ല... മദ്യമില്ല...
പൈലി കുര്‍ബാന മുഴുമിപ്പ്യ്ക്കാതെ പുറത്തേയ്ക്ക്...
പക്ഷെ
തെക്കുള്ള സിമിത്തെരിയിലെയ്ക്ക് പൈലി ഒരു നോട്ടം....അതാ അവിടെ ചാക്കപ്പന്‍ മുതലാളിയുടെ കല്ലറ.
അല്ല സത്യത്തില്‍ എന്തുവാ നമ്മുടെ പാതിരി പറഞ്ഞത് "ഓരോ പെഗ്ഗ് മദ്യവും നിങ്ങളുടെ ശവക്കല്ലറയ്ക്കുള്ള ഓരോ കല്ലുകളാണെന്നോര്‍ക്കുക"
മുതലാളിയുടെ കല്ലറ കണ്ടതും പൈലി ഒരു ഒരു സത്യക്രിസ്ത്യാന്നിയും ഒപ്പം ഒരു ശരാശരി മലയാളിയുമ്മായി.
അസുയ , കണുകടി .... പിന്നെ പൊങ്ങച്ചം.....
പൈലി റൂട്ട് മാറ്റി... നേരെ ബാറിലേയ്ക്ക്......
സത്യത്തില്‍ അന്ന് ആ ഞായറാഴ്ച പള്ളിയില്‍ പോയിലായിരുന്നെകില്‍ പൈലി പശ്ചാത്തപിച്ചു വാളു വെച്ചെന്നെ... കാരണം തന്‍റെ ശവ കല്ലറ പണിയാന്‍ കല്ലൊന്നുമായിലാലോ എന്ന് അന്നാണ് പൈലി തിരിച്ചറിഞ്ഞത്.
അതില്‍പിന്നെ എന്നും കുറഞ്ഞതൊരു പത്ത് കല്ലെങ്കിലും ഉറപ്പാക്കാതെ പൈലി ബാറിന്നു പോരാറില്ല.
No comments:
Post a Comment