Total Pageviews

Friday, December 17, 2010

കൊടകര ഷഷ്ടി - 4

കൊടകര ഷഷ്ടി - 4

അതെ ഞാന്‍ അവളെ അനുഗമിയ്ക്കുകയാണ്, വദനങ്ങളെക്കാള്‍ സുന്ദരമെന്നു തോന്നിയ്ക്കുന്ന നിതംബങ്ങളുടെ താള ചലനങ്ങള്‍ നോക്കി.

ഒരുക്കാലത്ത് ഈ പ്രിയ എന്‍റെ ഒരു ശത്രു വായിരുന്നു ,എന്നിയ്ക്കും പത്മയ്ക്കുമിടയില്‍ പലപ്പോഴും ഒരു വലിയ കുരിശായി ഈയുള്ളവള്‍ വിള്ളയാടിയിരുന്നു .എന്റെ ദിവ്യ പ്രേമ്മത്തെ ഇവള്‍ പലപ്പോഴും മുതലെടുത്തിടുണ്ട് .
"അച്ഛന്നോട് പറഞ്ഞു കൊടുക്കും പോല്ലും"...ഭിഷണി ,എത്ര ഐസ്ക്രിമുകള്‍ ,എത്ര 5 സ്റ്റാര്‍ ചോകലെട്ടുകള്‍ ഇവള്‍ വാങ്ങി തിന്നിരിയുക്കുന്നു.

പിന്നിടിവള്‍ ആ തെറ്റ് തിരുത്തി ഒരു ഹംസമായി...പലപ്പോഴും അതി സാഹസികമ്മായി എത്ര എത്ര ലവ് ലറ്ററുകള്‍ എന്നിയ്ക്ക് കൊണ്ടുതന്നിരിയ്ക്കുന്നു ,എത്രയെണ്ണം ഞാന്‍ ഇവള്‍ വഴി ഇവളുടെ ചേച്ചി പത്മയ്ക്ക് കൊടുത്തയ്ച്ചിരിയ്ക്കുന്നു,എന്നാലും ഇവളുടെ ഐസ്ക്രിം തീറ്റയ്ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല.

ജൌള്ളിക്കട വരെ പോകേണ്ടിവന്നില്ല അതിന്നു മുന്‍പ് ഞാന്‍ അവളെ കണ്ടു,വര്‍ഷങ്ങള്‍ക്കു ശേഷം...
അവളെ കണ്ടതും എന്റെയുള്ളില്‍ ഒരാന്തല്‍....
പച്ച കരയുള്ള സെറ്റ് സാരിയുമുടുത്ത് എന്റെ ദേവി എന്നെ നോക്കി മന്ദസ്മിതം തൂകി , അനുരാഗത്തിന്റെ വശ്യമ്മായ പുഞ്ചിരിയായിരുന്നില്ല ,മറിച്ച് ഇന്നിയും യുഗങ്ങളോളം തപസിരുന്നാലും അര്‍ഥങ്ങള്‍ കണ്ടെത്താന്നാവുമെന്നു ഉറപ്പിലാത്ത എന്തോ ഒന്ന് ആ പുഞ്ചിരിയിലൂടെ അവളുടെ കണ്ണുകള്‍ എന്നോട് മന്ത്രിച്ചു.

"ഒരു നിമിഷം തരു നിന്നിലലിയാന്‍ ,ഒരു യുഗം തരു നിന്നെ അറിയാന്‍ "എത്ര അര്‍ത്ഥവത്താണവരികള്‍.

അവള്‍ ഒന്ന് തടിച്ചിടുണ്ട്‌, അതവളെ കുറച്ചുകൂടി സുന്ദരിയാക്കുന്നു ,എത്രയൊക്കെ വര്‍ണ്ണിച്ചാലും എന്തൊക്കെ പറഞ്ഞാലും അവളുടെ നെറ്റിയിലെ ഒരു നുള്‍ സിന്ദൂരം എനിക്കും അവള്‍ക്കുമിടയില്‍ വ്യക്തമായ അതിര്‍ വരമ്പുകള്‍ സ്രഷ്ടിച്ചിരിയ്ക്കുന്നു.

പത്മ എനിക്ക് അവളുടെ ഭര്‍ത്താവിനെ പരിചയപ്പെടുത്തി , തിരിച്ചെന്നെയും.
"പത്മ ഇടയ്ക്ക്യൊക്കെ പറയാറുണ്ട് " എന്ന് ഒരു കളചിരിയോടെ ആ പ്രവാസി മലയാളി എന്നോട് പറഞ്ഞൂ.

പിന്നെ നാട്ടിലെയും , വീട്ടിലെയും , ബാങ്ങലൂരിലെയും വിശേഷങ്ങള്‍ പറഞ്ഞ് കുറച്ചു നേരം , സാധിയ്ക്കുമെങ്കില്‍ വൈകിട്ട് കാണാം എന്നു പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു.

പോകുന്ന വഴിയ്ക്ക് എന്നെ കളിയാക്കി പ്രിയയുടെ വക ഒരു ഡയലോഗും "പിന്നെ ആ പഴയ റിലയന്‍സ് നമ്പര്‍ മറന്നിട്ടിലാല്ലോ അല്ലെ ?"
ഞാനാകെ ചൂളിപ്പോയി....

ഒരു രണ്ടു രണ്ടര മണിയോടുകൂടി എല്ലാ കാവടി സെറ്റുകളും അമ്പല നടയില്‍ കയറി എന്നു ഉറപ്പു വരുത്തി ഞാന്‍ വീട്ടിലേയ്ക്ക് തിരിച്ചു.

****
വൈകിട്ട് 8 .30 മണിയോടെ ചെറിയൊരു വെടിക്കെട്ടും കഴിഞ്ഞ്, കാവടികള്‍ അവസാന ആട്ടകലാശത്തിന്നു തെയ്യാര്‍. ഉച്ചയ്ക്കലത്തെ ക്ഷിണം തിര്‍ക്കാന്‍ ഞാന്‍ ചെറുതായി ഒന്നു മിന്നുങ്ങിയിട്ടുണ്ട് എന്നു പറയേണ്ടതിലാലോ..
ഒരു പത്തു പത്തര മണിയോടുകൂടി കാവടി സംഘം കൊടകര ടൌണില്‍ ലെത്തി. ഞാന്‍ ബാണ്ട് സെറ്റിന്റെ വാദ്യത്തിനോപ്പം ഡിസ്ട്ടടിയ്ക്യുകയാണ് (തുള്ളുകയാണ്) ലക്കും ലഗാനുമിലാതെ.

അപ്പൊ എന്തിന്നാണ് ഞാന്‍ അങ്ങോട്ട്‌ നോക്കിയത്..എന്താണ് ഞാന്‍ അവിടെ കണ്ടത്...
എന്‍റെ റിലയന്‍സ് എമ്മാന്മ്മാരെ നിങ്ങള്‍ എന്തിന്നു എന്നോട് ഈ ചതി ചെയ്തു...
കൊടകര ടൌണില്‍ ആ നാലുകൂടിയ റോഡില്‍ ആ റിലയന്‍സിന്റെ ഫ്ലെക്സ് (പരസ്യ ബോര്‍ഡ് ) കണ്ടത്, എന്‍റെ ജീവിതത്തിലെ മറ്റൊരു ടെര്ണിഗ് പോയന്‍റ് ആകുമോ. ആ നാല്‍ക്കവലയില്‍ എങ്ങോട്ട് തിരിയണം മെന്നറിയാതെ ഞാന്‍.

ഒടുവില്‍ ഞാന്‍ ആളൊഴിഞ്ഞ ഒരു മൂലയില്‍പ്പോയി ആ 9349 ...റിലന്‍സ് നമ്പരില്‍ വിളിച്ചു..
ലോങ്ങ്‌ റിംഗ് ....നോ ബടി പിക്കിംഗ് .... ആരും ഫോണെടുത്തില്ല,വീണ്ടും വിളിച്ചു ലോങ്ങ്‌ റിംഗ്....ആരും ഫോണെടുത്തില്ല...നിരാശ... ച്ഹി. ഡാഷ് മക്കള്...പിന്നെയും എന്തോക്കെയും പുലമ്പി ഞാന്‍ വീണ്ടും പൂര്‍വാധികം ശക്തിയോടെ വീണ്ടും ഡിസ്ട്ടടി....തുള്ളല്‍.....ഉറഞ്ഞു തുള്ളല്‍.

ഇടയ്ക്കെന്റെ ശരിരം ഒന്നു വിറച്ചു ,പാദം മുതല്‍ തല വരെ ,രണ്ടു തുള്ളി അടിച്ചതിന്റെയാണോ ?

അല്ല , ഒന്നുകൂടി ഒരു വിറ, തുടയില്‍...നോക്കിയാ N സിരിസ് മൊബൈല്‍ വൈബരെട്ടര്‍ മോഡില്‍ വിറചതാണ്.
മൊബൈല്‍ എടുത്തു നോക്കിയപ്പോള്‍ 2 മിസ്‌ കോള്‍... View
എന്റെ പൂനിലാര്‍ക്കാവിലമ്മേ.....9349 ...ഞാന്‍ ഒന്നുകൂടി കണ്ണ് തിരുമ്മി നോക്കി..അതെ ആ നമ്പര്‍ തന്നെ ആ പഴയ റിലയന്‍സ് 9349 നമ്പര്‍...

തുള്ളല്‍ മതിയാക്കി ആളൊഴിഞ്ഞ ഒരു കോണില്‍ പോയി ഞാന്‍ 9349 ...നംബറി ലേയ്ക്ക് വിള്ളിച്ചു...
രണ്ടു ലോങ്ങ്‌ റിംഗ്.... call connected (കോള്‍ എടുത്തു ),അപ്പുറത്തൊരു സ്ത്രി ശബ്ദം,ഹല്ലോ...

നാലു വര്‍ഷത്തിനു ശേഷം വിള്ളിച്ചത്തു കൊണ്ടായിരിയ്ക്കാം ചെറിയ ഒരു ആമുഖം ( introduction ) വേണ്ടി വന്നു...പിന്നെ ചരിത്രത്തിലേയ്ക്ക് ഊളിയിട്ടു ,വര്‍ത്ത മ്മാനത്തിലൂടെ വണ്ടിയോടിച്ചു ഭാവിയിലോട്ടു ഒരു പോക്ക്‌...പരസ്പരം സോറി പറഞ്ഞും, പുകഴ്ത്തിയും സെന്റിയടിച്ചും കുറെ നേരം (ചുരുക്കി പറഞ്ഞാ കത്തിയടി).

ഒടുവില്‍ മോബില്ലിലെ ചാര്‍ജ് തീരും മുന്‍പേ ഞാനും അവളും ഒരു തിരുമാനത്തിലെത്തി.
തിരുമാനം വളരെ സിമ്പിള്‍ ആയിരുന്നു.

അതായതു "ഒരാണ്‍ കുട്ടി യാണ് ഉണ്ടാവുനതെങ്കില്‍ അവനെ SNV സ്കൂളിലും , പെണ്‍ കുട്ടിയാണെങ്കില്‍ അവളെ DON BOSCO (ഡോണ്‍ ബോസ്കോ ) വിലും വിട്ടു പഠിപ്പിയ്ക്കാം."
"പിന്നെ ഈ പ്രാവശ്യം ആരൊക്കെ എതിര്‍ത്താലും ഇല്ലേലും ,നമ്മുക്ക് നമ്മുടെ വിവാഹം അടുത്ത ഷഷ്ടി യ്ക്ക് മുന്‍പ് രജിസ്ടര്‍ ചെയാം"

ഷഷ്ടിയും കഴിഞ്ഞു അമ്പല പറമ്പില്‍ നിന്നും വീട്ടിലേയ്ക്ക് വരുമ്പോള്‍ ഞാന്‍ ചില തിരുമാനത്തിലെത്തിയിരുന്നു , എത്രയും പെട്ടന്ന് നാട്ടില്‍ സെറ്റില്‍ ചെയണം ,പറ്റുമെകില്‍ ഇവിടെ ഇന്‍ഫോ പാര്‍ക്കിലോ , കൊരട്ടിയിലെ ഐ ടി പാര്‍ക്കിലോ ഒരു ജോലി, പിന്നെ വിവാഹം.

കാരണം ഇവളെ കൂടി നഷ്ടപ്പെട്ടാല്‍ ആണാണെന്നു പറഞ്ഞു ജീവിചിരിയ്കുന്നതില്‍ അര്‍ത്ഥമില്ല!!!!! ചേച്ചിയോ ഒരു വഴിക്കായി , അനിയത്തിയെ കൂടി നഷ്ടപ്പെടാന്നു വച്ചാ.....എന്‍റെ പൂനിലാര്‍ക്കാവ് ദേവി.

മനസിലായില്ലാലെ....

ആ രാത്രി ആ ഫോണെടുത്തത് പ്രിയയായിരുന്നു....
പ്രിയ! പത്മയുടെ അനിയത്തി, എന്റെ ഭാവി വധു.
"ഓ...പ്രിയേ...പ്രിയേ നിനക്കൊരു ..........." എന്ന അനിയത്തി പ്രാവിലെ ഗാനം ഞാന്‍ മൊബൈലില്‍ പ്ലേ ചെയ്തു...പിന്നിടങ്ങോട്ട് ഇന്നുവരെ ഈ അനിയത്തി പ്രാവിലെ ഗാനമാണ് എന്റെ റിംഗ് ടോണ്‍.

അങ്ങനെ പത്മയുടെ അച്ഛന്‍ തന്നെയാണ് എന്റെ അമ്മായിച്ചന്‍ ആകുവാന്‍ ഏറ്റവും യോഗ്യന്‍ എന്ന തിരുമാനത്തില്‍ ഞാന്‍ ഉറച്ചു നിന്നു.

(നോട്ട് : ഈ കഥയും ,ഇതിലെ കഥാ പാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രമാണ് , ജീവിച്ചിരിയ്ക്കുനവരോ , മരിച്ചവരോ , ഇന്നി ജനിയ്ക്കാന്‍ പോകുന്നവരുമ്മായി എന്തെകിലും സാമ്യമുണ്ടെങ്കില്‍ അതു തികച്ചും യാദ്രശ്ചികം മാത്രം )

(ഇന്നി ആ രാത്രി പത്മ എന്തെടുക്കുകയാണെന്ന് ചോദിച്ചാ... അവള്‍ അടുത്ത മുറിയില്‍ അവളുടെ കുഞ്ഞിന്നു ഒരു കഥ പറഞ്ഞൂറക്കുകയായിരുന്നു എന്ന് പറയേണ്ടിവരും)

(ഈ വര്‍ഷത്തെ കൊടകര ഷഷ്ടി കഴിഞ്ഞു ,ഇന്നി അടുത്ത വര്‍ഷം)

No comments:

Post a Comment