Total Pageviews

Friday, December 3, 2010

വാള്ള !

വാള്ള !

ഹല്ലാ!എന്തുട്ടാ ഇത്... ഇമ്മാരി സാധനം ഈ മൂന്തി നേരത്ത് കൊണ്ടാരന്‍..
ആരാന്ന് വച്ചിട്ടാ ഇതൊന്നു നന്നാക്കാന്‍.....

പണ്ടാരം പിടിച്ച മഴെത്തു ആ തോട്ടി പോയ നേരം...നാലു കീറ് ഓല കൊണ്ടോന്നായിരുനെകി ആ ചോരണോടം മറയ്ക്യമാരുന്നു...
അതിനെങ്ങന്യാ...തലയക്കകത്തു ചേറും ചെള്ളിയല്ലേ...

ഹല്ലാ...എന്റെ അമ്മിണി ...ഇതുപ്പാ വല്യ പൊല്ലാപ്പായല്ല..
ഒരിത്തിരി മീചാറു കൂട്ടി അത്താഴം കഴിക്കാന്‍ പറ്റിലാന്നു വച്ചാ... ഹ്യാ..
എന്തുട്ടാ പറയാ...

എന്‍റെ അമ്മിണി ഇന്നത്ത മഴേല് ചിറ നറഞ്ഞൂട്ടാ...ഇപ്പോ വരിതിന്റെ തോട്ടില്ല് അരയ്ക്കു മിതെയാ വെള്ളം.
ഇമ്മാരി മഴ ഈ നൂറ്റാണ്ടില് ഇത് ആദ്യാ... മലവെള്ലോന്നു കേട്ടിരിക്കണാ നിയീ..

തോട്ടിന്ന് പിടിച്ചതാ...
വാള്ളയാ...നല്ല തൊട്ടു വാള്ള...പിന്നെ കുറച്ചോ കൂര്യും..

പിന്ന്യാ... ഇപ്പോ ഈ വാളേം കൂര്യോന്നും കിട്ടാനില്യാത്ര...കാലം പോയ പോക്കെ...
വഴിവച്ചു കണാരന്‍ ചോദിച്ചു കൊടുക്കൊനോന്നു...60രൂപ്യാ...
ഷാപ്പ് കഴിഞ്ഞിട്ടാ ആ മണകോണപ്പ്നെ കണ്ടേ.. അല്ലലു ഇതു കൊടുത്തൊരു തൊടം കള്ള്..

നീ ഇത്രി നാളിരം പിഴിഞ്ഞു വയക്ക്യമ്മിണി.. രണ്ടെണം വറുത്തോ...പിള്ളേര് കൂട്യോള്ളും...

അപ്പുന്നു മീ മീ ന്ന് വച്ചാ കൊത്യാ... മിന്‍റെ ശൂര് കേട്ടാമതി ചെക്കന്...

പിന്നെ കവലേല് കൃഷി ആപ്പിസരു പറയാ... മഴ്കെടുത്തിടെ പൊറം പൂരിപിച്ചാ വല്ലതും കിട്ടുത്ത്രാ...
ഞാന്‍ പോയൊന്നു മേല് കഴ്യെട്ടു വരാം...തൊട്ടിന്നു കേറിയോലെലും മേലാകെ ഒരു വാളെട മണം..

.***
അമ്മിണി മീന്‍കൂടാ തൊറന്നു നോക്ക്യപ്പാ...ദാണ്ട പെടയ്ക്കാണ് രണ്ടു വാളേം ഒരാരെഴു കൂര്യും
പിഞാനിയും ,മീങ്കലോം ഒരു പിച്ചാത്തിയുമെടുത്ത് അവള്‍ കൂടയില്‍ നിന്നും വാളയെ കശാപ്പു ചെയാന്‍ തെയാറെടുത്തു.

കാല്‍റാത്തലോളം വരുന്ന വാള്ള അമ്മിണിയെ നോക്കി പ്രാണവായുവിനായി കേണു.

അവസാന ശ്വാസം ശ്വസിക്കു മാറ് വായ്‌ ചെറുതായി തുറനടച്ചു....ഒന്നുപിടഞ്ഞു.
അമ്മിണി ആ വാള്ളയെ ഒന്നു നോക്കി ,അതിന്റെ വയറു വീര്‍ത്താണിരിയ്ക്കുന്നത്... വാള്ള ഗര്‍ഭിണിയാണെന്ന് തോന്നണു.

വാള്ളയെ അവള്‍ തിരികെ കൂടയിലെക്കിട്ടു....
പിന്നെ കൂടയുമെടുത്തു തൊടിയിലേയ്ക്ക്...അവളാ മീനെ തോടിയിലെ കുളത്തിലേയ്ക്ക് സ്വതന്ത്രയാക്കി.....

മീചാറ് കൂട്ടി അത്താഴം കഴിക്കാന്‍ പറ്റാത്തിലുള്ള തന്റെ പുരുഷന്റെ ദേഷ്യം അവള്‍ സവിനയം ഏറ്റുവാങ്ങി.

നാട്ടിലവശേഷിയ്ക്കുന്ന ചില വാള്ളയും കൂരിയും തൊടിയിലെ കൂളത്തില്‍ നീന്തി തുടിക്കുന്നുവെന്ന വിശ്വാസത്തോടെ അവള്‍ അയാള്‍ക്കും അപ്പുവിനും ചമന്തിയും ചോറും വിളമ്പി.

1 comment: