Total Pageviews

Thursday, October 21, 2010

" ഞാന്‍ നിന്നെ സ്നേഹിക്കുന്നു" ഒരു 10 വരി കഥ!

"ഞാന്‍ നിന്നെ സ്നേഹിക്കുന്നു" ഒരു 10 വരി കഥ

അയാള്‍ ഒരു യാത്രക്ക് പുറപ്പെടുകയാണ് ‌ ഇന്ത്യന്‍ ഉപദ്വീപിന്റെ തെക്കേ കരയിലേക്ക്/കടലിലേക്ക്‌,കന്യാകുമാരിയിലേക്ക്....

അവളെ കാണ്ണാന്‍,തന്റെ എല്ലാമായ പത്മയെ കാണ്ണാന്‍.

അവള്‍ക്കിഷ്ടപ്പെട്ട റെഡ് റോസും,കാട്ബരിസ് ചോകലെട്ടും അയാള്‍ കൈയില്‍ കരുതി.

അയാള്‍ ഇന്നും അവളെ സ്നേഹിക്കുന്നു എന്നത്തേക്കാളും അധികമായി.

ആകാശം മുട്ടി പരന്നു കിടക്കുന്ന കടലിനെ നോക്കി അയാള്‍ നെടുവീര്‍പ്പിട്ടു.

കഴിഞ്ഞ ആറു വര്‍ഷമായി ഈ ദിവസം അയാള്‍ ഇവിടെ വരുന്നു,തന്റെ പ്രിയതമയെ കാണ്ണാന്‍,അവള്‍ക്കിഷ്ടപ്പെട്ട റോസും കാട്ബരിസുംമായി.

കൈലിരിക്കൂന്ന റെഡ് റോസ് അയാള്‍ അവള്‍ക്കു നല്‍കി......റോസിനോപ്പം ഒരു തുള്ളി കണ്ണുനീര്‍ ആ തിരമാലകളില്‍ അലിഞ്ഞു.

ഇന്ന് ഡിസംബര്‍ 26,
6 വര്‍ഷം മുന്‍പ്...

ഈ ദിവസം തന്നെ തനിച്ചാക്കി അവള്‍ ആ സുനാമിക്കൊപ്പം...........

ഒരിക്കല്‍ കൂടി ചക്രവാളങ്ങളെയും കടലിനെയും നോക്കി അയാള്‍ മന്ത്രിച്ചു"ഞാന്‍ നിന്നെ സ്നേഹിക്കുന്നു"

തന്നെ മാത്രം വിഴുങ്ങുവന്നായി ഒരു സുനാമി കൂടി വന്നിരുന്നെങ്കില്‍ എന്നയാള്‍ ആഗ്രഹിച്ചു.

No comments:

Post a Comment