Total Pageviews

Friday, October 15, 2010

ഹയാബുസ്സ ! ഒരു 15 വരി കഥ

ഹയാബുസ്സ ! ഒരു 15 വരി കഥ..

നഗരത്തിലെ ഒരു രാഷ്ട്രിയ പ്രമാണ്ണിയുടെ ഏക ആണ്‍ തരി... പേര് രാജേഷ്‌ ! പേരിലൊരു പുതുമയിലാത്തതിനാല്‍ കുട്ടുകാര്‍ക്കിടയില്‍ "റെക്സ് " എന്നും കുട്ടുകാരികള്‍ക്കിടയില്‍ "റോമിയോ " എന്നുമാണ് നമ്മുടെ നായകന്‍ അറിയപെടുന്നത് .

രാജേഷ്‌ പോര്‍ട്ടിക്കോവില്‍ മസില്‍ പിടിച്ചു സെന്‍റെര്‍ സ്റ്റാന്‍ഡില്‍ നില്‍ക്കുന്ന ഹയബുസ ഒന്ന് തലോടി, 1500 സി സി , 30 ബി എച് പി ഡയമണ്ട് ഫ്രൈം മെറ്റാലിക് ബോഡി ഹയബുസ....... അതെ! സുസുകി ഹയബുസ........ ബ്ലാക്ക്‌ ഫ്രൈമിലെ മഞ്ഞ ഗ്രാഫിക്സും.... ഉണ്ടന്‍ ഹെഡ് ലൈറ്റും കു‌ടി കണ്ടാല്‍..... പാണ്ടി ലോറി കണ്ടു മസില്‍ പിടിച്ചു നില്‍ക്കുന്ന ഒരു മഞ്ഞ തവള്ള .......ഈ നഗരത്തിലെ ഏറ്റവും വില കുടിയ സ്പോര്ടി ബൈക്ക് ......നമ്മുടെ നായകന്‍റെ തേരാളി......

രാജേഷ്‌ റിമോട്ട് സെന്‍സര്‍ കീയിലോന്നു വിരലമര്‍ത്തി ! ഒരു മുരളിച്ചയോടെ ഹയബുസ സ്റ്റാര്‍ട്ടായി. റോമിയോ തന്‍റെ ലിവയിസ് ജീന്‍സ് വലിച്ചിട്ടു തന്‍റെ ഇവനിംഗ് സവാരിക്കായി തയാറായി .

ഇനി ഒരു നഗര പ്രതിക്ഷണം........ ടുഷന്‍ കഴിഞ്ഞു വരുന്ന പെണ്‍കൊടികളെയും , ഐ ടി പോകിരികളെയും ചായ കുടിച്ചുനില്കുന്ന വാ നോക്കികളെയും അന്ധാള്ളിപിച്ചുകൊണ്ട്‌ ഒരു ഫോര്‍മുല ടൂ റൈസിംഗ്..........

പുറകില്‍ നിന്നൊരു വിളി: " എടാ രാജേഷേ ആ ഹെല്‍മറ്റു കുടി കൊണ്ടുപോടാ! നിന്‍റെ ഈ ഹയബുസ കണ്ടാലേ ഒരു ആയിരം രൂപ പെറ്റി ഉറപ്പാ" !
രാജേഷ്‌: " ഡോണ്ട് ബി സിലി മാ ! പുറകിനു വിളിക്കരുത്........ ഹെല്‍മറ്റു വച്ചാല്‍ എന്‍റെ മുഖം ആരു കാണും.........
മനസില്ലാ മനസോടെ പഴയ ഹെല്‍മറ്റു വാങ്ങി തടിച്ച പെട്രോള്‍ ടാങ്കില്‍ വച്ചു......

ഒരു 30 -40 കി. മി. സ്പീഡില്‍ നായകന്‍ ചെറിയൊരു നഗര പ്രതിക്ഷണം.........ഒരു മുരളിച്ചയോടെ ഹയബുസ നഗരത്തിന്‍റെ വിരിമാറിലുടെ തെന്നി നിങ്ങി............

നഗരത്തിലെ വള്ളയംബലം ജങ്ങ്ഷന്‍ ...... ഇനിയങ്ങോട്ട് കവടിയാര്‍ വരെ രാജവീഥി.......... ഒരു 3 കി.മി. കേരളത്തിലെ ഏറ്റവും നല്ല റോഡ്‌ ....

ഇനി ഒരു മത്സരമാ........... സിരകളെ ത്രെസിപ്പിക്കും മത്സരം..............

രാജേഷ്‌ ചുറ്റും ഒന്ന് നോക്കി..... ഒരു ബി ഐം ഡബ്ലു (BMW) 5 സിരിസ്............രാജേഷ് തന്‍റെ പ്രതിയോഗിയെ നോക്കി ഒന്ന് പരിഹസിച്ചു ചിരിച്ചു...........

ട്രാഫിക് പോലീസ് കൈ ഉയര്‍ത്തി മത്സരം ഉദ്ഘാടനം ചെയ്തു................

ഹയബുസ ഒന്ന് മുകരയിട്ടു......... മുന്‍ വില് പൊക്കി കുതിച്ചു...............

രാജ്ഭവന്‍ വരെ ബി ഐം ഡബ്ലു 5 സിരിസ് ഉം ഹയബുസയും ഒപ്പത്തിനൊപ്പം................
ഹയബുസ ക്ലച്ചു അമര്‍ത്തി ....ടോപ്‌ ഗിയറില്‍ കുതിച്ചു ...... ബി ഐം ഡബ്ലു 5 സിരിസ്ന്നെ ഒന്ന് മൃതുലമായി ചുബിച്ച്...................

കണ്ടു നിന്ന ചിലര്‍ വാ പൊളിച്ചു..............

ബി ഐം ഡബ്ലു 5 സിരിസ് ഹയബുസയുടെ ചുംബനത്തില്‍ ഒന്നു കുതിച്ചു.......... ഹയബുസയുടെ തടിച്ച ടയറില്‍ ചുബിക്കനായി.......

ഒരു ചെറിയ തലോടല്‍..........................

ഹയബുസ......................... ഫിനിഷിഗ് പോയന്റ്റിനെ ലക്ഷ്യമാക്കി പറന്നു...........കൂടെ നായകനും............

വാ പൊളിക്കാത്ത കാഴ്ചക്കാരും ഇതുകണ്ട് വാ പൊളിച്ചു.................

ഇനി ഒരു മത്സരത്തിലും...... നായകനെ തോല്‍പിക്കാനാവില്ല.......................ഫിനിഷിംഗ് പോയന്റുകള്‍ക്ക്‌ ഇനി പ്രസക്തിയില്ല....

അകലെ പല നിറത്തിലുള നിയോണ്‍ ബള്‍ബുകള്‍ തെളിച്ചു അലറി വരുന്ന ആംബുലന്‍സ് ശബ്ദം അവ്യക്തമായി കേള്‍ക്കാം...............

രാജവീഥിയില്‍ ഒരു പഴയ ഹെല്‍മറ്റു തന്‍റെ നായകന്‍റെ വിയോഗത്തില്‍ മോങ്ങ്ന്നു ഉണ്ടായിരുന്നു...................

No comments:

Post a Comment