അപ്പു 3, ലാഭവും നഷ്ടവും !
സ്കൂള്‍ വിട്ടു വന്ന അപ്പു പതിവുപോലെ ചായകുടിയും കഴിഞ്ഞു കണക്ക് ഹോം വര്‍ക്ക് ചെയുവാന്നായി പുസ്തകം നിവര്‍ത്തി.
ക്ലാസ്സില്‍ മിനി ടീച്ചര്‍ ഇന്നു ലാഭവും നഷ്ടവും എന്ന ടോപിക്കാണ് എടുത്തത്.
ആകെ ലഭിച്ച വരവില്‍ നിന്നും ചിലവു കുറയ്ക്കുക ....,
വരവിനേക്കാള്‍ കൂടുതല്‍ ചെലവ് എങ്കില്‍ നഷ്ടവും , ചെലവിനേക്കാള്‍ കൂടുതല്‍ വരവ് എങ്കില്‍ ലാഭവും.
വളരെ സിംപിളായ 3 ഹോം വര്‍ക്ക് മാത്രമേ അന്നുണ്ടായുള്ളൂ.
ഹോം വര്‍ക്ക് കഴിഞ്ഞു അപ്പു ഡ്രോയിംഗ് റൂമില്‍ കിടക്കുന്ന തലേ ദിവസത്തെ പത്രം വെറുതെ ഒന്നു മറച്ചു നോക്കി, വല്ല നല്ല പടവും ഉണ്ടെങ്കില്‍ വര്‍ക്ക് ബുക്കില്‍ വെട്ടി ഒട്ടിക്കാമല്ലോ...
പത്രത്തിലെ ഓരോ പേജും മറിചു നോക്കുനതിനിടയില്‍ അപ്പുവിന്റെ കണ്ണ് ഒരു തലകെട്ടില്‍ ഉടക്കി. ആ വാര്‍ത്തയില്‍ അപ്പുവിനൊരു കൌതുകം തോന്നി.
അപ്പു വേഗം പോയി ഒരു റഫ് പേജും പേനയുമെടുത്ത് ചിലത് കുത്തി കുറിച്ചു.ചില ലാഭ നഷ്ട കണക്കുകള്‍(സത്യം പറഞ്ഞാല്‍ മൊത്തം നഷ്ട കണക്കാണ്).
ആകെ ചിലവു = 2307.82 കോടി (ഇതു ലോണ്‍ എടുത്തതാണ് )
ആകെ കിട്ടിയത് = 327.00 കോടി
----------------
നഷ്ടം = 1980.82 കോടി
മറ്റു കൊടുത്തു വാങ്ങലുകളിലൂടെയുള്ള നഷ്ടം =90 കോടി(ഏകദേശം 90 കോടി വരും,ഇന്നിയും കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല)
പ്രതിക്ഷിച്ച വരവ് = 1708.00 കോടി,പിരിഞ്ഞു കിട്ടാനുള്ളത് 114 .15 കോടി ,അങ്ങനെ കുറെ നഷ്ട കണകുകള്‍ മാത്രം ..........
"അമ്മേ ദെ ഇതു നോക്ക്യ ........ നമ്മടെ കോമണ്‍ വെല്‍ത്ത് ഗൈമ്സിന്റെ വരവ് ചിലവു കണകുകള്‍".
സത്യത്തില്‍ ഈ കണക്കു കണ്ട അപ്പുവിന്റെയും അമ്മയുടെയും കണ്ണ് തള്ളി പോയി........ (ആരുടെയും കണ്ണ് മാത്രമല്ല കൊടല് വരെ പുറത്തു ചാടുവാനുള്ള വകയുണ്ടല്ലോ ...പെറ്റ തള സഹിക്കൂല്ലാ...)
അപ്പു :"ഇന്നി എങ്ങന്യാ....ഇത്രം പൈസ ഗവണ്‍മെന്റ് ഉണ്ടാക്കാ"...........?
അമ്മ :"അതിനല്ലേ ജനങ്ങള്‍ എന്നു പറയുന്ന 100 കോടി കഴുതകള്‍..........."
അപ്പുവിനു അമ്മ പറഞ്ഞതിന്റെ അര്‍ഥം മനസിലായിലെങ്കിലും അതിന്റെ ഫീലിംഗ് പിടികിട്ടി, അതുകൊണ്ട് അവനും വായ് പൊളിച്ചു നിന്നു ....
This comment has been removed by the author.
ReplyDeleteAthe sathyathinte mukham eppozhum vikrathamanu...........
ReplyDeleteഞാന്‍ പലപ്പോഴും ചിന്തിച്ച കാര്യമാണ് , രാജ്യത്ത് എത്രയോ ആളുകള്‍ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കഷ്ടപ്പെടുന്നു, ഈ games ന്റെ എല്ലും ഉദ്ഘാടന ചടങ്ങിനു വേണ്ടി ചിലവാക്കിയ പണമൊക്കെ അങ്ങനെ ഉള്ളവര്‍ക്ക് കൊടുത്താല്‍ എത്ര ആശ്വാസം
ReplyDelete