Total Pageviews

Wednesday, November 3, 2010

ദേവി !

ആ ദിവസം രാവിലെ അയാള്‍ വളരെ ശാന്തനായിരുന്നു,ലോകത്തില്‍ വച്ച് ഏറ്റവും ശാന്തന്‍.

അയാള്‍ ഒരിക്കല്‍ കൂടി ബഡ് റൂമില്‍ കിടനുറങ്ങുന്ന തന്റെ പ്രിയതമയെ നോക്കി,അവളുടെ നെറ്റിയില്‍ കൈവച്ചു, ചെറിയ ചൂടുണ്ട്,പനീ പുര്‍ണമായും മാറിയിട്ടില്ല.

കഴിഞ്ഞ ഒരാഴച്ചയായി അവള്‍ക്കു പനീയാണ്,വയറല്‍ ഫിവര്‍,കഴിഞ്ഞ ഓരാഴ്ച്ച അയാള്‍ക്കൊരു തിരിച്ചറിവിന്‍റെ ആഴ്ച്ചയായിരുന്നു. ദാമ്പത്യജീവിതത്തിലെ ഏറ്റവും വില്ലപ്പെട്ട തിരിച്ചറിവിന്‍റെ ആഴ്ച്ച.

ഈ ദിവസങ്ങളിലാണ് ഒരു ഭാര്യ,അമ്മ എന്നൊക്കെ പറഞ്ഞാല്‍ എന്താണെന്നു അയാള്‍ക്ക് മനസിലായത്.

കഴിഞ്ഞ പത്തുവര്‍ഷം ഭാര്യ എന്ന ഒരൊറ്റ കാരണത്താല്‍ തന്റെ ആട്ടും തുപ്പും കേട്ട് വിട്ടുവേലകള്‍ എല്ലാം ചെയ്ത് യാതൊരു വിധ പരാതിയുമില്ലാതെ അവള്‍...

എന്നിട്ടും അതിരാവിലെ മുതല്‍ ഉറങ്ങുനത് വരെ ചെയ്തതിലെല്ലാം കുറ്റങ്ങളും കുറവുകളും കണ്ടുപിടിച്ചു അവളെ കുറ്റപെടുത്തുക മാത്രമാണ് അയാള്‍ ചെയ്തിരുന്നത്.

എന്നിട്ടും അതിരാവിലെ പുഞ്ചിരി തുകുന്ന മുഖവുമായി ഒരു കപ്പ്‌ ചായ തരുന്നത് മുതല്‍ ഒരു ഉത്തമ ഭാര്യയുടെ എല്ലാവിധ കര്‍ത്തവ്യങ്ങളും യാതൊരു വിധ പരാതിയുമില്ലാതെ അവള്‍ ചെയ്തു.

ആ കാലില്‍ തൊട്ടോന്നു കരയാന്‍ സാധിച്ചിരുന്നെങ്കില്‍......

സ്ത്രീ ഭാര്യയോ അമ്മയോ മാത്രമല്ല അവള്‍ ഒരു ദേവിയാണ്.

അയാളുടെ മനസാകുന്ന അഗ്രഹാരത്തില്‍ ചിര പ്രതിഷ്ട നേടിയ,അയാള്‍ എന്നും പൂജിക്കാനഗ്രഹിക്കുന്ന ദേവി.

1 comment:

  1. Ethu palarkum arijukudatha karayam anu............
    Good storyyyyyy.......

    ReplyDelete