Total Pageviews

Thursday, November 25, 2010

കോടിശ്വരന്‍ (പാര്‍ട്ട്‌ / ഭാഗം-2 & പാര്‍ട്ട്‌ / ഭാഗം- 3

കോടിശ്വരന്‍(പാര്‍ട്ട്‌/ഭാഗം-2 & പാര്‍ട്ട്‌/ഭാഗം- 3

രാം ഗോപാല്‍ വര്‍മയുടെ


കോടിശ്വരന്‍

പാര്‍ട്ട്‌ / ഭാഗം 2
ക്ല്യ്മാക്സ്- 1


"കുന്നോളം മോഹിച്ചാ കുരുവോളം"

പിറ്റേ ദിവസം രാവിലെ പല്ലുപോലും തെയ്ക്കതെയാണ് നായകന്‍ തന്റെ വിവരപ്പെട്ടി (കംബ്യുട്ടര്‍ ) ഓണാക്കിയത്.

തീ കുറുക്കന്‍(Fire FOX)വഴി യാഹൂ അക്കൗണ്ട്‌ ലേയ്ക്ക് അവന്‍ ഊളിയിട്ടു.

ഗ്രഹണി പിടിച്ച പയ്യന്‍ ചക്ക കൂട്ടാന്‍ കാണുബോഴുള്ള ആര്‍ത്തിയോടു കൂടി അവന്‍ തന്റെ ഇന്‍ബോക്സില്‍ പരതി...
അതാ .. ദേണ്ട കിടക്കണ് 1 കോടി ഡോളറിന്റെ ഇമെയില്‍........

നേരത്തെ പറഞ്ഞ അതെ ആര്‍ത്തിയോടെ അവന്‍ അത് ഓപ്പണ്‍ ചെയ്തു വായിച്ചു....
ഒരാവര്‍ത്തി, രണ്ടു, മൂന്ന് അങ്ങനെ പല തവണ..........
പിന്നെ പോയി പല്ലും മുഖവും കഴുകി നായകന്‍ പുറപ്പെട്ടു......ഒരു യാത്രയ്ക്ക്...
അതെ അയാള്‍ ഒരു യാത്രയിലാണ് ..... കാര്യം ?

കാര്യം വളരെ നിസാരം, കുറച്ചു പൈസ ഒപ്പിക്കണം

നമ്മടെ സിഗപുരുള്ള ലോട്ടറി എമ്മന്മാര്‍ക്ക് , ഒരു അക്കൗണ്ട്‌ സെറ്റില്‍മെന്‍റ്....വെറും അമ്പതിനായിരം രൂപ.

വിട്ടില്‍ ചോദിച്ചാല്‍ ഒരായിരം ചോദ്യങ്ങള്‍ ????? മാത്രം

അതലാതെ പൈസ കിട്ടുന്ന കാര്യം ഉറപ്പില്ല.....
അതുകൊണ്ട് അയാള്‍ ആ പൈസ കടം വാങ്ങി ....
എന്നിട്ട് സിഗപുരുള്ള ലോട്ടറി എമ്മന്മാര്‍ക്ക് അയച്ചു കൊടുത്തു.....
പിന്നെ വര്‍ണ ശഭളംമായ സ്വപ്നങ്ങള്‍.........സ്വപ്നങ്ങള്‍ കാണുന്നവര്‍ക്കേ എന്തേലും ആവാന്‍ പറ്റു എന്ന ഒരു മഹാത്മാവിന്റെ നിര്‍ദേശം നായകന്‍ ഏറ്റവും ആര്‍ഭാട മായി നടപ്പാക്കിയത് ഇപ്പോഴാണ്.

ചില ദിവസങ്ങള്‍ കൊഴിഞ്ഞു വീണു....

വീണ്ടും ഒരു ഇമെയില്‍ കൂടി വന്നു, ഒരു അമ്പതിനായിരം രൂപ കൂടി വേണം പ്രോസിസ്സിംഗ് ചാര്‍ജ്...

ഏതായാലും 40 കോടി കിട്ടുന്ന കാര്യമ്മല്ലേ .......
വീണ്ടു കൂറെ കടം വാങ്ങി ആ തുകയും അയച്ചു കൊടുത്തു(ഈ കടം വാങ്ങിയത് അഥവാ ഒപ്പിച്ചത് ഒരു വലിയ സംഭവം/കഥയാണ് അത് പിന്നെ പറയാം)

പിന്നെയും ദിവസങ്ങള്‍ കൊഴിഞ്ഞു വീണു....

ദിവസങ്ങള്‍ മാസങ്ങളായി..........

പക്ഷെ!!!!!!

സിഗപുരുള്ള ലോട്ടറി ഏമ്മാന്മാര്‍ പിന്നിടോരിക്കലും അയാളെ കൊടിശ്വരന്‍ ആക്കാം എന്നു പറഞ്ഞു ആക്കിയില്ല....(മോഹിപിച്ചില്ല...)

അങ്ങനെ കൊടിശ്വരന്‍ ആവാന്‍ സാധിചിലെങ്കിലും ഒരു കടക്കാരനവാന്‍ സാധിച്ചു...
കൈയിലുള്ള കാശും പോയി , മാനവും പോയി അതുകൊണ്ട് നായകന്‍ ഈ സംഭവം ആരോടും പറഞ്ഞില്ല...
സത്യം പറഞ്ഞാ...(തൃശൂര്‍ ഭാഷയില്‍ പറഞ്ഞാ...ലോട്ടറി......ഉം......ഉം.....ഉബിട്ടാ...

പാര്‍ട്ട്‌ / ഭാഗം- 3
ക്ല്യ്മാക്സ് - 2

അന്നൊരു ഞായറാഴ്ചയായിരുന്നു...

"കുന്നോളം മോഹിച്ചാ കുരുവോളം "
പിറ്റേ ദിവസം രാവിലെ പല്ലുപോലും തെയ്ക്കതെയാണ് നായകന്‍ തന്റെ വിവരപ്പെട്ടി (കംബ്യുട്ടര്‍) ഓണാക്കിയത് .
തീ കുറുക്കന്‍ (Fire FOX ) വഴി യാഹൂ അക്കൗണ്ട്‌ ലേയ്ക്ക് അവന്‍ ഊളിയിട്ടു.
ഗ്രഹണി പിടിച്ച പയ്യന്‍ ചക്ക കൂട്ടാന്‍ കാണുബോഴുള്ള ആര്‍ത്തിയോടു കൂടി അവന്‍ തന്റെ ഇന്‍ബോക്സില്‍ പരതി...
അതാ .. ദേണ്ട കിടക്കണ് 1 കോടി ഡോളറിന്റെ ഇമെയില്‍........
നേരത്തെ പറഞ്ഞ അതെ ആര്‍ത്തിയോടെ അവന്‍ അത് ഓപ്പണ്‍ ചെയ്തു വായിച്ചു....
ഒരാവര്‍ത്തി , രണ്ടു , മൂന്ന് അങ്ങനെ പല തവണ..........
പിന്നെ പോയി പല്ലും മുഖവും കഴുകി നായകന്‍ പുറപ്പെട്ടു...... ഒരു യാത്രയ്ക്ക്...


അയാള്‍ നേരെ പോയത് പള്ളിയിലെക്കാ.... ഞായറാഴ്ച കുര്‍ബാന കാണാന്‍...
റാഫേല്‍ അച്ഛന്റെ കുര്‍ബാനക്കിടയിലെ പ്രസംഗം അയാളുടെ മനസ്സില്‍ കുറെ തീ കോരിയിട്ടു....

ദുര്‍ത്ത പുത്രന്റെ കഥ/ഉപമ .... ഹോ.....ഹൌ...ഹം...ഹാ...

മനസ് പട പട ഇടിച്ചു....പിന്നെ അതൊരു വികാര പ്രക്ഷുബ്ധമായ കടലായി.....ഒടുവില്‍ സുനാമിയായി....
താന്‍ എന്താണി ചെയുന്നത് ?....

പശ്ച്താപം.....ഹോ .....ഹൌ...ഹം... ഹാ..
നായകന്‍ ഒരു തിരുമാനത്തില്‍ എത്തി, അയാളും തിരിച്ചുവരും...ദുര്‍ത്ത പുത്രന്റെ പോലെ...

അയാള്‍ക്കിനിയും ജീവിക്കണം...ലോകത്തിനു നന്മ ചെയാനായി....

അയാള്‍ ആദ്യം ചെയ്തത് തന്റെ യാഹൂ അക്കൗണ്ട്‌ തുറന്നു...
എന്നിട്ട്....? എന്നിട്ട്...

സിഗപുരുള്ള ലോട്ടറി ഏമ്മാന്മാര്‍ക്ക് ഇങ്ങനെ ഒരു മെയില്‍ അയച്ചു...

എത്രയും സ്നേഹനിറഞ്ഞ സിഗപുരുള്ള ലോട്ടറി എമ്മാന്‍ അറിയുനതിന്നു,

നിങ്ങള്‍ അയച്ച മെയില്‍ കിട്ടി,1 കോടി ഡോളര്‍ ലോട്ടറി അടിച്ചതില്‍ ഞാന്‍ അതിവ സന്തുഷ്ടന്നാണ് , എന്നാല്‍ ഇത്രയതികം പൈസ ദുര്‍ ത്ത ടിക്കാന്‍ ഞാന്‍ യോഗ്യനല്ല. ആയതിനാല്‍ കോടിശ്വരനായ ഞാന്‍ ആ തുകയത്രയും ആഫ്രിക്കയിലെയും,ഏഷ്യയിലെയും പട്ടിണി പാവങ്ങള്‍ക്ക് ദാനം ചെയുന്നു.
ദയവു ചെയ്തു ആ തുക മുഴുവനും ആര്‍ഹാരായ പാവങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുവാന്‍ ദയവുണ്ടാകണം.

എന്ന്‌,
സവിനയം,
ദുര്‍ത്തനായ കോടിശ്വരന്‍.
പേര് .
ഒപ്പ്.

ആ രാത്രി തന്റെ ചുമലില്‍ നിന്നും വലിയൊരു ഭാരം ഇറക്കിവച്ച ആശ്വാസത്തോടെ ,ദാനം ചെയ്ത സംത്ര്പ്തിയോടെ അയാള്‍ ഉറങ്ങി.

(കൊരിപ്പ്: ലോട്ടറി അടിച്ച തുക മുഴുവന്‍ ദാനം ചെയ്തവരുടെ പേര് ഗിന്നസ് ബുക്കില്‍ എഴുതി ചെര്‍ക്കാതതിനാല്‍ അയാള്‍ക്ക് ആ ബഹുമതിയ്ക്ക് അര്‍ഹാനാവാന്‍ സാധിച്ചില്ല... ഹ... കഷ്ടം!)

No comments:

Post a Comment