ട്രഷറി.
ടോക്കന്‍ നമ്പര്‍ 86 ,ഐത്തപ്പന്‍ തന്‍റെ ഉഴവും കാത്തു വരിയില്‍ നിന്നു.
നിങ്ങള്‍ ?
ഞാന്‍ ഐത്തപ്പന്‍! അഥവാ അയ്യപ്പന്‍ ...
എന്നെ നിങ്ങള്‍ക്ക് അറിയാമ്മോ, ആവോ ?
എന്‍റെ കൊച്ചു മോള്‍ സുജാത ,ജാനകിയുടെ മകള്‍.ജാനകി എന്‍റെ പെങ്ങള്‍.
ഞങ്ങള്‍ അങ്ങ് ബോവിക്കാന്നതിന്നടുത്തുള്ള മുതല പാറയില്ലാ താമസം.
ഞാന്‍ സുജാതയുടെ വികലാംക പെന്‍ഷന്‍ വാങ്ങാന്‍ വന്നതാ. മാസം 300 രൂപ കിട്ടും.
സുജാതയ്ക്ക് കുറച്ചു മരുന്ന് ടൌണിന്നു വാങ്ങണം. പിന്നെ അവളുടെ താഴെയുള്ളവള്‍ക്ക് ബാങ്കിന്‍റെ പരിക്ഷയുടെ ഫീസ് അടയ്ക്കണം. ഇമ്മടെ ,സ്റ്റേറ്റ് ബാങ്ക് ഉണ്ടലോ ? അതിന്‍റെ ഒരു പരിക്ഷ....ക്ലാര്‍ക്ക് പരിക്ഷ... ഉദ്യോഗം കിട്ടുവാണേല്‍ നല്ലതാന്നാ പറയുന്നേ...
****
മരുന്നും വാങ്ങി ബാക്കി കായ് കീശയിലിട്ടു ഐത്തപ്പന്‍ സ്റ്റേറ്റ് ബാങ്ക് ലക്ഷ്യംമാക്കി നടന്നു.
****
ബാങ്ക്.
ഐത്തപ്പന്‍ :അതെ , ഈ ക്ലാര്‍ക്ക് പരിക്ഷയുടെ ഫീസ് അടയ്ക്കണമായിരുന്നു...
AB : ആ ചാലന്‍ പൂരിപ്പിച്ചു ,കൌണ്ടറില്‍ കൊടുത്താല്‍ മതി.
ഐത്തപ്പന്‍ :അല്ല.. ഫീസ് , ഈ പരിക്ഷയുടെ ഫീസ്.
AB : അതിലുണ്ടല്ലോ ! 250 രൂപ ,250 രൂപയും ആ ചലാനും ഫില്‍ ചെയ്തു ആ കൌണ്ടറില്‍ കൊടുത്താല്‍ മതി.
ഐത്തപ്പന്‍: 250 രൂപയോ ഈ പരിക്ഷ എഴുതാന്‍...
AB : ഓ... നിങ്ങളെ കൊണ്ട് വലിയ ശല്യമായാലോ.... അതൊക്കെ ആ വിജാപനത്ത്തില്‍ പറയുന്നുണ്ടാലോ...
ഐത്തപ്പന്‍ ബാക്കി കായ് എണ്ണി നോക്കി ,ബാങ്കിന്നു പുറത്തേയ്ക്ക് നടന്നു.
****
ബസ് സ്റ്റാന്റ്
"ഇവിടെ ഒരു വികലാംഗയ്ക്ക് ഒരു മാസം കിട്ടുന്നത് 300 , ഒരു ബാങ്കിന്‍റെ ക്ലാര്‍ക്ക് പരിക്ഷ എഴുതാന്‍ 250 അങ്ങോട്ട്....സാക്ഷാല്‍ അയ്യപ്പന്‍ ഇതെന്തകിലും കാണുന്നുണ്ടോ ആവോ ? " ഐത്തപ്പന്‍ ആരോടെന്നിലാതെ നെടുവീര്‍പ്പിട്ടു.
അല്ല നിങ്ങള്‍ എങ്ങോട്ടാ ?
മുതല പാറ , ബോവിക്കാനം....
ഓ.. മനസില്ലായി ...ഇ എന്‍ഡോസള്‍ഫാന്‍ ദുരന്തം ഉണ്ടായ സ്ഥലമല്ലേ ?
ആ... എന്‍റെ കൊച്ചു മോള്‍ സുജാത...അവളുടെ വികലാംഗ പെന്‍ഷന്‍ വാങ്ങി വരുന്ന വഴിയാ....
ഇഷ്ട്ടപ്പെട്ടു... ആശംസകള്‍...!!
ReplyDeleteഇങ്ങനെയുള്ള സംഭവങ്ങള്‍ കണ്ടു കണ്ടു സാക്ഷാല്‍ അയ്യപ്പന് പോലും ഇപ്പൊ ഫീല്‍ ചെയ്യാണ്ട്ടായി സുഹൃത്തേ.. പിന്നെ, എന്താണീ AB?
ReplyDeleteപ്രതികരിക്കാന്‍ നല്ല ഒരു ശ്രമം നടത്തിയിട്ടുണ്ട്.. ആശംസകള്‍..
എഴുത്ത് തുടരുക..