Total Pageviews

Monday, June 6, 2011

നുണ

നുണ

അമ്മ : എടാ അപ്പു നീ ആ കുടത്തിന്നു ശര്‍ക്കര കട്ടെടുത്തു തിന്നോ ?

അപ്പു : ഏത് ശര്‍ക്കര ?ഏത് കുടം

അമ്മ : അപ്പൊ നീ നുണയും പറഞ്ഞു തുടങ്ങിയോ ?

അപ്പു : ദേ ഇതു കേട്ടോ ആച് ചാ , ഞാന്‍ ശര്‍ക്കര എടുത്തു തിന്നുന് ,ഇ അമ്മയെന്താ ഐസക്‌ തോമസ്‌ അങ്കിളിന്റെ പോലെ പറയണേ.

അച്ഛന്‍ : എന്ത് പറ്റി ഐസക്‌ തോമസിന്നു ?

അപ്പു : അതെ ആ അങ്കിള് പറയുവാ അവര് ഭരിക്കുമ്മേ ഖജനാവില് രണ്ടായിരം കോടി രൂപയുണ്ടായിരുന്നുന് ,അച്ഛന്‍ ഇന്നത്തെ പേപ്പറില്‍ മാണി സാറ് പറയുന്ന കേട്ടോ ?
ഖജനാവില്‍ ഒന്നും ഇല്ല ,വലതും പറക്കി വിറ്റോ ,കടം വാങ്ങാതെ മുന്നോട്ടു പോകാന്‍ പറ്റില്ലാന്നു.

അച്ഛന്‍ : സത്യത്തില്‍ ഇവരാരു പറയുന്നതാ സത്യം, ഏതാ നുണ ?

അമ്മ : നീ തിന്നാലും കൊള്ളാം തിന്നിലേലും കൊള്ളാം ,വയറു വേദന വരുമ്പോ എന്നോട് പറയണ്ട.

അപ്പു : ഖജനാവിലെ മൊതല് കട്ട് തിന്നാ വയറുവേദന വരോ ?

(ക്ലാക്ലിക്ലു : ഉപ്പു തിന്നവന്‍ വളം കുടിക്കും ,ശര്‍ക്കര തിന്നവന്നോ ? വായ്‌ കഴുകിയിലേല്‍ പല്ലില്‍ പുഴു വരും)

3 comments:

  1. enganeyayalum thomas saru 5 varsham mudangathe sharkara thannille ??
    allelum mani saru pande ingana

    ReplyDelete
  2. അതെ . ഒരു ദിവസം പോലും ട്രഷറീ അടച്ചില്ല..
    എല്ലാ അവന്മാര്‍ക്കും ശമ്പളോം കാശും കൊടൂത്തു.
    ഇനീപ്പോ മാണിസാറ് തുടങ്ങും.കാശില്ലേ...പണമില്ലേ എന്ന പല്ലവി.

    ReplyDelete
  3. ഇതിനകത്ത് ഒന്നുമില്ലേയ്..എന്നുപറയാന്‍...വന്നപ്പഴേതപ്പി നോക്കി..അല്ലേ.!
    ഹും..! പിന്നല്ലാതെ..! ചക്കരക്കുടം കണ്ടാല്‍. ആരാ കൈയ്യിടാത്തത്..!!

    ReplyDelete